This is default featured post 1 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured post 2 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured post 3 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured post 4 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured post 5 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Tuesday, April 19, 2011

“ഞാൻ എന്തുകൊണ്ട്‌ പ്രവാചകനെ സ്നേഹിക്കുന്നു”


കത്തുന്ന വാകമരങ്ങൾ

തയ്യാറാക്കിയത്‌: കെ.കെ.സലിം പഴയന്നൂർ
“ഞാൻ എന്തുകൊണ്ട്‌ പ്രവാചകനെ സ്നേഹിക്കുന്നു”
കത്തുന്ന വാകമരങ്ങൾ

“പാതിരാസത്രത്തിലെ സംഗീത ശാലയിൽ തിരശ്ശീല പൊന്തുന്നതിനു മുൻപ്‌ തീർന്ന നാടകങ്ങൾ സ്വയം ആത്മഹത്യ ചെയ്യുന്നു. കരയുവാൻ കണ്ണുനീരില്ലാത്തവരാണതിൽ പാടുന്നത്‌. ഇനിയും പിറക്കാത്ത ഭാഷയുടെ പാട്ടുകാരാണവർ! മിഴിനാരുകൊണ്ടാണവൻ കണ്ണുനീരു കെട്ടുന്നത്‌. കാല സർപ്പങ്ങളുടെ ദംശനങ്ങൾ അവർ സ്വയം കണക്കുകൂട്ടുന്നു. കത്തുന്ന മനുഷ്യനെയാണവർ വരയുന്നത്‌. ആത്മീയതയുടെ ഹെയ്സൽ പുഷ്പങ്ങൾക്കുവേണ്ടി അവരുടെ തബലകൾ ഇപ്പോഴും മന്ത്രിച്ചു കൊണ്ടിരിക്കുന്നു”.

കറുത്ത സന്യാസിമാർ ഓഷോയിസം കച്ചവടം ചെയ്യുന്ന ശുക്ലമരത്തണലിൽ ജപമാലകൾ പോലും വിയർത്തിരിക്കുന്നു. ലഹരിയണിഞ്ഞ മുന്തിരിത്തോപ്പുകൾപോലും വിയർത്തിരിക്കുന്നു. ലഹരിയണിഞ്ഞ മുന്തിരിത്തോപ്പുകളിൽ ത്രികോണരൂപമാർന്ന അടിവസ്ത്രങ്ങൾ നൃത്തം ചെയ്യുന്നു. രക്തമിറ്റുന്ന ദിനപത്രങ്ങൾ ഞാനിപ്പോൾ വായിക്കാറില്ല. പറയൂ, കപില വസ്തുവിലെ ലുംബിനിയാരാമത്തിൽ ബുദ്ധനിപ്പോഴും ചിരിക്കുന്നുണ്ടൊ? നാനാക്കിന്റെ കവിതകളിൽ ആത്മീയതയിപ്പോഴും കിനിയുന്നുണ്ടൊ? പണിതീരാത്ത വീടുകളിൽ കത്തുന്ന കൺപീലികളെ നോക്കി സരതുഷ്ടൻ ഉറങ്ങുന്നതെങ്ങനെയാണ്‌? ലാവോസിന്റെ തയോമയത്തിൽ കഴുകന്റെ നിഴലുകൾ കാണുന്നില്ലേ? ഓർക്കിഡ്‌ പുഷ്പങ്ങളുടെ ഒട്ടിയ ഗർഭപാത്രങ്ങളിൽ മോസ്സസ്സിന്റെ റാന്തൽ വിളക്കുകൾ മുനിയുന്നത്‌ ഞാനിന്നലെയും കണ്ടതാണ്‌!

അതെ, പിലാസയിലെ അപ്പവും വീഞ്ഞും പുളിച്ചിരിക്കുന്നു. തെൽ അവീവിലെ മുൾച്ചെടി പോലും തുപ്പിയെറിഞ്ഞ ദാർവിഷിന്റെ കല്ലുകളിൽ വെള്ളരിപ്രാവുകൾ ഇനിയും കുറുകുന്നതെങ്ങനെയാണ്‌? കണ്ണുകളിൽ കണ്ണുനീരില്ലാത്തവരുടെ ആത്മാവിന്‌ മഴവില്ലുണ്ടാകുന്നതെങ്ങനെയാണ്‌? ചേറ്‌ പുരണ്ട കണ്ണീർപാതകൾ എനിക്ക്‌ മടുത്തിരിക്കുന്നു. പറയൂ, സ്നേഹം വിരിയുന്ന ഓറഞ്ച്‌ തോട്ടങ്ങളെവിടെയാണ്‌? അവീൻ പുഷ്പ പദലങ്ങളാർന്ന അധ്യാത്മികതയുടെ മഴവില്ലുകൾ കൊഴിയുന്നതെവിടെയാണ്‌? എന്റെ രോമങ്ങൾക്ക്‌ തീ പിടിക്കുന്നതിന്‌ മുമ്പ്‌ പറയൂ ഞാൻ ആരെയാണ്‌ പ്രണയിക്കേണ്ടത്‌?

ഞാൻ പോകട്ടെ…………
എത്രയുണ്ടിനീ നേരം…………
ജിവിതത്തിലെ ഭിക്ഷ പാത്രങ്ങളിൽ അത്താഴത്തിന്‌ പകരം കുഷ്ടരോഗത്തിന്റെ കുപ്പിച്ചില്ലുകൾ കണ്ടുകൊണ്ടണ്‌ ഞാൻ ഹിജാസിലെത്തിയത്‌. കർക്കിട വറുതിയിൽ ഒട്ടിയ വയറുമായി തൈബാ നഗരിയിലെത്തിയ ഞാൻ കണ്ടത്‌ ശിഅ​‍്ബ്‌ അബീ ത്വാലിബിലെ ദരിദ്രനായ തടവുപുള്ളിയെയാണ്‌. കൂടൽ മാണിക്യത്തിലെ സദ്യയുണ്ട്‌ കരളു കരിഞ്ഞ ഞാൻ ബന്ദഖിൽ കണ്ടത്‌ വയറ്റത്ത്‌ കെട്ടിവെച്ച പൊങ്ങാത്ത കല്ലുകളെയാണ്‌. മൺകലത്തിലെ കുലച്ചോറു തിന്നുമ്പോഴും ആത്മീയ ചക്രവർത്തിയുടെ പുകയാത്ത അടുപ്പുകളെ നോക്കി ഞാൻ സമാധാനിക്കുകയായിരുന്നു. ഖുറൈശികളുടെ ക്രൂരമായ മർദന പീഢനാനുഭവങ്ങളെ ഏറ്റുവാങ്ങിയ മഹാമനസ്സിനെയാണ്‌ കലാപമഴയിൽ കത്തുന്ന കടത്തിണ്ണയിലിരുന്ന്‌ ഞാനോർത്തുപോകുന്നത്‌.

വെറ്റിലത്തെരുവിൽ ചുണ്ണാമ്പുകല്ലുകൾ വിൽക്കുന്ന ഞാനെന്തിനാണ്‌ അറേബ്യയിലെ സുഗന്ധവ്യാപാരിയെ പ്രണയിക്കാതിരിക്കുന്നത്‌? ഭൂമിയിലെ പാതകൾ പണിയുന്ന വഴിവെട്ടുകാരാ, ഖൈബറിലേയും തോട്ടങ്ങളിലെ പരിപാലകനെ നിനക്കോർമയുണ്ടൊ? ഇരുളിന്റെ പുകക്കുഴലിലൂടെ ദ്രവിച്ച പുരാതന സന്ധ്യകൾ ആവർത്തിക്കുമ്പോഴാണ്‌ ഖദീജയും ആഇശയും പറഞ്ഞുതന്ന നല്ല ഭർത്താവിനെക്കുറിച്ച്‌ ഞാനോർക്കുന്നത്‌. പുസ്തകത്തണലിൽ നീലമഴ പെയ്യുന്ന വാർത്ത ഞാനിന്നലെയും കേട്ടു! വരൂ, ഹിറയിലെ മാലാഖയുടെ മുന്നിൽ ഭക്ത്യാദരങ്ങളോടെ ശ്രദ്ധിച്ചുനിന്ന വിദ്യാർത്ഥിയിലേക്ക്‌. അവിടെയിപ്പോഴും ഗുരു ചവിട്ടുന്ന കാലിൽ ഇമവിരിക്കുന്നവരുണ്ട്‌. സ്വന്തം മകളുടെ കിടപ്പറയിൽ കാലവൈകൃതം സൃഷ്ടിക്കുന്നവരാണെനിക്ക്‌ ചുറ്റുമുള്ളത്‌. പറയൂ, പിതാവിനെ പറ്റിയുള്ള ഫാത്തിമയുടെ വാക്കുകൾ ഇനിയും ശ്രദ്ധിക്കാതിരിക്കുന്നതെന്തിനാണ്‌?

ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിൽ സുവർണ്ണ
മുദ്ര പതിപ്പിച്ചു ഈ സമുജ്ജല മാതൃകയാണ്‌
എന്റെ സുഷുംനയിൽ ഇപ്പോൾ നൃത്തം ചെയ്യുന്നത്‌.
ഇനിയെങ്കിലും തിരിച്ചറിയുക, ഈ പ്രേമത്തിൻ പ്രണയരഹസ്യം.

കാക്കകൾ പോലും വിയർത്തൊലിക്കുന്ന കോടതിയിൽ ഭൂമിയിലെ കൽകണ്ട കച്ചവടക്കാരെല്ലാം കൈമലർത്തുമ്പോഴും എന്റെ പ്രേമഭാജനം സൃഷ്ടാവിൻ മുന്നിൽ സഷ്ടാംഗ പ്രണാമത്തിലായിരിക്കും! നിലക്കാത്ത കണ്ണുനീരിന്റെ ശവമടക്കു കഴിഞ്ഞ്‌ കണ്ണിറുക്കി ചിരിതുടച്ച്‌ സകലരും സ്വർഗറ്റ്‌ഹ്തിലേക്ക്‌ പിരിഞ്ഞുപോകുന്ന സമയം ഞാൻ അവിടെതന്നെ നിൽക്കും. ഭയച്ചൂടും ഇരുട്ടും നിറഞ്ഞ നിശബ്ദതയിൽ നരകവാതിലിരുന്ന്‌ പക്ഷികളുടെ അസ്ഥികൂടങ്ങൾ പാടുന്ന നേരം നീരറ്റ കണ്ണിന്റെ നിത്യദാഹങ്ങളിൽ തോരത്തെ പെയ്യുന്ന ശിപർശാകന്‌ ഞാനെന്ത്‌ നൽകും? ഉള്ളിലെ പുകക്കറ വീണ കരച്ചിലോ? രക്താർബുധ ലഹരിയിൽ സിരകളിൽ അറിയാതെ പതിഞ്ഞ സ്വലാത്തുകളോ?

കടലുകൾക്ക്‌ തീരങ്ങളെ നഷ്ടപ്പെടുന്ന ദിവസം കരച്ചിലുകൾക്ക്‌ കടൽപക്ഷിയെയും നഷ്ടമായേക്കാം! എങ്കിലും അനുരാഗത്തിന്റെ സ്വപ്നഗ്രന്ധികൾ നുരമ്പുന്നതെങ്ങനെയാണ്‌? ഹൃദയഭാജനമില്ലാത്ത ഹൃദയങ്ങൾ സ്വപ്നം കാണുമോ? ജീവനുള്ള ഹൃദയങ്ങൾ സ്നേഹ ശൂന്യമായ നിമിഷങ്ങളെ സഹിക്കുന്നതെങ്ങനെയാണ്‌? അരുതെ! പ്രേമഭാജനത്തിന്റെ പാദങ്ങളിൽ ഇമവിരിക്കാൻ കാത്തിരിക്കുന്ന പേടമാനിന്റെ പ്രണയമളക്കരുതെ!

ഇനിയും പിറക്കാത്ത ഭാഷയിലാണു ഞാൻ പ്രവാചകസ്നേഹത്തിന്റെ ഗിഥാറുകൾ വായിക്കുന്നത്‌. അത്തിപ്പഴങ്ങളും പനിനീർപൂക്കളും വിൽക്കുന്ന താഴ്‌വരയാണെന്റെ കാവ്യലോകം. നോക്കൂ, എന്റെ മനസ്സിലെ ചിത്രശലഭങ്ങൾ തുറന്ന്‌ കാട്ടിയ വസന്താരാമത്തിൽ ചിറ്റിപറക്കാൻ ഭ്രമം കൊള്ളുകയാണ്‌. രാഷ്ട്രത്തിന്റെ പുറംപോക്കിൽ വലിച്ചെറിയപ്പെട്ട ജനകോടികളിൽനിന്ന്‌ ബാലറ്റിലെ ഇന്ദ്രജാലത്തിലൂടെ ഒബാമയെത്തിയപ്പോഴും ഞാനോർത്തിരിക്കുന്നത്‌, ബിലാളിനെ തഴുകിയ തന്ത്രികളെയായിരുന്നു. കണ്ണീർ കായലുകളിൽ ദരിദ്ര ജീവിതങ്ങൾ മുങ്ങുമ്പോഴും കൊള്ളപലിശയെ സേവിക്കുന്നവരാണെനിക്ക്‌ ചുറ്റുമുള്ളത്‌. പലിശയെ ശപിക്കുന്ന പ്രവാചകനെ പിന്നെങ്ങനെ ഞാൻ പ്രണയിക്കാതിരിക്കും? നോക്കൂ, മാന്ദ്യ കാലാവസ്ഥയിലും എന്റെ സിരകളിൽ ഹിജാസിയൻ പ്രണയത്തിന്റെ സൂചികളാണാഴ്‌ന്നിറങ്ങുന്നത്‌!

മൈക്കലാഞ്ചലോവിന്റെ ശവഭോജന ശാലയിൽനിന്നും കിനാവറ്റ യാചകർ (യൂറോപ്യർ) ഇറങ്ങിവന്നത്‌ റാഫേലിന്റെ കത്തുന്ന തെരുവുകളിലേക്കായിരുന്നു. ഡാവിഞ്ചിയുടെ നഗര കവാടത്തിൽ തുലാസ്സും ത്രിശൂലവും വിറ്റിരുന്നത്‌ മക്യല്ലിയുടെ എലി തിന്ന ശിരസ്സുകളാണ്‌. നവോത്ഥാനത്തിൽ മുങ്ങിയ തെരുവുകളിലിപ്പോഴും ക്ലാവു പിടിച്ച ഹൃദയങ്ങളിലെ നിലച്ച വാച്ചുകളാണുള്ളത്‌. ഫ്രാൻസിലെ പ്രേതാലയങ്ങളിൽ റാബിലൈസിന്റെ കോടതി ജനങ്ങളെ തൂക്കാൻ വിധിച്ചു പിരിഞ്ഞതിനു ശേഷമായിരിക്കണം സ്പൈനിൽ സെർവാന്റ്സിന്റെ കണ്ണുപൊട്ടിയ വഴിവിളക്കുകൾ കാളച്ചോര ചുരത്താൻ തുടങ്ങിയത്‌. ഡവിഞ്ചിയും ഗലീലിയും വന്നു. ഗ്ലാസ്സു നീട്ടി. ഇതാ ചെകുത്താന്റെ രക്തം കുടിക്കൂ! പറയൂ, ഇവരെ പ്രണയിക്കുന്നതെങ്ങനെയാണ്‌?

കുങ്കുമം തൊട്ടുവരുന്ന ശരത്കാല സന്ധ്യയിൽ ഇഖ്ബാലിന്റെ സിത്താറുകൾ ഉറക്കമിഴിച്ചതു ആർക്കുവേണ്ടിയാണ്‌? ഇഖ്ബാലിന്റെ കവിതകൾ കാൽപനിക യാത്ര നടത്തിയതാരെയോർത്താണ്‌? “നൂറായിരം കവിത കനക്കും കൃതികൾ നാണിച്ചു പോയി നിരക്ഷരന്റെ വാക്കുകൾ കേൾക്കെ” എന്ന്‌ ർറൂമി വാചാലനാകുന്നത്‌ ആരെയോർത്താണ്‌?

നക്ഷത്രതുല്യർ പ്രണയനൃത്തം ചവിട്ടിയ തൈബാ നഗരമെ, നിന്റെ വൈദ്യുതാലിംഗനവും കാത്ത്‌ പാതിരാതെരുവുകളിൽ വ്രതമെടുത്തിരിക്കുകയാണ്‌ ഞാൻ. പ്രേമഭാജനമില്ലാത്ത ഹസ്ത രേഖയിൽ ദു:ശഖുനങ്ങൾ വായിക്കുമ്പോഴാണ്‌ ദുർമരണത്തിന്റെ സ്വപ്നങ്ങൾ തലച്ചോറിനെ കാർന്നു തിന്നുന്നത്‌. വെന്തു പോയ ഈ വാകമരങ്ങളുടെ ജന്മനാട്ടിൽ വിശക്കുമ്പോൾ തണുത്ത തലച്ചോറെ എനിക്കുണ്ണുവാനുള്ളു. ഹൗ! തൈബാ നഗരത്തിന്റെ തൂത്തുകാരൻ എത്ര ഭാഗ്യവാൻ………

കാർമുകിൽ കാളിമ നിറയും മനസ്സിൽ പാർവർണ ചന്ദ്രിക
ചാർത്തുന്ന പ്രേമ ഭാജനത്തിന്റെ സ്മരണയിൽ മനസ്സിന്റെ
സൂക്ഷ്മ കോശങ്ങളിൽപോലും സംതൃപ്തി സംത്രസിക്കുകയാണ്‌.
അവ്യക്തത്തയുടെ നിഴൽപാടുകൾ അവസാനിച്ചിരിക്കുന്നു.
ഇനി ഒന്നും വ്യാഖ്യാനിക്കാനില്ല.
ഇനി ഒന്നും പറയാനില്ല.
എല്ലാം അവസാനിച്ചിരിക്കുന്നു.
ഇവിടെ സ്നേഹപ്രവാഹം സമുദ്ര സംഗീതമായ്‌ മാറുന്നു.
എന്റെ സുഷുംനയിൽ അനുരാഗ പൈങ്കിളികൾ നൃത്തം ചെയ്യുന്നു…….

Tuesday, February 22, 2011

കമലിന്റെ ഗദ്ദാമ, അറബ് സമൂഹത്തോട് മലയാളി മാപ്പു പറയണം....




ഫോര്‍വേഡ് ചെയ്തു കിട്ടിയത്-
മലയാളത്തില്‍ നിന്നും അറബ് തീരത്തേക്ക് സഞ്ചരിച്ച ആദ്യ മലയാളി വാസ്ക്കോഡ ഗാമ ആരെന്ന് ഒരു ചരിത്രപുസ്തകത്തിലും എഴുതപ്പെട്ടിട്ടില്ല. കേരളത്തിന്റെ പ്രകൃതി വിഭവങ്ങള്‍ തേടിയെത്തിയ അറബി കച്ചവടക്കാര്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ തന്നെ കേരളത്തില്‍ സജീവമായി നിലയുറപ്പിച്ചിട്ടുണ്ട്.പല അറബികളുംമലയാളികളുമായി വിവാഹ ബന്ധത്തിലേര്‍പ്പെട്ടിരുന്നു.മരവും കറുത്തപൊന്നുമായി അറബ് തീരത്തേക്ക് മടങ്ങിയ പത്തേ മാരികളില്‍ ഒപ്പം കൂടിയ ആദ്യ മലയാളിയെ അത്തരമൊരു സാഹസയാത്രക്ക് പ്രേരിപ്പിച്ചത് കൂടപ്പിറപ്പുകളുടെ അന്നത്തിന്ന് വേണ്ടിയുള്ള കരച്ചിലായിരിക്കാം എന്നതിലാര്‍ക്കും ഭിന്നാ ഭിപ്രായമുണ്ടാവില്ല. ജന്മികളുടെ കൃഷിഭൂമിയില്‍ അടിമകളായി ജീവിച്ച് മരിക്കുന്നതിലും ഭേദമാണ് അന്യദേശത്തെ ജീവിതമെന്ന് അക്കാലത്തെ യുവ സമൂഹം ചിന്തിച്ചിരിക്കാം.ഇരുപതാം നൂറ്റാ ണ്ടിന്റെ ആരംഭകാലത്തെ കേരളീയ സാഹചര്യം പഠന വിധേയമാക്കിയാല്‍ ആ അവസ്ഥ ആര്‍ക്കും ബോധ്യമാകും.ജന്മിമാരും നാട്ടുരാജാക്കന്മാരും അടിമകളാക്കി കൊണ്ടു നടക്കുകയായിരുന്നു മനുഷ്യരെ.വസ്ത്രവും പാര്‍പ്പിടവും അന്നവും ഇല്ലാതെ വറുതിയില്‍ വസിച്ച മനുഷ്യരില്‍ നിന്ന് കടല്‍യാത്രയെന്ന സാഹസത്തിന്ന് മുതിര്‍ന്ന ആ മലയാളി വെട്ടിയ പാത നൂറ്റാണ്ടിന്നി പ്പുറവും ഗതാഗതയോഗ്യവും ആള്‍ത്തിരക്കേറിയതുമാണ്.പാസ്പ്പോര്‍ട്ടും വിസയുമില്ലാതെ ചരക്ക് കൊണ്ടുപോകുന്ന പായകപ്പലില്‍ ജീവന്‍ പണയപ്പെ ടുത്തി സഞ്ചരിച്ച മലയാളിചെറുപ്പക്കാരില്‍ ആയിരങ്ങള്‍ ഇന്നും ഗള്‍ഫിലും കേരളത്തിലുമായി ജീവിക്കുന്നുണ്ട്.ഭാഷയും വേലയും അറിയാതെകടല്‍ കടന്ന് അറബ് മരു ഭൂമിയില്‍ ചെന്നിറങ്ങിയ അവരില്‍ പലരും പ്രവാസത്തിന്റെ അരനൂറ്റാണ്ട്
പിന്നിട്ടിരിക്കുന്നു.താങ്ങളുടെ രാജ്യത്തേക്ക് ഒരു രേഖയുമില്ലാതെ കള്ള വണ്ട ികയറി വന്നവരെ ഒരു അറബി
പോലീസും വെടിവെച്ച് കൊന്ന തായോ,കല്‍തുറുങ്കിലടച്ച് തൂക്കി കൊന്നതായോ നാളിത് വരേ കേട്ടിട്ടില്ല.അതിര്‍ത്തി
കടന്നെത്തിയ വിദേശികളെ സഹോദരന്മാരായി കണ്ട് അന്നവും അഭയവും നല്‍കുകയായിരുന്നു അറബികള്‍. തരിശ്
നിലങ്ങളില്‍ വര്‍ണ്ണമനോഹരസൌധങ്ങളും റോഡുകളും,പാലങ്ങളും,വിമാനത്തവളങ്ങളും പണിതുയര്‍ത്തി അറബ് രാജ്യം
മുഖം മോഡിവരുത്തിയപ്പോള്‍ ആ പ്രവൃത്തിയുടെ പിന്നില്‍ മല യാളിയുടെ കരങ്ങളും പങ്ക് ചേര്‍ന്നു. അറബ് രാജ്യത്തെ
എണ്ണക്കിണറുകള്‍ ഡോളര്‍ ചുരത്തിയപ്പോ ള്‍ അറബ് രാജ്യത്തിന്റെ വികസനവും മിഴിചിമ്മി തുറക്കുന്ന വേഗത്തിലായി.
ഇന്ത്യയിലെ ഏത് സംസ്ഥാനത്തേക്കാളുംസാംസ്കാരികമായും,വിദ്യാഭ്യാസപരമായും,സാമ്പത്തികമായും,ഭൌതിക
സൌകര്യങ്ങള്‍കൊണ്ടും ഉന്നതിയാലാണ് എന്റെ സംസ്ഥാനമെന്ന് ഓരോ കേരളീയനും തെല്ലൊരു അഹങ്കാരത്തോടെ
സംസാരിക്കാറുണ്ട്. ഈ കാണുന്ന സുഖ സൌകര്യങ്ങള്‍ ഒരുക്കി തന്നത് മാറിമാറി ഭരിച്ച ഇടത്-വലത്
പ്രസ്ഥാനങ്ങളല്ലെന്നും സകല ഐശ്വര്യങ്ങള്‍ക്കും പിന്നിലെ ചാലക ശക്തി ഗള്‍ഫ് സമ്പത്തായിരുന്നു എന്നും
പറഞ്ഞാല്‍,എതിരഭിപ്രായമുണ്ടാവില്ല.കമല്‍ സംവി ധാനിച്ചൊരുക്കിയ ഗദ്ദാമ നിന്ന ചലചിത്രമാണ് പ്രവാസ
ചരിത്രത്തിന്റെ താഴ്വേരുകള്‍ തേടി അല്‍പ്പമെങ്കിലും സഞ്ചരിക്കാന്‍ പ്രേരിപ്പിച്ചത്.
കാവ്യാമാധവന്റെ അഭിനയ ജീവിതത്തിലെ ശ്രദ്ധേയകഥാപാത്രമാണ് അശ്വതിയെന്ന ഗദ്ദാമ.അറബി വീട്ടില്‍
ജോലിക്കെത്തുന്ന സ്ത്രീകളെയാണ് ഗദ്ദാമ എന്ന് വിളിക്കുന്നത്.ഈ ചലചിത്രം മുന്നോട്ട് വെക്കുന്നത് ഗള്‍ഫിലെ സ്ത്രീ
തൊഴിലാളികളുടെ ദുരിത പര്‍വ്വമാണ്.(അത്തരമൊരു ശ്രമം ചിത്രത്തിലില്ലെങ്കിലും) കുറഞ്ഞ വേതനത്തിന്ന്
അടിമകളെപ്പോലെ അറബി വീട്ടില്‍ ജീവിക്കേണ്ടി വരുന്ന സ്ത്രീ തൊഴിലാളികളുടെ ദൈന്യതയിലേക്കാണ് ചിത്രത്തിന്റെ
കാമറ കടന്ന് ചെല്ലുന്ന തെങ്കിലും ചിത്രം ആ വിഷയത്തെക്കാള്‍ സംസാരിക്കുന്നത് അറബ് ജനതയെക്കുറിച്ചാണ്.
അശ്വതിയെന്ന മലയാളി അമുസ്ലിം പെണ്‍കുട്ടിയുടെ പാസ്പോര്‍ട്ട് സൌദി എയര്‍പ്പോര്‍ട്ടില്‍ വെച്ച് പരിശോധിക്കുന്ന ഒരു
രംഗത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്.പൊട്ട് തൊട്ട് തലമറക്കാതെ വന്നിറങ്ങിയ പട്ടാമ്പിക്കാരി പെണ്‍കുട്ടിയെ
പാസ്പ്പോര്‍ട്ട് പരിശോധികയായ വനിത ക്രൂരമായാണ് നോക്കുന്നത്. ദേഷ്യത്തോടെ പാസ്പ്പോര്‍ട്ടില്‍ സീല്‍
പതിക്കുന്നതും കൂടി കണ്ടപ്പോള്‍ ചിത്രം പറയാന്‍ പോവുന്ന കഥയുടെ ടെമ്പോ നിലനിര്‍ത്താനായിരിക്കുമെന്നാണ്
കരുതിയത്.പക്ഷെ, ചിത്രത്തിലുടനീളം അറബികളെ പെണ്ണ് പിടിയന്മാരും ക്രൂരന്മാരുമായി ചിത്രീകരിച്ചത് കണ്ടപ്പോ
ഴാണ് ഗദ്ദാമ കമലിന്റെ കൈപ്പിടിയിലൊതുങ്ങിയില്ലെന്ന് മനസ്സിലായത്.
ചിത്രത്തിലൊരിടത്തും അറബികളെ വെറുതെ വിട്ടിട്ടില്ല കമല്‍.മലയാളി ഡ്രൈവറും ഇന്തോനേഷ്യ ക്കാരി ഗദ്ദാമയും
അവിഹിത ബന്ധത്തിലേര്‍പ്പെട്ടതറിഞ്ഞതോടെയാണ് അറബി പീഡന മുറകള്‍ ആരംഭിച്ചത്.ആ വീട്ടില്‍ നിന്നും ഇരുവരും
രക്ഷപ്പെട്ടത് അശ്വതിയുടെ അറിവോടെയാണെന്ന് പറഞ്ഞാണ് കഥാനായികയുടെ നേരെ അറബിയും കുടുംബവും
തിരിയുന്നത്. എന്റെ കുടും ബത്തിന് ചീത്തപ്പേരുണ്ടാക്കിയ ജീവനക്കാരെ പോലീസിലേല്‍പ്പിക്കാതെ ബെല്‍റ്റ് കൊണ്ട്
അടി ക്കുന്ന അറബിയുടേതാണ് ഒരു രംഗം,വീട്ടിലുള്ള മμ ബുദ്ധിയായ അറബി ചെറുക്കനാവട്ടെ കിട്ടു ന്നിടത്ത്
വെച്ചെല്ലാം അശ്വതിയെ ദേഹോപദ്രവമേല്‍പ്പിക്കുന്നു.അറുപത്തഞ്ച് പിന്നിട്ട കിളവന്‍ അറബിപോലും ലൈംഗിക ചുവയോടെ
നോക്കുകയും പ്രവര്‍ത്തിക്കുകയുമാണ് ചെയ്യുന്നത്. സഹികെട്ട് വീട്ടില്‍നിന്നും ഒളിച്ചോടുന്ന അശ്വതി ഏറെ
നാളത്തെ അലച്ചിലിന്നൊടുവില്‍ എത്തി പ്പെടുന്നതും അറബികളുടെ കൈയ്യിലാണ്. മരുഭൂമിയില്‍ ആടിനെ വളര്‍ത്തുന്ന
അറബികള്‍ തങ്ങളുടെ വാഹനത്തില്‍ കയറ്റി അശ്വതിയെ ഫാമിലെത്തിക്കുന്നു. ആഹാരം നല്‍കിയെങ്കിലും അന്ന് രാത്രി
അവളെ ശാരീരികമായി ഉപയോഗപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യം. മലയാളി ആട്ടിടയന്റേയും ഡ്രൈവറുടെയും
അവസരോചിത ഇടപെടലാണ് അറബി കാമഭ്രാന്തന്മാരില്‍ നിന്നും അശ്വതിയെ രക്ഷപ്പെടുത്തുന്നത്.ബഷീര്‍ എന്ന
ആട്ടിടയനെ ഇതിന്റെ പേരില്‍ ക്രൂരമായി പീഡിപ്പിക്കുന്ന അറബികളെയാണ് ചിത്രം കാണിക്കുന്നത്.തങ്ങളുടെ രതി
ശമനത്തിനുള്ള ഇരയെ രക്ഷിച്ചതിന്റെ പേരില്‍ മണ്‍വെട്ടികൊണ്ട് അറബികള്‍ ബഷീറിനെ അടിച്ച് കൊല്ലുന്നു.ഇങ്ങിനെ
ചിത്രത്തിലുടനീളം കമല്‍ അറിഞ്ഞോ,അറിയാതെയോ സൃഷ്ടിച്ചെടുത്തിരിക്കുന്നു അറബി വിരോ ധം.സിനിമ ക
ിറങ്ങുമ്പോള്‍ പിന്നില്‍ നിന്നും ഒരു അമുസ്ലിം സ്ത്രീ പറയുന്നത് കേട്ടു "വല്ലാ ത്തൊരു ദുഷ്ടന്മാരാണല്ലേ ഈ
അറബികള്‍.ഗദ്ദാമ എന്ന കമല്‍ ചിത്രം നല്‍കുന്ന സμശവുമിതാ ണ്. എത്ര നീചന്മാരാണീ അറബികള്‍.
തന്നെ കൊ ുവന്ന മലയാളിയുടെ അടുത്തെത്തിച്ചാല്‍ മതിയെന്നാണ് ആട്ടിടയനായ ബഷീറി നോടും ഡ്രൈവറോടും
അശവതി പറഞ്ഞത്.പക്ഷെ,അയാള്‍ ഏറ്റെടുത്തില്ല.അവസാനം ഡ്രൈവര്‍ ഭക്ഷണവും വസ്ത്രവും നല്‍കി തന്റെ ചെറിയ
മുറിയില്‍ അശ്വതിയെ കിടത്തി പുറത്ത് വണ്ടിയില്‍ കാവല്‍ കിടക്കുന്നു.പുരുഷന്മാര്‍ താമസിക്കുന്നിടത്ത് സ്ത്രീയെ
കണ്ടപ്പോള്‍ പോലീസ് ഇരുവരേ യും പൊക്കുന്നു.മുന്നൂറ് അടിയും മൂന്ന് മാസം തടവും ശിക്ഷ വിധിക്കുന്നു
കോടതി.ചൂരല്‍ കൊണ്ട് അശ്വതിയുടെ ശരീരത്തില്‍ അടി നടപ്പാക്കുന്ന ഒരു രംഗമുണ്ട് ചിത്രത്തില്‍. കാടത്ത ശി
ക്ഷാരീധിയെന്ന് തോന്നിപ്പിക്കാന്‍ വേണ്ടി മനഃപ്പൂര്‍വ്വം സൃഷ്ടിച്ച ഒരു രംഗം.തീര്‍ന്നില്ല കമല്‍ ചിത്രത്തിന്റെ അറബ്
വിരോധം. 'ശരീഅത്ത് നിയമം ഇങ്ങിനെയൊക്കെയാണ്' എന്ന് സാമൂഹ്യ പ്രവര്‍ത്തകനായ റസാഖിനെ കൊണ്ട്
പറയിപ്പിക്കുമ്പോള്‍ മാത്രമാണ് കമല്‍ ഈ ചിത്രത്തിലൂടെ പറയാതെ പറഞ്ഞതെന്താണെന്ന് നമുക്ക് ബോദ്ധ്യമാവുക.
കമല്‍ ഒരുക്കിയ ഗദ്ദാമ ഒരു മലയാള ചിത്രമാണെങ്കിലും ആ ചിത്രത്തിന് ഒരുപാട് ഹൃദയങ്ങളെ മുറിപ്പെടുത്താന്‍
കഴിയുമെന്നതില്‍ സംശയമില്ല..ഒരു മുസ്ലിം പശ്ചാത്തലത്തിലുള്ള കഥ പറ ഞ്ഞാല്‍ ഗദ്ദാമ ശ്രദ്ധിക്കപ്പെടുകയില്ലെന്നും
നിര്‍മ്മാതാവ് കുത്ത് പാളയെടുക്കുമെന്നും കമലിന്ന് നന്നായറിയാം. അത് കൊണ്ട് തന്നെയാണ് അശ്വതിയെന്ന
പട്ടാമ്പിക്കാരി പെണ്‍കുട്ടിയെ മുഖ മക്കനയിട്ട് പൊട്ട് മായ്പ്പിച്ച് കൊണ്ടുവന്നത്.അറബി ഒരു മുസ്ലിം ഗദ്ദാമയോടാണ്
ഈ ക്രൂരത കകളത്രയും നടത്തിയതെങ്കില്‍ ഹൈμവ ജനതക്ക് അറബികളോട് ഇത്ര വിരോധം ജനിക്കുമാ യിരുന്നില്ല.
ഭര്‍ത്താവ് മരണപ്പെട്ടതോടെ രണ്ട് കുടുംബങ്ങളുടെയും ഭാരം ചുമലിലായ അശ്വ തിയെന്ന മലയാളിപെണ്‍കുട്ടി
പ്രാരാപ്തങ്ങളില്‍ നിന്നുള്ള മോചനത്തിന്നാണ് അറബി വീട്ടിലെ എച്ചില്‍ പാത്രം വൃത്തിയാക്കാന്‍ ഇറങ്ങിത്തിരിച്ചത്.
ഗദ്ദാമകളായി ജീവിക്കുന്ന ലക്ഷക്കണക്കിന് സ്ത്രീകളുടെ ദുരിതത്തിലേക്കും ആ തൊഴിലിടത്തില്‍ നടക്കുന്ന മനുഷ്യാവകാശ
ധ്വംസനത്തി ലേക്കും തുറക്കേണ്ടിയിരുന്നു കമലിന്റെ കാമറക്കണ്ണുകള്‍.പക്ഷെ, ഗദ്ദാമ പറയാനുദ്ദേശിച്ചത് അതാണെങ്കിലും
പറഞ്ഞ് വന്നപ്പോള്‍ സംഭവിച്ചത് അറബ് വിരോധമായെന്ന് മാത്രം.
കുറഞ്ഞ വേതനത്തിന്ന് തൊഴിലെടുക്കുന്നവരാണ് ഗദ്ദാമമാര്‍.ഒഴിവ് ദിവസങ്ങളില്ലെന്ന് മാത്രമല്ല രാത്രിയില്‍ ഉറങ്ങാന്‍
കിട്ടുന്ന നാലോ അഞ്ചോ മണിക്കൂര്‍ മാത്രമാണ് പലര്‍ക്കും ജോലിയില്ലാത്ത സമയം. അറബ് ലേബര്‍ നിയമത്തില്‍ പോലും
ഉള്‍പ്പെടാതെ,അടിമകളെ പോലെ അറബ് വീടിന്റെ കനത്ത മതില്‍ കെട്ടിനുള്ളില്‍ ജീവിക്കുന്ന നിരവധി പേരുണ്ട്.
ശാരീരകവും മാനസികവുമായ പീഡനമനുഭവിച്ച് ജീവിക്കുന്ന ആ സഹോദരിമാരുടെ ദൈന്യതയാര്‍ന്ന ജീവിതമായിരുന്നു
ഗദ്ദാമ വരച്ച് കാട്ടേണ്ടിയിരുന്നത്. ഇന്ത്യന്‍ ഭരണകൂടത്തിന്റെ കണ്ണു തുറപ്പിക്കാനും ലാക ജനതയുടെ മനസ്സില്‍ ഈ തൊഴില്‍
സമൂഹത്തിന്റെ വേവലാതികള്‍ ചെന്നെത്താനും ഗദ്ദാമ എന്ന ചിത്രം കാര ണമാവേണ്ടിയിരുന്നു.ലോകത്തിലെ മനുഷ്യാവകാശ
പ്രവര്‍ത്തകര്‍ക്ക് ഏറ്റെടുത്ത് നടത്താവുന്ന നല്ലൊരു പ്രമേയത്തെ കുടുസ്സായ അറബ് വിരോധത്തില്‍ തളച്ചിട്ട്,മലബാറിലെ
ഹോം സിനിമ കളുടെ നിലവാരത്തേക്കാളും താഴ്ന്ന് പോയി ഗദ്ദാമ.

പതിറ്റാണ്ട ുകളായി സൌദിയില്‍ പ്രവാസ ജീവിതം നയിക്കുന്ന കെ.യു ഇക്ാല്‍ എന്ന പത്ര പ്രവര്‍ത്തകന്റേതാണ്
ഗദ്ദാമയുടെ കഥ.കമല്‍ തിരക്കഥയും കെ.ഗിരീഷ് കുമാര്‍ സംഭാഷണവും നിര്‍വ്വഹിച്ച ഗദ്ദാമയില്‍ പറഞ്ഞ വിധമുള്ള ഒരു
അറബ് സമൂഹത്തെ കെ.യു.ഇക്ാല്‍ നാളിത് വരേയുള്ള സൌദി ജീവിതത്തില്‍ ക ിട്ടുണ്േടാ. കാവ്യയെന്ന
കഥാപാത്രത്തിന്റെ ദുരിതാഭിന യത്തിന്ന് കൊഴുപ്പ് കൂട്ടാന്‍ വേണ്ടിയാണ് നിരവധി രംഗങ്ങള്‍ ചേര്‍ത്തെങ്കിലും അവയെല്ലാം
രൂപ പ്പെടുത്തിയ ആകത്തുക അറബ് വിരോധമായി. ജയില്‍വാര്‍ഡയായ അറബി സ്ത്രീ പോലും
പരുക്കനായാണ് ചിത്രത്തില്‍ പെരുമാറുന്നത്. എന്നാല്‍ യഥാര്‍ത്ഥ അറബ് പോലീസുകാര്‍ സലാം പറഞ്ഞ്
ക്ഷേമാന്വേഷണം നടത്തിയാണ് കുറ്റവാളികളോട് പോലും പെരുമാറുകയെന്ന് ഒരിക്ക ലെങ്കിലും അറബ് രാജ്യത്തെ
പോലീസ് സ്റേഷന്‍ കയറിയ ഏതൊരാള്‍ക്കുമറിയാവുന്നതാണ്. അറബ് സംസ്ക്കാരത്തിന്നും ജനതക്കും നേരെ
ഇത്തരത്തില്‍ അസത്യങ്ങളെഴുന്നള്ളിച്ച് കമല്‍ ആരുടെ കൈയ്യടിയാണ് പ്രതീക്ഷിക്കുന്നത്. അറബ് ജനതയുടെ
കാരുണ്യത്തിന്റെ പങ്ക് പറ്റിയാണ് കേരളവും കേരളീയരും ഇന്ന് ജീവിക്കുന്നത്. എല്ലാ അറബികളും നല്ലവരാണെന്നോ,
അശ്വതി യെപ്പോലെ ദുരിതം പേറുന്ന ഗദ്ദാമമാരില്ലെന്നോ ഈയുലള്ളവന് അഭിപ്രായമില്ല.പക്ഷെ,കമല്‍ പറ ഞ്ഞ പോലെ
അറബികളെല്ലാം സ്ത്രീലമ്പടന്മാരും ക്രൂരന്മാരുമാണെന്ന് എനിക്കും നന്നേ ചുരു ങ്ങിയത് ഒരു തവണയെങ്കിലും
മരുഭൂവില്‍ കാലുകുത്തിയ മലയാളിക്കും അഭിപ്രായമില്ലെന്ന് കമലും സംഘവും അറിയുക.
അറബ് രാജ്യത്തെ തൊഴില്‍ നിയമത്തിന്റെ പരിരക്ഷപോലും ലഭിക്കാതെ അടിമകളെ പോലെ ജീവിക്കുന്ന ഗദ്ദാമമാരുടെ
ജീവിതം വരച്ച് കാട്ടുകയെന്ന പേരില്‍ അറബ് രാജ്യത്ത് തന്നെ ചിത്രീ കരിച്ച ഗദ്ദാമ ഉയര്‍ത്തുന്ന സμശം ഏറെ
അപകടകരമാണ്. തിന്നും കുടിച്ചും സുഖിച്ചും ജീവി ക്കുന്ന മനസ്സിനും ശരീരത്തിന്നും ദുര്‍മേദസ്സ് പിടിപെട്ടവരായാണ്
അറബികളെ ചിത്രീകരിച്ചി രിക്കുന്നത്. ഇത്തരം ആളുകളുണ്ടാവാം ഒരു സമൂഹത്തില്‍. സൌമ്യയെന്ന പെണ്‍കുട്ടിയെ
തീവ ണ്ടിയില്‍ നിന്ന് തള്ളിയിട്ട് ക്രൂരമായി പീഡിപ്പിച്ച ഗോവിμച്ചാമിയെന്ന തമിഴനെ മുന്‍നിര്‍ത്തി തമിഴ്നാട്ടുകാരെല്ലാം
ഇത്തരക്കാരെന്ന് കമല്‍ പറയുമോ. ചിത്രത്തിലൊരിടത്തെങ്കിലും മനുഷ്യ സ്നേഹികളായ അറബികളെ
ചേര്‍ക്കാമായിരുന്നു. ഇതിന്ന് കമല്‍ തയ്യാറായില്ലെന്നതാണ് അറബ് സമൂഹത്തെ അടച്ചാക്ഷേപിക്കുക എന്ന ചലചിത്ര
അജണ്ടയാണ് കമലിനുള്ളതെന്ന് നമ്മില്‍ സംശയം ജനിപ്പിക്കുന്നത്. അര നൂറ്റാണ്ടിലേറെകാലമായി അന്നവും
അഭയവും തന്ന് മലയാളിയെ പോറ്റി വളര്‍ത്തിയ ജനതക്ക് കമല്‍ മലയാള സിനിമയിലൂടെ നല്‍കിയ ഉപഹാരം ബഹു
ഭേഷാ യിട്ടുണ്ട്. ഇവ്വിധം തന്നെ വേണം ഉ ചോറിന്ന് നμി കാണിക്കാന്‍.
ഈ ചിത്രം ചര്‍ച്ച ചെയ്യപ്പെടേണ്ടിയിരുന്നത് ഗദ്ദാമമാരുടെ ജീവിതമായിരുന്നു.പക്ഷേ, ചര്‍ച്ചയാവു ന്നത് അറബികളുടെ
ക്രൂരതയാണെന്ന് മാത്രം. അശ്വതിയെന്ന ഇരയുടെ അഭിനയമികവിന്ന് വേണ്ടി കമല്‍ ഒരുക്കിയ തിരക്കഥാ രൂപം ഒരു
സംസ്കാരത്തിന്റെ മേലുള്ള കടന്നാക്രമണമായിപ്പോയി. അറബികള്‍ ആടുഫാമില്‍ നമസ്കരിക്കുമ്പോഴാണ് മലയാളിയായ
ആട്ടിടയന്‍ അശ്വതിയെ രക്ഷ പ്പെടുത്തുന്നത്.നമസ്കാരം കഴിഞ്ഞ ശേഷം വ്യഭിചരിക്കാനാണ് അവരുടെ
പദ്ധതിയെന്ന് ആര്‍ക്കും ബോദ്ധ്യമാവും.ഒരേ സമയം മത ആചാരങ്ങള്‍ പാലിക്കുകയും ധാര്‍മ്മികതയ്ക്ക് നിരക്കാത്ത
പ്രവൃത്തികള്‍ നിര്‍വ്വഹിക്കുകയും ചെയ്യുന്നവരാണ് അറബിക(മുസ്ലീകളും)ളെന്ന് ബോദ്ധ്യപ്പെ ടുത്തുകയാണ് കമല്‍
ഇത്തരം രംഗങ്ങളിലൂടെ. മലയാളത്തിന്ന് വേണ്ടി മലയാളി ഗദ്ദാമയുടെ കഥ പറയുകയാണ് കമല്‍ ചെയ്യുന്നതെങ്കിലും
വലിയൊരു സമൂഹത്തെയാണ് വേട്ടക്കാരനായി ചിത്രീ കരിച്ചിരിക്കുന്നത്.വേട്ടക്കാരന്റെ വേലത്തരങ്ങള്‍
പൊലിപ്പിച്ചെങ്കിലേ ഗദ്ദാമയെന്ന ഇരക്ക് പ്രാധാന്യം കൈവരികയുള്ളുവെന്ന് കമലിന്നറിയാം.പക്ഷേ,വേട്ടക്കാരന്‍ മറ്റൊരു
രാജ്യവും അവിടുത്തെ പൌര ന്മാരുമാണെന്ന ബോധത്തില്‍ അല്‍പ്പം മാന്യതയാവാമായിരുന്നു.
വിധവകളും നിരാലംബരുമായ ആയിരക്കണക്കിന് പുരുഷതണലില്ലാത്ത മലയാളിപ്പെണ്ണുങ്ങള്‍ അറബ് രാജ്യത്തേക്ക്
വിമാനം കയറിയാണ് തങ്ങളുടെ അടുപ്പില്‍ തീ പടര്‍ത്തിയത്.മക്കളെ കെട്ടി ച്ചയച്ചും വീടുണ്ടാക്കിയും പഠിപ്പിച്ചും
മാതാപിതാക്കളെ സംരക്ഷിച്ചും ജീവിക്കുന്ന ഈ ഗദ്ദാമ മാര്‍ക്ക് ഇന്ത്യന്‍ ഭരണകൂടം ഒരു സൌകര്യവും പരിഗണനയും
നല്‍കുന്നില്ല.കനത്ത തുക ഏജന്റിന് നല്‍കി ദുരിത കടലിലേക്ക് നീന്തുന്ന ആ സഹോദരിമാര്‍ക്ക് അതാത് നാട്ടിലെ
ഇന്ത്യന്‍ എമ്പസി കളും വേണ്ടതൊന്നും ചെയ്യുന്നില്ല.യൂറോപ്യന്‍ രാജ്യങ്ങളിലെ ഹൌസ് മെയ്ഡുമാര്‍ക്കുള്ള സൌക
ര്യങ്ങളുടെ പത്തിലൊന്ന് അറബ് രാജ്യത്ത് ഇവര്‍ക്കില്ല.ഇത്തരം പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍ പരാ മര്‍ശിക്കപോലും
ചെയ്യാതെ അറബിയെന്ന വേട്ടക്കാരന്റെ പിന്നാലെ പോയ കമല്‍ ഗദ്ദാമയെന്ന വിലാപകാവ്യത്തെ വക്രിച്ച് കളഞ്ഞു.
മതം,രാഷ്ട്രം,ജനത,നിയമം,നിയമപാലകര്‍ എന്ന് വേണ്ട ഒരു രാജ്യത്തിന്റെ സകലതിനേയും കമല്‍ പരിഹസിക്കുന്നു ്
ചിത്രത്തില്‍.ഏതൊരു രാജ്യത്തെക്കുറിച്ചായാലും ഇവ്വിധം തെറ്റുകള്‍ പരത്താന്‍ ഒരു മാധ്യമവും തുനിയുന്നത്
നന്നല്ല.കമല്‍ എന്ന മലയാളത്തിന്റെ പ്രിയ സംവിധായകന്‍ പ്രവാസി പ്രശ്നങ്ങളിലിടപെട്ടില്ലെങ്കിലും വേണ്ട, കിട്ടുന്ന
ചോറില്‍ മണല്‍ വാരിയിടാതിരുന്നാല്‍ മതി

Sunday, November 7, 2010

ഒരു പ്രവാസിയുടെ മടക്കയാത്ര


എയര്‍ ഇന്ത്യാ എക്സ്‌പ്രസ്‌ ഒരു മണിക്കൂര്‍ വൈകിയാണ്‌ കൊച്ചിയില്‍ നിന്ന്‌ പുറപ്പെട്ടത്‌. രാത്രി ഒന്നരയോടെ ദുബായ്‌ എയര്‍പ്പോര്‍ട്ടിലെ ടെര്‍മിനല്‍ രണ്ടില്‍ ഇറങ്ങി. മെയ്‌ മാസമാണ്‌. ചൂട്‌ തുടങ്ങിയിരിക്കുന്നു. എങ്കിലും മുന്‍ കാലങ്ങളെ അപേക്ഷിച്ച്‌ ചൂട്‌ കുറവാണ്‌. എമിഗ്രേഷന്‍ കൗണ്ടര്‍ കടന്ന്‌ ലഗേജുമെടുത്ത്‌ ഡ്യൂട്ടി ഫ്രീയില്‍ ഒന്നു കറങ്ങി. ഒരു ബക്കാര്‍ഡിയും , വോഡ്‌ക്കയും എടുത്ത്‌ ട്രോളിയിലിട്ടു. ബില്ല്‌ അടക്കാനായി കൗണ്ടറില്‍ ലൈനില്‍ നിന്നപ്പോഴാണ്‌ എന്റെ കുഞ്ഞുങ്ങളുടെ മുഖം മന:സ്സിലേക്കോടിയെത്തിയത്‌. മന:സ്സ്‌ സമ്മതിച്ചില്ല. എടുത്ത കുപ്പികള്‍ തിരികെ ഷെല്‍ഫില്‍ വെച്ച്‌ ലഗേജുമായി ട്രോളി തള്ളി പുറത്തേക്കിറങ്ങി. ടാക്‌സിക്കുള്ള ലൈനില്‍ നിന്നു. ഹ്യുമിഡിറ്റി കാരണം വിയര്‍ത്തൊഴുകുകയായിരുന്നു. ഒടുവില്‍ എന്റെ ഊഴമായി. ലഗേജ്‌ കാറിന്റെ ബൂട്ടില്‍ വെച്ച്‌ ടേക്‌സി ഡ്രൈവറോട്‌ പറഞ്ഞു...


" ബര്‍ദുബയ്‌, അല്‍ റഫ പോലീസ്‌ സ്‌റ്റേഷന്‍ റോഡ്‌ .."


പഠാണി ഡ്രൈവര്‍ ഒരേ ട്യൂണ്‍ മാത്രമുള്ള അഫ്‌ഗാനി പുഷ്‌തു ഗാനത്തില്‍ ലയിച്ച്‌ വണ്ടി പറപ്പിക്കുകയായിരുന്നു. വീട്ടില്‍ നിന്ന്‌ പോന്ന വിഷമം കാരണം മൂകനായി റോഡിലേക്ക്‌ നോക്കി ഇരിക്കുകയായിരുന്നു. രാക്ഷസന്റെ നീണ്ട നാക്കു പോലെയുള്ള കറുത്ത വീഥിയിലൂടെ കാര്‍ പാഞ്ഞു കൊണ്ടിരുന്നു. ഒരു മാസം പോയതെങ്ങനെയെന്നറിഞ്ഞില്ല. ഇന്നലെ ദുബായില്‍ നിന്ന്‌ പോയ പോലെ തോന്നുന്നു. രാത്രിയാണെങ്കിലും വാഹനങ്ങള്‍ വെടിയുണ്ട കണക്കേ ചീറി പാഞ്ഞു പോവുകയാണ്‌. രാവും പകലും തിരക്കൊഴിയാത്ത ദുബായിലെ വീഥികളില്‍ തിരക്ക്‌ കുറഞ്ഞിരിക്കുന്നു. സാമ്പത്തീക മാന്ദ്യം ദുബായിയെ ചെറിയ തോതില്‍ ബാധിച്ചതിന്റെ ലക്ഷണങ്ങള്‍. പത്തു മിനിട്ടിനുള്ളില്‍ ബര്‍ദുബായിലെത്തി. ലഗേജുമെടുത്ത്‌ റൂമിലേക്ക്‌ നടന്നു. ഒറ്റക്ക്‌ ഒരു റൂമില്‍ താമസിക്കുന്നതു കൊണ്ട്‌ മറ്റു ശല്ല്യങ്ങളൊന്നുമില്ല. പക്ഷേ ഏകനായിരുന്നാല്‍ ഭാര്യയേയും , മക്കളേയും , നാടിനേയും പറ്റിയുള്ള ഓര്‍മ്മകള്‍ ഇഴമുറിയാതെ വന്നു കൊണ്ടിരിക്കും.


നാളെ രാവിലെ എഴുന്നേറ്റ്‌ ജോലിക്ക്‌ പോകണം. സമയം മൂന്നരയായിരിക്കുന്നു. ജനലിന്റെ വിരികള്‍ വലിച്ച്‌ നീക്കി കട്ടിലില്‍ നിവര്‍ന്നു കിടന്നു. രാത്രി പൂ നിലാവില്‍ കുളിച്ചു നില്‍ക്കുകയാണ്‌. കെട്ടിടങ്ങളുടെ ചുവരില്‍ ഘടിപ്പിച്ചിരിക്കുന്ന ശീതീകരണികള്‍ അരോചകമായി കരഞ്ഞു കൊണ്ടിരുന്നു. എങ്കിലും എത്ര മനോഹരിയാണ്‌ ഈ രാത്രി ...!!!. അകന്നു പോയ ഉറക്കത്തെ തിരികെ വരുത്താന്‍ കണ്ണുകളടച്ചു കിടന്നു. മക്കളെയും , ഭാര്യയേയും അച്ഛനേയും , അമ്മയേയും പറ്റി ആലോചിച്ചപ്പോള്‍ ചങ്കു പറിഞ്ഞു പോകുന്ന വേദന. ഇന്നലെ ഈ നേരത്ത്‌ രണ്ടു മക്കളും എന്റെ ഇരു പുറവും കെട്ടിപിടിച്ച്‌ ഉറങ്ങുകയായിരുന്നു. ഉറങ്ങുന്നതിനു മുന്നേ മൂത്തവള്‍ ആറു വയസ്സുകാരി ചോദിച്ച ചോദ്യങ്ങള്‍ക്ക്‌ ഉത്തരമില്ലാതെ ഞാന്‍ ഉഴറി.


" അച്ഛന്‍ നാളെ പോയാ ഇനി എന്നാ വരിക ..? "


" അച്ഛന്‍ വേഗം വരാട്ടോ ...."


" എന്തിനാ അച്ഛന്‍ ദുബായിലേക്ക്‌ പോവുന്നത്‌ ... അച്ഛന്‍ കൂടെയില്ലെങ്കില്‍ ഒരു സുഖവും ഇല്ലാ ....? "


" മോള്‍ക്ക്‌ സ്‌ക്കൂളില്‍ ഫീസു കൊടുക്കേണ്ടേ .., പുസ്‌തകവും , ഷൂവും , ബേഗും വാങ്ങണ്ടെ ... അതിന്‌ പൈസ ഉണ്ടാക്കാനല്ലേ അച്ഛന്‍ ദുബായിലേക്ക്‌ പോവുന്നത്‌ .... ? "


" അതിനു വേണ്ടീട്ടാണെങ്കില്‍ അച്ഛന്‍ ദുബായിലേക്ക്‌ പോകേണ്ട. മോളുടെ കാശു കുടുക്കയില്‍ കുറേ പൈസ ഉണ്ട്‌`. അത്‌ എടുത്ത്‌ എല്ലാം വാങ്ങാം, അച്ഛന്‍ പോവണ്ടാട്ടോ .."


ആ കുരുന്നിനെ എന്തു പറഞ്ഞാണ്‌ ഞാന്‍ സമാധാനിപ്പിക്കുക ?. ഞാന്‍ എങ്ങനെയാണിത്‌ സഹിക്കുക ?. അടക്കിപിടിച്ച സങ്കടം അറിയാതെ അണപൊട്ടിയൊഴുകി. എല്ലാം കേട്ട്‌ വിതുമ്പി കൊണ്ട്‌ ഭാര്യ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. ഉറക്കം എന്നെ വിട്ട്‌ എങ്ങോ പോയ്‌ മറഞ്ഞിരുന്നു.


യൂസഫിന്റെ ടേക്‌സി കാര്‍ രണ്ടു മണിക്ക്‌ വരാമെന്നേറ്റിട്ടുണ്ട്‌. മൂന്നു മണിക്കുര്‍ മുന്‍മ്പെങ്കിലും എയര്‍പോര്‍ട്ടില്‍ റിപ്പോര്‍ട്ട്‌ ചെയ്യണം. അല്ലെങ്കില്‍ തിരക്ക്‌ കൂടുതലാണെങ്കില്‍ എയര്‍ ഇന്ത്യക്കാര്‍ എന്റെ സീറ്റില്‍ വേറെ വല്ലവരെയും കയറ്റി വിടും. പന്ത്രണ്ടരക്ക്‌ ഊണു കഴിക്കാനിരുന്നു. അച്ഛനും, ഞാനും, മക്കളും ഇരുന്നു. അമ്മയും, ഭാര്യയും ചോറും കറികളും വിളമ്പി. വാക്കുകള്‍ തൊണ്ടയിലെവിടെയോ തടഞ്ഞിരുന്നു. മക്കള്‍ക്ക്‌ ഓരോ ഉരുള ചോറ് ഉരുട്ടി കൊടുത്ത്‌ ഊണു കഴിച്ചെന്നു വരുത്തി ഞാന്‍ എഴുന്നേറ്റു. ഇനി ഒരു മണിക്കൂര്‍ കൂടിയേ ഉള്ളൂ. കൈ കഴുകി തൊടിയിലേക്കിറങ്ങി, യാത്ര പറയാന്‍. എന്റെ കവുങ്ങുകളോടും, ജാതി മരങ്ങളോടും , പേരാലിനോടും, തെങ്ങുകളോടും, വാഴകളോടും യാത്ര പറയാന്‍. എനിക്കേറ്റവും ഇഷ്‌ടപ്പെട്ട ജാതി മരത്തില്‍ ചാരി നിന്നു. താഴെയുള്ള ചില്ലകള്‍ എന്റെ മുടിയില്‍ തഴുകി കാറ്റിലാടി. എന്റെ കൂട്ടുകാര്‍ എന്റെ പോക്ക്‌ തിരിച്ചറിഞ്ഞിരിക്കുന്നു. എപ്പോഴും ചിലച്ച്‌ ബഹളം വെക്കാറുള്ള കിളികളും, അണ്ണാറ കണ്ണന്‍മാരും ശാന്തരായിരിക്കുന്നു. വാഴകുല കൂമ്പിലെ തേന്‍ നുകരല്‍ നിര്‍ത്തി അണ്ണാറകണ്ണന്‍ താഴെ നില്‍ക്കുന്ന എന്നെ നോക്കി. ചെറു മര്‍മ്മരത്തോടെ എന്നെ തഴുകി പറന്ന കാറ്റില്‍ കവുങ്ങുകള്‍ തലയാട്ടി യാത്രാ മംഗളങ്ങള്‍ നേര്‍ന്നു. തിരികെ വീട്ടിലേക്ക്‌ നടക്കുമ്പോള്‍ ആകെ ഒരു ശൂന്യത എന്നെ ചൂഴ്‌ന്നു നിന്നിരുന്നു. വീട്ടിലെത്തിയപ്പോഴേക്കും യൂസഫിന്റെ കാര്‍ എത്തിയിരുന്നു.



നേരെ റൂമില്‍ കയറി. ആരുടെയും മുഖത്ത്‌ നോക്കാന്‍ ഞാന്‍ അശക്‌തനായിരുന്നു. പെട്ടന്ന്‌ തയ്യാറായി പുറത്തേക്കിറങ്ങി ചെറിയ മകളോട്‌ ഞാന്‍ പറഞ്ഞു


" അച്ഛന്‌ ഒരു ഉമ്മ തന്നേ ..."


" ഉമ്മ "


മൂത്ത മകളുടെ നെറുകയില്‍ ഒരു മുത്ത്ം കൊടുത്ത്‌ പിടക്കുന്ന ഹൃദയത്തോടെ കാറില്‍ കയറി. നിറകണ്ണുകളോടെ ഞാന്‍ തിരിഞ്ഞു നോക്കി. കണ്ണുനീര്‍ നിറഞ്ഞ്‌ എനിക്കാരേയും വ്യക്‌തമായി കാണാനില്ലായിരുന്നു. യാത്ര തുടങ്ങി. തുവാല കൊണ്ട്‌ കണ്ണുതുടച്ച്‌ പുറത്തേക്ക്‌ മിഴിനട്ടിരുന്നു. നാടിന്റെ പച്ചപ്പ്‌ ആവോളം ആവാഹിച്ചെടുക്കുകയായിരുന്നു ഞാന്‍. ഇനി എന്നാണ്‌ ഈ ഹരിതാഭ കാണാന്‍ കഴിയുക ..?. ചെമ്മണ്ണു പറക്കുന്ന പൊട്ടിപൊളിഞ്ഞ റോഡിലൂടെ പ്രവാസ ഭുമിയിലേക്കുള്ള പ്രയാണം തുടര്‍ന്നു. പാറേമ്പാടവും, കുണ്ടംകുളവും, കേച്ചേരി പുഴയും താണ്ടി കാറ് നെടുമ്പാശ്ശേരി എയര്‍പ്പോര്‍ട്ടിലേക്ക്‌ കുതിച്ചു. ഞാന്‍ പിറന്ന മണ്ണിലൂടെ മുന്നോട്ടു പോകുമ്പോള്‍ മന:സ്സ്‌ ആര്‍ദ്രമാവുകയായിരുന്നു. പുഴക്കല്‍ പാടത്ത്‌ വഴിയോരത്ത്‌ തലയുയര്‍ത്തി നില്‍ക്കുന്ന മാവുകളും, പുഷ്‌പ്പിണിയായി നില്‍ക്കുന്ന പൂമരങ്ങളും എന്റെ ഹൃദയത്തിന്‌ കുളിര്‍മയേകി. ഈ മണ്ണില്‍ ജനിക്കാന്‍ കഴിഞ്ഞ ഞാന്‍ എത്ര ഭാഗ്യവാനാണ്‌. ഇന്നോളം കാണാതെയും, ശ്രദ്ധിക്കാതെയും പോയ പലതും ഞാന്‍ ആവേശത്തോടെ നോക്കി കണ്ടു. ഓരോ പുല്‍കൊടിയിലും പുതുമകള്‍ നിറഞ്ഞ പോലെ. ഇത്ര നാളും നാട്ടില്‍ നിന്നിട്ടും എന്തേ ഇതൊന്നും എന്റെ ശ്രദ്ധയില്‍ പെട്ടില്ല ..?. നഷ്‌ടപ്പെടുമ്പോളാണ്‌ പലതിന്റെയും വില നമ്മളറിയൂ.


എല്ലാം ഒരു സ്വപ്‌നം പോലെ മന:സ്സിലൂടെ കടന്നു പോയി. ഒരു ദീര്‍ഘ നിശ്വാസത്തോടെ നിവര്‍ന്നു കിടന്നു. പുലര്‍ച്ച നാലുമണി ആയിരിക്കുന്നു. ഓരോന്നലോചിച്ച്‌ കിടന്ന്‌ സമയം പോയതറിഞ്ഞില്ല. ആറരക്ക്‌ എഴുന്നേല്‍ക്കണം. നാളെ തൊട്ട്‌ ഇനി ഒരു കൊല്ലം, അടുത്ത വെക്കേഷന്‍ വരെ വീണ്ടും യന്ത്രമാവണം. ജോലിയിലെ മാനസീക പിരിമുറുക്കങ്ങളും, സംഘര്‍ഷങ്ങളും സഹിച്ച്‌ അടുത്ത ഒരു മാസത്തെ അവധിക്കു വേണ്ടിയുള്ള കാത്തിരുപ്പ്‌ ...!!!. ഈ കാത്തിരുപ്പിനിടയില്‍ ഭാരം തങ്ങാനാവാതെ ചിലര്‍ പിടഞ്ഞു വീഴുന്നു. പ്രവാസിയുടെ ദു:ഖാങ്ങളും, വേദനകളും നാട്ടിലുള്ളവര്‍ അറിയുന്നുണ്ടായിരിക്കുമോ ...? ഇല്ല ... ഒരിക്കലുമില്ല. അകലെ കടലുകള്‍ക്കുമപ്പുറം തന്നെയും കാത്തിരിക്കുന്ന പൊന്നോമനകള്‍ക്കും, കുടുമ്പത്തിനും വേണ്ടി പ്രവാസി, പ്രവാസമെന്ന കുരിശെടുത്ത്‌ സ്വയം ചുമലില്‍ വെക്കുന്നു. തളര്‍ന്നു വീഴുന്നതു വരെ അവന്‍ നടന്നേ തീരു. ഈ രക്‌തത്തില്‍ മറ്റാര്‍ക്കും പങ്കില്ല.

Monday, May 31, 2010

ഇന്ത്യയിലെ ചേരികളെ ആര്‍ക്കാണ് പേടി ?

ഒരു സിനിമയും സിനിമാ അവാര്‍ഡും ഇത്രത്തോളം ചര്‍ച്ചയായതും വിവാദമായതും എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാന്‍ പറ്റാത്തവിധം ചര്‍ച്ചകളുടെ ദിശ മാറിയും മറിഞ്ഞുമൊക്കെ ഇരിക്കുന്നു. പത്രങ്ങള്‍ കൈവിട്ട ചര്‍ച്ച ഇപ്പോള്‍ ചാനലുകളും മാഗസിനുകളും ഏറ്റെടുത്തു നടത്തുന്നു. സ്ലംഡോഗ് മില്യനെയര്‍ എന്ന സിനിമ ചര്‍ച്ചയില്‍ നിന്നു പുറത്തുപോകാത്തതിന് ഒരേയൊരു കാരണം മാത്രം അവശേഷിക്കുന്നു. സിനിമ വെറുക്കപ്പെടുകയും സിനിമയിലൂടെ രാജ്യാന്തര അംഗീകാരം നേടിയ താരങ്ങള്‍ ആദരിക്കപ്പെടുകയും ചെയ്യുന്നു.

മദാല്‍സയായ സിനിമാനടിയോടൊപ്പം ഒരു രാത്രി പങ്കിടും വരെ അവളെ പൂജിക്കുകയും സ്വപ്നം കാണുകയും അതു കഴിഞ്ഞാല്‍ യഥാര്‍ത്ഥ സൌന്ദര്യം അവള്‍ക്കല്ല അവളുടെ വേലക്കാരിക്കാണ് എന്നു തിരിച്ചറിയുകയും ചെയ്യുന്ന രാഷ്ട്രീയമാണ് ഈ ചര്‍ച്ചകളുടടെയും ആധാരം. രണ്ടു ചോദ്യങ്ങളാണ് ഉന്നയിക്കപ്പെടേണ്ടത് ?

? മുംബൈയിലെ ചേരികളെ ദുരുപയോഗിക്കുകയോ എസി സ്റ്റുഡിയോയില്‍ ചേരിയുടെ സെറ്റിട്ട് ചേരിയെ മോശമായി ചിത്രീകരിക്കുകയോ ചെയ്തതിനാണോ സംവിധായകന്‍ ഡാനി ബോയ്ല്‍ തെറി കേള്‍ക്കുന്നത് ?

? ഇന്ത്യയില്‍ ചേരികളുണ്ട് എന്ന് അംഗീകരിക്കാന്‍ മടിക്കുന്നവരും ആ ചേരികളെ ഭയപ്പെടുന്നവരും ആരാണ് ?

രണ്ടു ചോദ്യങ്ങളുടെയും ഉത്തരം പകല്‍വെളിച്ചം പോലെ വ്യക്തമാണെന്നിരിക്കെ കൂലങ്കഷചര്‍ച്ചകള്‍ ഇരുട്ടത്ത് എന്താണു തിരയുന്നത് എന്നു മനസ്സിലാവുന്നില്ല. ആദ്യത്തെ ചോദ്യത്തിന്റെ ഉത്തരം ചിത്രത്തിന്റെ ചിത്രീകരണം മുതല്‍ ഓസ്കര്‍ അവാര്‍ഡ് നിശ വരെ നീളുന്ന സംഭവങ്ങളിലുണ്ട്. ഡാനി ബോയ്ല്‍ സായിപ്പാണെങ്കിലും തന്തയ്ക്കു പിറന്നവനാണ്. ആ സിനിമ ഏതെങ്കിലും ഇന്ത്യന്‍ സംവിധായകനാണ് ചെയ്യുന്നതെങ്കില്‍ തീര്‍ച്ചയായും ആളൊഴിഞ്ഞ സ്ഥലത്ത് സെറ്റിട്ടേ ചിത്രീകരിക്കൂ എന്നുറപ്പാണ്. എന്നിട്ട് അതിലഭിനയിക്കാന്‍ വരുന്ന നായിക മുതല്‍ എക്സ്ട്രാ നടി വരെ സകലതിനെയും പൂശും. നടിമാരെ പൂശാന്‍ വേണ്ടി മാത്രം സിനിമയെടുക്കുന്ന മലയാളം സ്ലംഡോഗ്സിനെ പരാമര്‍ശിക്കുന്നില്ല. സായിപ്പിനുള്ളതിനെക്കാള്‍ വിവരവും സംസ്കാരവും മൂല്യവുമൊക്കെ ഇന്ത്യക്കാര്‍ക്കുണ്ടായിരിക്കാം. എന്നു കരുതി സത്യസന്ധമായ ഒരുദ്യമത്തെ കരിവാരിതേയ്ക്കുന്നത് സംസ്കാരശൂന്യമാണ്.

ഇനിയിപ്പോള്‍ ഈ സിനിമ ഒറിജിനല്‍ ചേരിയില്‍ തന്നെ ചിത്രീകരിക്കാന്‍ ധൈര്യമുള്ള സംവിധായകരുണ്ടെന്നിരിക്കട്ടെ. അതിലഭിനയിച്ച തെരുവുകുട്ടികളെ ആരെങ്കിലും പിന്നെ ചുമന്നുകൊണ്ടു നടക്കുമോ ? നടന്നാലും പ്രോജക്ട് ചെയ്യുന്നത് അവരുടെ പട്ടിണിയും ദുരിതവും ചെറ്റക്കുടിലിലെ ജീവിതവുമാണ്. ദാ നോക്കൂ ചില സ്ലംഡോഗുകള്‍ എന്ന കണ്ണിലൂടെയല്ല, ആ സിനിമയിലെ ചില കഥാപാത്രങ്ങള്‍ക്കു ജീവന്‍ പകര്‍ന്ന താരങ്ങള്‍ എന്ന മട്ടില്‍ തന്നെയാണ് ലോകം കുട്ടികളെ കണ്ടത്. റുബിനയ്ക്കു വേണ്ടി അമ്മമാര്‍ അടികൂടുന്നു, ഇസ്മായിലിനെ അച്ഛന്‍ തല്ലി തുടങ്ങിയ എക്സ്ക്ളൂസീവുകള്‍ പുറത്തുവിട്ടത് ഇന്ത്യന്‍ മാധ്യമങ്ങളാണ്. പയ്യന്‍ ശരിക്കും തീട്ടത്തില്‍ ചാടുന്നവനാണോ എന്നാവും ഇനിയവര്‍ക്കറിയേണ്ടത്.

ഡാനി ബോയ്ല്‍ അല്ലാതെ ഏതെങ്കിലും ഇന്ത്യന്‍ സംവിധായകന്‍ ഓസ്കര്‍ റെഡ്കാര്‍പെറ്റിലേക്ക് ആ കുട്ടികളെ കൊണ്ടുപോകുമെന്ന് സ്വപ്നത്തില്‍ പോലും ചിന്തിക്കാന്‍ കഴിയില്ല. ഈ ഓസ്കര്‍ കൊണ്ട് നമ്മള്‍ ആഘോഷിക്കുന്നത് റഹ്മാന്റെയും പൂക്കുട്ടിയുടെയും അവാര്‍ഡുകളാണെങ്കില്‍ രണ്ട് ഓസ്കറുമായി തിരികെയെത്തിയ റഹ്മാന്‍ ഏറ്റവും ഒടുവില്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത് ശ്രദ്ധിക്കൂ.-

“For me, those six kids from Slumdog Millionaire, who belong to a humble part of our own Mumbai; walking the red carpet with the highest-paid Hollywood stars at the Oscars was the highest moment. That to me was the truest display of the democratic spirit. Compared with that, my getting the Oscars is inconsequential. These kids didn’t even have a birth certificate in the first place but got their passports and visas within three days. That’s the real miracle. I would like to hand it to Danny Boyle and the producers for looking out for those kids. “

ഇതിനപ്പുറം ഒന്നുമില്ല. ഓസ്കര്‍ വാങ്ങിയ റഹ്മാനെക്കാള്‍ ഇങ്ങനെ ചിന്തിക്കാനും പറയാനും കഴിയുന്ന റഹ്മാനോടാണെനിക്ക് ബഹുമാനം. ഒരിന്ത്യക്കാരന് ചെയ്യാനാവാത്തത് സായിപ്പ് ചെയ്തു. അതുകൊണ്ട് തന്നെ നമ്മളില്‍ ചിലര്‍ക്ക് അത് അംഗീകരിക്കാന്‍ കഴിയുന്നില്ല. ഓസ്കര്‍ വലിയ അവാര്‍ഡ് ആണോ അല്ലയോ എന്ന നിലയ്ക്കു വരെയായി ചര്‍ച്ചകള്‍. മികച്ച സിനിമയ്ക്കുള്ള ഓസ്കറിനെക്്കാള്‍ മൂല്യമുള്ളത് മികച്ച വിദേശഭാഷാ ചിത്രത്തിനാണ് എന്നു വാദിക്കാം. കേരള സംസ്ഥാനചലച്ചിത്ര അവാര്‍ഡ് ആണ് അതിനെക്കാവ് മികച്ചത് എന്നും വാദിക്കാം. ഇന്ത്യന്‍ പ്രസിഡന്റാണോ അമേരിക്കന്‍ പ്രസിഡന്റാണോ വലിയവന്‍ എന്നു ചോദിക്കുന്നതുപോലെയേ ഉള്ളൂ. ഇന്ത്യയാണ് വലിയ രാജ്യം, ഇവിടടെയാണ് കൂടുതല്‍ ജനങ്ങള്‍ അതുകൊണ്ട് ഇന്ത്യന്‍ പ്രസിഡന്റാണ് അമേരിക്കന്‍ പ്രസിഡന്റിനെക്കാള്‍ വലിയവന്‍ എന്നു വാദിച്ചാല്‍ അതില്‍ ഒരു തെറ്റുമില്ല. പക്ഷെ, ആര്‍ക്കാണ് കൂടുതല്‍ ആളുകളെ സ്വാധീനിക്കാന്‍ കഴിയുന്നത് എന്ന ചോദ്യത്തിനു കൂടി ഉത്തരം പറയാതെ പോകരുത് ആരും ?

ഇന്ത്യയുടെ ഇപ്പോഴത്തെ പ്രസിഡന്റ് ആര് എന്ന് ഇന്ത്യയില്‍ തന്നെ ഒരു സര്‍വേ നടത്തിയാല്‍ കുറഞ്ഞത് 20 ശതമാനം പേരെങ്കിലും അറിയില്ല എന്നു പറയും. 30 ശതമാനം പേരെങ്കിലും ആദരണീയനായ അബ്ുദുല്‍കലാമിന്റെ പേര് പറയും. പ്രതിഭാ പാട്ടീല്‍ എന്നു പറയാന്‍ കഴിയുന്നവര്‍ 50 ശതമാനത്തതില്‍ താഴെയായിരിക്കും. പക്ഷെ, ഒബാമ എന്നു പറയാനാവുന്നവര്‍ അതിലേറെയായിരിക്കും. അതുപോലെ തന്നെയാണ് ഓസ്കറും. ചലച്ചിത്രലോകത്തെ ഏറ്റവും അധികം സ്വാധീനിക്കുന്നത് ഓസ്കറാണ്. അതുകൊണ്ട് അത് തന്നെയാണ് ലോകത്തെ ഏറ്റവും വലിയ അവാര്‍ഡ്. ഇക്കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. അത് അമേരിക്കയുടെയാണ് ലൊസാഞ്ചലസില്‍ റിലീസ് ചെയ്യുന്ന സിനിമകളുടെയാണ് എന്നൊക്കെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ഇവിടെ എടുക്കുന്ന സിനിമകളും ആവശ്യമുള്ളവന് ലൊസാഞ്ചലസില്‍ റിലീസ് ചെയ്യാം. ജനം അംഗീകരിക്കാത്ത ഒന്നിനു വേണ്ടി വാദിച്ചു വാദിച്ചു നരകിക്കുന്നവര്‍ ക്ഷമിക്കുക.

ചേരികളെക്കുറിച്ചും പാവം കുട്ടികളെക്കുറിച്ചുമുള്ള പരിവേദനങ്ങള്‍ പറയുന്നത് ചേരിയില്‍ നിന്നുള്ള ആരുമല്ലെന്ന് ഓര്‍ക്കണം. ചേരിയില്‍ ഓസ്കര്‍ ഒരാഘോഷമായിരുന്നു. ചേരിക്കു പുറത്തുള്ളര്‍ക്കും ചേരിയ ഉദ്ധരിക്കാന്‍ നടക്കുന്നവര്‍ക്കുമാണ് അസ്വസ്ഥത. അപ്പോള്‍ എന്റെ പ്രധാന ചോദ്യത്തിന്റെ ഉത്തരം അതു തന്നെയാണ്. ഇന്ത്യയിലെ ചേരികളെ നമുക്കു തന്നെയാണ് പേടി. സമ്പന്നരുടെ പട്ടികയില്‍ ഇത്രയധികം ആളുകളുള്ള ഇന്ത്യയില്‍ ഇതുപോലെ ചേരികളുമുണ്ട് എന്ന് ലോകമറിയുന്നത് ആ സമ്പന്നതയില്‍ അഭിരമിക്കുന്നവര്‍ക്ക് വലിയ പ്രയാസമാണ്. ഈശ്വരാ ! വലിയ നാണക്കേടായല്ലോ എന്ന മട്ടാണ്. സ്യൂട്ടും കോട്ടുമിട്ട് സായിപ്പിന്റെ തോളില്‍ കയ്യിട്ടു നടക്കുന്ന മാന്യന്‍മാര്‍ക്കൊക്കെ പേടിയാണ് ാനും അത്തരം ചേരിയില്‍ നിന്നു വളര്‍ന്നുവന്നവനാണോ എന്നിവര്‍ സംശയിക്കുമോ എന്ന്.

ബ്ലോഗില്‍ തന്നെ നമ്മുടെ ഒന്നിലേറെ സുഹൃത്തുക്കള്‍ ഒരേ സ്വരത്തില്‍ ഉന്നയിച്ച ഒരു കാര്യമുണ്ട്.. സ്ലംഡോഗ് മില്യനെയര്‍ കാണാന്‍ തിയറ്ററിനു മുന്നില്‍ ക്യൂവില്‍ നിന്ന സായിപ്പ് ചോദിച്ചു, ഇന്ത്യയില്‍ ഇതുപോലെ ചോരികളുണ്ടോ എന്ന്. ആ ചോദ്യം കേട്ട് തൊലിയുരിഞ്ഞ എല്ലാവരോടുമായി പറയട്ടെ, നിങ്ങളെയോര്‍ത്ത് ഞാന്‍ ലജ്ജിക്കുന്നു. തീര്‍ച്ചയായും ഉണ്ട് സായിപ്പേ, ഇന്ത്യയില്‍ നിങ്ങള്‍ വന്നു കണ്ടുപോയിട്ടുള്ള സ്ഥലങ്ങള്‍ക്കു പുറമേ തൂറന്ന കക്കൂസുകളുള്ള ചേരികളും കുട്ടികളെക്കൊണ്ട് ഭിക്ഷയെടുപ്പിക്കുന്ന മാഫിയകളും ഉണ്ട്, ആ ചേരികളില്‍ നിങ്ങള്‍ കണ്ടത് എന്റെ സഹോദരന്‍മാരാണ് എന്നു പറയാനുള്ള ചങ്കുറപ്പില്ലെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും ഒരു രാജ്യസ്നേഹിയല്ല.

ഇവിടെ ചേരികളും ദുരിതവുമില്ല ഉള്ളത് മനോഹരമായ ബീച്ചുകളും ടൂറിസം കേന്ദ്രങ്ങളുമാണെന്ന് പറയുന്ന ഇന്ത്യക്കാര്‍ തന്നെയാണ് സത്യത്തില്‍ ലോകത്തിനു മുന്നില്‍ ഇന്ത്യയെ കരിതേച്ചു കാണിക്കുന്നത്. ഒരിന്ത്യന്‍ പൌരന് വര്‍ണശബളമായ നമ്മുടെ കാഴ്ചകളെ മഹത്വല്‍ക്കരിക്കുകയും നമ്മുടെ ദുരിതങ്ങളെയും വേദനകളെയും തമസ്കരിക്കുകയും ചെയ്യാന്‍ ധാര്‍മികമായി അവകാശമില്ല. ചേരികളും തീട്ടത്തില്‍ ചാടുന്ന കുട്ടികളുമല്ല, ഇവരൊന്നും ഇന്ത്യയിലുള്ളവരല്ല എന്നു പറയുന്നവരാണ് ഇന്ത്യയുടെ നാണക്കേട്.

മാനസികാരോഗ്യത്തിന് പത്രം വായിക്കരുത്


ഇന്നലെ ഞാന്‍ ടിവി കണ്ടില്ല, ഇന്നിറങ്ങിയ പത്രവും കണ്ടില്ല. രാവിലെ പത്രക്കാരന്‍ കൊണ്ടുവന്ന പത്രം വീട്ടില്‍ ആരെങ്കിലും ഉണരുന്നതിനു മുമ്പേ എടുത്തുകൊണ്ടുപോയി കളഞ്ഞു. വഴിവക്കില്‍ കങ്കാരുവിന്‍റെ ഷേപ്പിലുള്ള ചവറ്റുകൊട്ടയിലേക്കിടുമ്പോള്‍ ഒന്നാം പേജിലേക്ക് വെറുതെ ഒന്നു നോക്കി- ഭയപ്പെട്ടതുപോലെ തന്നെ കരിഞ്ഞ മൃതദേഹത്തിന്‍റെ ചിത്രം, ഭീമാകാരമായ തലക്കെട്ടുകള്‍. തിരിഞ്ഞുനോക്കാതെ പത്രത്തിന്‍റെ അടുത്തു നിന്ന് ഞാന്‍ വേഗം രക്ഷപെട്ടു. ഇത് എത്ര പേര്‍ വിശ്വസിക്കും എന്നെനിക്കറിയില്ല. വിശ്വസിക്കണമെന്ന് ആരെയും നിര്‍ബന്ധിക്കുന്നുമില്ല.

ചാനലുകാരെയും മാധ്യമപ്രവര്‍ത്തകരെയും ചീത്ത വിളിക്കുന്നത് ‍ഞാന്‍ നിര്‍ത്തി. പാലോളി സഖാവ് പറഞ്ഞതുപോലെ അവര്‍ പിറവിയില്‍ പിഴവു പറ്റിയവരാണെന്നോ ഒരിക്കലും നന്നാവുകയില്ലെന്നോ എനിക്കഭിപ്രായമില്ല. നന്നാവാന്‍ തുടങ്ങിയാല്‍ പിടിച്ചാല്‍ കിട്ടാത്ത ഇനമാണ് മാധ്യമപ്രവര്‍ത്തകര്‍. ഇക്കാര്യത്തിലും ഇന്നല്ലെങ്കില്‍ നാളെ അവര്‍ നന്നാവും എന്ന ശുഭപ്രതീക്ഷ എനിക്കുണ്ട്.

എനക്കറിയാവുന്ന പല സുഹൃത്തുക്കളും ഓരോ ദുരന്തവും കേള്‍ക്കുമ്പോള്‍ അസ്വസ്ഥരാകുന്നത് ആ ദുരന്തത്തെപ്പറ്റിയോ അതില്‍പ്പെട്ട് വേദനിക്കുന്ന കുടുംബങ്ങളെപ്പറ്റിയോ എന്നതിനെക്കാള്‍ ടിവിയിലും പിറ്റേന്നത്തെ പത്രങ്ങളിലും അതിന്‍റെ വിശേഷങ്ങള്‍ വായിച്ചും കണ്ടും മാനസികനിലപോലും തകരാറിലാകുമല്ലോ എന്നോര്‍ത്താണ്.മംഗലാപുരം ദുരന്തത്തില്‍ ഈ രണ്ടു മാധ്യമങ്ങളും ഞാന്‍ ഒഴിവാക്കി. ഇന്നലെ ഇതാശ്രയിച്ചവര്‍ പലരും ഇന്നു ഡിപ്രഷനിലാണ്. ഇന്നലെ ടിവി കാണുകയും ഇന്ന് പത്രം വായിക്കുകയും ചെയ്തതിന്‍റെ ഫലമായി ജീവിതത്തെപ്പറ്റി നിരാശയും അകാരണമായ ഭീതിയും ബാധിച്ച എന്‍റെ സുഹൃത്തുക്കളെ ഞാന്‍ മാധ്യമലോകത്തിനു സമര്‍പ്പിക്കുന്നു. ഇതൊക്കെ കാണാനും വായിക്കാനും ആരെങ്കിലും നിര്‍ബന്ധിച്ചോ എന്നു ചോദിക്കാം. ഞാന്‍ മാത്രമല്ല, എന്നെപ്പോലെ പലരും ദുരന്തങ്ങളുടെ പിറ്റേന്ന് പത്രം വായിക്കേണ്ട എന്നു തീരുമാനിച്ചു കഴിഞ്ഞു.അതിരുവിട്ട വര്‍ണനയും ബീഭത്സമായ ചിത്രങ്ങളും നിങ്ങള്‍ ഒഴിവാക്കുന്നോ അതോ വായനക്കാരും പ്രേക്ഷകരും നിങ്ങളെ എന്നെന്നേക്കുമായി ഒഴിവാക്കണോ എന്നതാണ് ചോദ്യം.

മാധ്യമപ്രവര്‍ത്തനത്തില്‍ ഹ്യൂമന്‍ ഇന്‍ററസ്റ്റ് സ്റ്റോറി എന്നൊരു വിഭാഗമുണ്ടെന്നു കേള്‍ക്കുന്നു. അപകടങ്ങളുടെ വര്‍ണനയും മൃതദേഹങ്ങളുടെയും കരയുന്ന ബന്ധുക്കളുടെ ചിത്രവുമൊക്കെ അതിലാണ് പെടുന്നതത്രേ. അതില്‍ എന്തു ഹ്യൂമന്‍ ഇന്‍ററസ്റ്റാണെന്ന് എനിക്കു മനസ്സിലാവുന്നില്ല.സഹജീവികളുടെ കണ്ണീരും ദുരന്തവും കാണാന്‍ ആഗ്രഹിക്കുന്ന മനുഷ്യരാണോ ലോകത്തുള്ളത് എന്നു മാധ്യമപ്രവര്‍ത്തകര്‍ വിശ്വസിക്കുന്നുണ്ടോ ? ഇന്നലെ ചാനലുകളും ഇന്ന് പത്രങ്ങളും വല്ലാതെ ഒരു അഭിനിവേശത്തോടെയാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്.

വിമാനദുരന്തവാര്‍ത്ത കേട്ടപ്പോഴും അഞ്ചു മിനിട്ട് ടിവി കണ്ടപ്പോഴേ കാര്യങ്ങള്‍ക്ക് ഒരു മാറ്റവുമില്ല എന്നു മനസ്സിലായി. കരിഞ്ഞ മൃതദേഹങ്ങളുടെ വിഡിയോ സംപ്രേഷണം ചെയ്യാന്‍ ആരാണ് ഇവര്‍ക്ക് അനുവാദം നല്‍കിയിട്ടുള്ളതെന്ന് എനിക്കു മനസ്സിലാവുന്നില്ല. സ്ത്രീകളും കുട്ടികളും രോഗികളുമൊക്കെയുള്ള ഒരു സമൂഹത്തെ ഇത് കാണാന്‍ നിര്‍ബന്ധിക്കുന്നത് എന്തുകൊണ്ടാണ് ? ഏഷ്യാനെറ്റിലെ വാര്‍ത്താ അവതാരക (അവര്‍ ഒരു സ്ത്രീയാണ്) അപകടത്തില്‍ നിന്നു രക്ഷപെട്ടയാളോട് ചോദിച്ച ചോദ്യങ്ങളിലൊന്ന് ഇതാണ്- നിങ്ങള്‍ വിമാനത്തില്‍ നിന്നു ചാടുമ്പോള്‍ മറ്റു യാത്രക്കാര്‍ മരണവെപ്രാളത്തില്‍ പിടയുന്നത് കാണാമായിരുന്നോ ?

എന്താണ് അവര്‍ ആ ചോദ്യം കൊണ്ടുദ്ദേശിച്ചതെന്ന് എനിക്കു മനസ്സിലായില്ല. ഇത്തരം വൈകൃതങ്ങള്‍ ഉള്ളില്‍ പേറുന്നവരെ വാര്‍ത്താ അവതരണത്തിനിരുത്തുന്നത് മനുഷ്യത്വരഹിതമാണ് എന്നാണെന്‍റെ അഭിപ്രായം. എന്തായാലും ആ ചോദ്യത്തിനുത്തരം കേള്‍ക്കും മുമ്പേ ഞാന്‍ ടിവി ഓഫ് ചെയ്തു.ഇന്നലെ ബീഭത്സമായ രംഗങ്ങള്‍ മാസ്ക് ചെയ്യാനുള്ള മാനുഷികപരിഗണന കാണിച്ചത് ഇന്ത്യാവിഷന്‍ മാത്രമാണ്.എങ്കിലും വിവരണത്തിലും വിശകലനങ്ങളിലും ആരും പിന്നില്‍ പോയില്ല.ഒരു സമൂഹത്തെ ക്രിയാത്മകമായി എങ്ങനെ പിന്തുണയ്‍ക്കാം എന്നതിലാണ് മാധ്യമങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.

ദുരന്തങ്ങള്‍ ആഘോഷമാക്കുന്ന, കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ പോലും മാര്‍ക്കറ്റ് ചെയ്യുന്ന സംസ്കാരം ഇതില്‍ വല്ലാത്ത കമ്പമുള്ള ഒരു സംഘം മനോരോഗികളെ വളര്‍ത്തിക്കൊണ്ടുവരാനാണ് ശ്രമിക്കുന്നത്.നടുറോഡില്‍ ഒരുത്തന്‍ വാഹനമിടിച്ചു വീണാലും പിടിഞ്ഞു പിടഞ്ഞു മരിക്കുന്നത് കാണാന്‍ വട്ടം കൂടി നില്‍ക്കുന്നത് ചാനലുകളുടെ ഈ ട്രെയിനിങ്ങിന്‍റെ ഭാഗമാണ്. ആളുകളെ രക്ഷിക്കാത്തത് പോലീസിനെ പേടിച്ചാണ് എന്നത് ഒരു മുടന്തന്‍ ന്യായമാണ്. ആളുകളെ രക്ഷിക്കുന്നതിലല്ല, ഒരുത്തന്‍ പിടഞ്ഞു ചാകുന്നത് കാണുന്നതിലാണ് രസം !

മംഗലാപുരം വിമാനാപകടത്തില്‍ നിന്ന് മാനുഷ്യജീവിയെന്ന നിലയില്‍ നമുക്ക് പഠിക്കാവുന്ന പാഠം സിംപിളാണ്- ജീവിതം ക്ഷണികമാണ്. എപ്പോഴാണ് കട്ടപ്പൊകയാവുന്നത് എന്നത് പറയാന്‍ പറ്റില്ല. ഇതത്ര പുതുമയുള്ള പാഠമല്ല. പിന്നെയുള്ളതൊക്കെ മാധ്യമങ്ങളുടെ വകതിരിവിന്‍റെ ഭാഗമാണ്.

പ്രൈവസിയെപ്പറ്റി വളരെ ബോധവന്‍മാരായ നമ്മള്‍ മരിച്ചവര്‍ക്കു മാത്രം അത് അനുവദിക്കുന്നില്ല എന്നു വരുമ്പോള്‍ നാം അനുഷ്ഠിക്കുന്ന സംസ്കാരവും പുലര്‍ത്തുന്നതായി ഭാവിക്കുന്ന മാന്യതയും മനുഷ്യത്വവും അര്‍ഥശൂന്യമായില്ലേ ? കത്തിക്കരിഞ്ഞ മൃതദേഹത്തിനും അതിനു മുമ്പ് ജീവനുണ്ടായിരുന്നു എന്നതും ആ മൃതദേഹവും ഒരു വ്യക്തിയെ പ്രതിനീധീകരിക്കുന്നു എന്നതും നമ്മള്‍ മറക്കുന്നു. ഒരു വ്യക്തിയെ അയാളുടെ അനുവാദം കൂടാതെ നന്ഗനായി ചിത്രീകരിച്ചു പ്രദര്‍ശിപ്പിക്കുന്നത് കുറ്റകരമാണെന്നു വിശ്വസിക്കുന്ന സംസ്കാരത്തില്‍ അതേ വ്യക്തിയെ നഗ്നനായോ അല്ലാതെയോ ജീവനില്ലാത്ത അവസ്ഥയില്‍ എങ്ങനെയും പ്രദര്‍ശിപ്പിക്കാം എന്നു കൂടി വരുമ്പോള്‍ ആ സംസ്കാരം എത്ര നികൃഷ്ടമായി മാറുന്നു എന്നതോര്‍ക്കണം.

മാധ്യമങ്ങളുടെ കാര്യം പോട്ടെ, ഇനിയങ്ങോട്ട് ശരിക്കും മനോരോഗികള്‍ മൊബൈല്‍ ക്യാമറയില്‍ ചിത്രീകരിച്ച ബീഭത്സരംഗങ്ങല്‍ ബ്ലൂടൂത്ത് വഴിയെത്തും. മാന്യമായി വേഷം ധരിച്ച കയ്യില്‍ വിലകൂടിയ ഫോണുള്ള ഇത്തരക്കാര്‍ രോഗികളാണെന്ന് പെട്ടെന്ന് അംഗീകരിക്കാന്‍ നമുക്കാവില്ലെങ്കിലും അവരുടെ വൈകൃതം നമ്മള്‍ ഏറ്റെടുക്കണം എന്നില്ല. അങ്ങനെ നോക്കുമ്പോള്‍ ഓരോ ദുരന്തവും അതിനെക്കാള്‍ വലിയ സാമൂഹികദുരന്തങ്ങള്‍ക്കു വഴിയൊരുക്കുകയാണ് ചെയ്യുന്നത്.

അപകടസ്ഥലത്ത് മൊബൈല്‍ ക്യാമറയില്‍ ചിത്രീകരണം നടത്തുന്നത് സൗദിയില്‍ നിയമവിരുദ്ധമാണ്. ഇവിടെ അത്തരക്കാരെ സിറ്റിസണ്‍ ജേണലിസ്റ്റുകള്‍ എന്നാണ് നമ്മള്‍ വിളിക്കുന്നത്. നമുക്കെല്ലാം ഒരു തരം കലയാണ്.കടുത്ത മനോരോഗികളോട് അളിയാ നി ഒരു സംഭവമാണ് എന്നു നമ്മള്‍ പറയുന്നു. പത്രമോ ചാനലോ, മുകളില്‍ പറഞ്ഞതുപോലെ ഏതെങ്കിലും തരത്തിലുള്ള സിറ്റിസണ്‍ ജേണലിസ്റ്റോ ആരുമാകട്ടെ, നമ്മുടെ ജീവിതത്തെ അസ്വസ്ഥമാക്കുന്ന കലാസൃഷ്ടികള്‍ ജീവിതത്തിലേക്കു തള്ളിക്കയറ്റി വിടുമ്പോള്‍ സഹോദരാ നിനക്കു ചികില്‍സ ആവശ്യമാണ് എന്നിനിയെങ്കിലും തുറന്നു പറഞ്ഞില്ലെങ്കില്‍ ഇനിയങ്ങോട്ടുള്ള ജീവിതവും ഇതുപോലെ അസ്വസ്ഥമായി തന്നെ തുടരും.

Saturday, May 29, 2010

HIV +ve കംപ്യൂട്ടര്‍ !



എച്ച്ഐവി സാമാന്യം നല്ല ഒരു വൈറസാണ്. വൃത്തികേടു കാണിക്കുന്ന മനുഷ്യര്‍ക്കാണ് അതു പിടിക്കുന്നതെന്നും അതല്ല നിഷ്കളങ്കരായ പാവങ്ങള്‍ക്കും പിടിക്കുന്നുണ്ടെന്നും ഒക്കെ പറയുന്നു. എന്തായാലും പിടിച്ചു കഴിഞ്ഞാല്‍ പിന്നെ പറഞ്ഞിട്ടു കാര്യമില്ല. കംപ്യൂട്ടര്‍ വൈറസുകളുടെ കാര്യവും ഇങ്ങനൊക്കെ തന്നെ. ഫയര്‍വാളും ആന്റിവൈറസുമൊക്കെ വച്ച് ധാര്‍മികമായി ഉപയോഗിച്ചാല്‍ ജീവിച്ചു പോകാം. കയ്യില്‍ കിട്ടുന്ന ലിങ്കിലൊക്കെ ക്ളിക്ക് ചെയ്താല്‍ എച്ച്ഐവിയെക്കാള്‍ ഭീകരമായ വൈറസുകള്‍ ആക്രമിക്കും. പിന്നെ സിസ്റ്റം ആക്രിക്കച്ചവടക്കാര്‍ക്കു കൊടുത്താല്‍ മതി. കംപ്യൂട്ടറില്‍ നമ്മളൊക്കെ കാണുന്നതും ചെയ്യുന്നതുമൊക്കെ വച്ചുനോക്കിയാല്‍ സിസ്റ്റം നാലോ പത്തോ അന്‍പതോ തവണ എച്ച്ഐവി ബാധിക്കേണ്ട കാലം കഴിഞ്ഞു.

ആകെയുള്ള ഒരു സമാധാനം കംപ്യൂട്ടര്‍ വൈറസ് മനുഷ്യനെയോ മനുഷ്യവൈറസ് കംപ്യൂട്ടറിനെയോ പിടിക്കില്ല എന്നതാണ്. എന്നാല്‍ ആ സമാധാനവും ഇതോടെ അവസാനിക്കുകയാണ്. കംപ്യൂട്ടര്‍ വൈറസ് ബാധിച്ച ലോകത്തെ ആദ്യത്തെ മനുഷ്യന്‍ (വെറും മനുഷ്യനല്ല ശാസ്ത്രജ്ഞന്‍) തന്റെ ശരീരത്തില്‍ കടന്നുകൂടിയിരിക്കുന്ന കംപ്യൂട്ടര്‍ വൈറസുമായി ജീവിക്കുന്നു, കംപ്യൂട്ടര്‍ വൈറസ് മനുഷ്യനെ ബാധിക്കുന്നതെങ്ങനെ എന്ന വിഷയത്തില്‍ ലോകമെങ്ങും ചുറ്റി നടന്ന് ക്ളാസ്സുകളെടുക്കുന്നു.

മനുഷ്യനെ കംപ്യൂട്ടര്‍ വൈറസ് ബാധിക്കുക എന്നു പറയുമ്പോള്‍ പുരുഷന്‍മാര്‍ ഗര്‍ഭം ധരിക്കുക എന്നതുപോലെ പെട്ടെന്ന് ഉള്‍ക്കൊള്ളാനാവാത്ത കാര്യമാണ്. എന്നാല്‍ പുരുഷന്‍മാര്‍ ലോകത്ത് ഗര്‍ഭം ധരിച്ചിട്ടുമുണ്ട്. ഗര്‍ഭത്തിനാവശ്യമായ സംഗതികള്‍ പുരുഷന്റെ ശരീരത്തില്‍ ഘടിപ്പിച്ചശേഷമാണ് കാര്യം സാധിക്കുന്നത്. കംപ്യൂട്ടര്‍ വൈറസിന്റെ കാര്യവും അതുപോലെ തന്നെ. വൈറസിനു ബാധിക്കാന്‍ പറ്റിയ തരത്തിലുള്ള കംപ്യൂട്ടര്‍-ഇലക്ട്രോണിക് ഉപകരണങ്ങള്‍ ശരീരത്തിലുണ്ടെങ്കില്‍ കംപ്യൂട്ടര്‍ വൈറസുകള്‍ക്കും പുല്ലുപോലെ കേറാം എന്നു ചുരുക്കം. യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് റീഡിങ്ങിലെ ശാസ്ത്രജ്ഞനായ (റിസര്‍ച്ച് ഫെലോ എന്നു കാണുന്നു) ഡോ.മാര്‍ക് ഗാസ്സനാണ് കംപ്യൂട്ടര്‍ വൈറസ് ബാധിച്ച ലോകത്തെ ആദ്യമനുഷ്യന്‍. ഗാസ്സന്റെ കയ്യില്‍ ഇംപ്ളാന്റ് ചെയ്തിരുന്ന ഐഡി ചിപ്പിനെയാണ് വൈറസ് ബാധിച്ചത്. മൃഗങ്ങളെ ട്രാക്ക് ചെയ്യുന്നതിനായി നമ്മള്‍ ഇവിടെ ഉപയോഗിക്കുന്ന മൈക്രോചിപ്പിന്റെ പരിഷ്കരിച്ച വേര്‍ഷനാണ് ഗാസ്സന്‍ ഉപയോഗിച്ചിരുന്ന ഐഡി ചിപ്പ്.

വയര്‍ലെസ് കണക്ടിവിറ്റിയുള്ള ഉപകരണങ്ങളിലേക്കു സ്വയംപ്രവഹിക്കാന്‍ ശേഷിയുള്ള വൈറസാണ് ഗാസ്സന്റെ ചിപ്പിന്റെ പണി മുടക്കിയത്. മൊബൈല്‍ ഫോണ്‍ അണ്‍ലോക്ക് ചെയ്യുന്നതിനു മുതല്‍ ഓഫിസില്‍ പഞ്ച് ചെയ്യുന്നതിനു വരെ നൂറു കൂട്ടം ആവശ്യങ്ങള്‍ക്കായി ഗാസ്സന്‍ ഉപയോഗിച്ചിരുന്നത് കയ്ക്കുള്ളില്‍ ഓപ്പറേഷന്‍ നടത്തി വച്ചിരുന്ന ഈ ചിപ് ആണ്. ചിപ് പണി മുടക്കിയതോടെ ഗാസ്സന് പണി കിട്ടി. എന്നാല്‍ നിങ്ങള്‍ എന്നെക്കുറിച്ചല്ല, നിങ്ങളേയും നിങ്ങളുടെ പരിചയക്കാരെയും ഓര്‍ത്തു വിലപിക്കുവിന്‍ എന്നാണ് ഗാസ്സന്‍ പറയുന്നത്. കാരണം, ഇതൊരു വെറും ഐഡി ചിപ് മാത്രം. ആരോഗ്യമേഖലയില്‍ ഇത്തരത്തിലുള്ള ചിപുകളുടെയും ഇംപ്ളാന്റുകളുടെയും ഉപയോഗം വര്‍ധിക്കുകയും അത്തരം സങ്കേതങ്ങളുടെ പുറത്തു മാത്രം ജീവന്‍ നിലനിര്‍ത്തുന്ന ആയിരങ്ങള്‍ ആരോഗ്യത്തോടെയിരിക്കുകയും ചെയ്യുമ്പോള്‍ വൈറസ് അങ്ങേയറ്റം അപകടകരമായ വെല്ലുവിളിയായി മാറുന്നു.

ഗാസ്സന്‍ പറയുന്നതനുസരിച്ച് ഹൃദ്രോഗികള്‍ ഘടിപ്പിച്ചിരിക്കുന്ന പേസ്മേക്കറുകളുടെ പ്രവര്‍ത്തനം പോലും അവതാളത്തിലാക്കാന്‍ ശേഷിയുള്ള വൈറസുകള്‍ ഭാവിയില്‍ ഇതിന്റെ തുടര്‍ച്ചയായി വന്നേക്കാം. സഹൃദരായ ആളുകള്‍ ഇനിയങ്ങോട്ട് ഹാര്‍ട്ട് അറ്റാക്കിനെ മാത്രമല്ല ട്രോജന്‍ അറ്റാക്കിനെയും പേടിക്കേണ്ടി വരുമെന്നു ചുരുക്കം. ആളുകളെ പേടിപ്പിക്കുകയല്ല, ശാസ്ത്രലോകത്തിന് ഒരു മുന്നറിയിപ്പു നല്‍കുക മാത്രമാണ് ഗാസന്റെ ലക്ഷ്യം.യുഎസില്‍ മെഡിക്കല്‍ അലേര്‍ട്ട് ബ്രേസ്ലെറ്റുകള്‍ വളരെ വ്യാപകമാണ്. ആളിന്റെ ബിപിയും പള്‍സുമൊക്കെ നിരീക്ഷിച്ച് സന്ദേശം നല്‍കുന്ന ഇത്തരം ഉപകരണങ്ങളെയൊക്കെ വൈറസ് പെട്ടെന്നു പിടികൂടുമത്രേ. കയ്യില്‍ വൈറസുമായി കഴിയുന്ന ഗാസ്സന്‍ തന്റെ കയ്യിലുള്ള വൈറസിന് ചിപ്പിന്റെ പരിധിയില്‍ വരുന്ന ഉപകരണങ്ങളെ തകരാറിലാക്കാന്‍ ശേഷിയുണ്ടോ എന്നു പരിശോധിക്കുകയാണ് പിന്നെ ചെയ്തത്. പരീക്ഷണത്തില്‍ വൈറസ് ജയിച്ചു, ശാസ്ത്രജ്ഞന്‍ തോറ്റു: ഗാസ്സന്റെ കംപ്യൂട്ടറിലും വൈറസ് ബാധിച്ചു. ഇതെപ്പറ്റി കൂടുതല്‍ അറിയാനാഗ്രഹമുള്ളവര്‍ക്ക് ഡോ.മാര്‍ക് ഗാസ്സനുമായി നേരിട്ടു ബന്ധപ്പെടാം. Link ഗാസ്സന്റെ ഒരു ചെറിയ ക്ളാസ്സ് ഇവിടെ കാണാം:-

എച്ച്ഐവി പോലെ തന്നെ അപകടരമായ നിലയിലേക്ക് ഇത്തരം വൈറസുകള്‍ പുരോഗതി പ്രാപിച്ചാല്‍ മൈക്രോചിപ്പ് വച്ച് നമ്മള്‍ അയച്ചിട്ടുള്ള ആനകള്‍ മുതല്‍ ശരീരത്തില്‍ പലയിടത്തായി പലതരം ചിപ്പുകള്‍ സ്ഥാപിച്ചിട്ടുള്ള സാക്ഷാല്‍ ജയിംസ് ബോണ്ട് വരെ പ്രതിസന്ധിയിലാവും. എന്തിനു ഏതിനും പരിഹാരം കാണുന്ന ശാസ്ത്രഞ്ജര്‍ ഇതിനെ നേരിടാന്‍ ശരീരത്തില്‍ ഓരോ ആന്റിവൈറസ് സിഡിയും സിഡി ഡ്രൈവും കൂടി ഘടിപ്പിക്കണമെന്നു പറയാതിരുന്നാല്‍ മതിയായിരുന്നു. ശുഭപ്രതീക്ഷകളോടെ കാത്തിരിക്കാം.

Share

Twitter Delicious Facebook Digg Stumbleupon Favorites