This is default featured post 1 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured post 2 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured post 3 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured post 4 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured post 5 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Sunday, November 7, 2010

ഒരു പ്രവാസിയുടെ മടക്കയാത്ര


എയര്‍ ഇന്ത്യാ എക്സ്‌പ്രസ്‌ ഒരു മണിക്കൂര്‍ വൈകിയാണ്‌ കൊച്ചിയില്‍ നിന്ന്‌ പുറപ്പെട്ടത്‌. രാത്രി ഒന്നരയോടെ ദുബായ്‌ എയര്‍പ്പോര്‍ട്ടിലെ ടെര്‍മിനല്‍ രണ്ടില്‍ ഇറങ്ങി. മെയ്‌ മാസമാണ്‌. ചൂട്‌ തുടങ്ങിയിരിക്കുന്നു. എങ്കിലും മുന്‍ കാലങ്ങളെ അപേക്ഷിച്ച്‌ ചൂട്‌ കുറവാണ്‌. എമിഗ്രേഷന്‍ കൗണ്ടര്‍ കടന്ന്‌ ലഗേജുമെടുത്ത്‌ ഡ്യൂട്ടി ഫ്രീയില്‍ ഒന്നു കറങ്ങി. ഒരു ബക്കാര്‍ഡിയും , വോഡ്‌ക്കയും എടുത്ത്‌ ട്രോളിയിലിട്ടു. ബില്ല്‌ അടക്കാനായി കൗണ്ടറില്‍ ലൈനില്‍ നിന്നപ്പോഴാണ്‌ എന്റെ കുഞ്ഞുങ്ങളുടെ മുഖം മന:സ്സിലേക്കോടിയെത്തിയത്‌. മന:സ്സ്‌ സമ്മതിച്ചില്ല. എടുത്ത കുപ്പികള്‍ തിരികെ ഷെല്‍ഫില്‍ വെച്ച്‌ ലഗേജുമായി ട്രോളി തള്ളി പുറത്തേക്കിറങ്ങി. ടാക്‌സിക്കുള്ള ലൈനില്‍ നിന്നു. ഹ്യുമിഡിറ്റി കാരണം വിയര്‍ത്തൊഴുകുകയായിരുന്നു. ഒടുവില്‍ എന്റെ ഊഴമായി. ലഗേജ്‌ കാറിന്റെ ബൂട്ടില്‍ വെച്ച്‌ ടേക്‌സി ഡ്രൈവറോട്‌ പറഞ്ഞു...


" ബര്‍ദുബയ്‌, അല്‍ റഫ പോലീസ്‌ സ്‌റ്റേഷന്‍ റോഡ്‌ .."


പഠാണി ഡ്രൈവര്‍ ഒരേ ട്യൂണ്‍ മാത്രമുള്ള അഫ്‌ഗാനി പുഷ്‌തു ഗാനത്തില്‍ ലയിച്ച്‌ വണ്ടി പറപ്പിക്കുകയായിരുന്നു. വീട്ടില്‍ നിന്ന്‌ പോന്ന വിഷമം കാരണം മൂകനായി റോഡിലേക്ക്‌ നോക്കി ഇരിക്കുകയായിരുന്നു. രാക്ഷസന്റെ നീണ്ട നാക്കു പോലെയുള്ള കറുത്ത വീഥിയിലൂടെ കാര്‍ പാഞ്ഞു കൊണ്ടിരുന്നു. ഒരു മാസം പോയതെങ്ങനെയെന്നറിഞ്ഞില്ല. ഇന്നലെ ദുബായില്‍ നിന്ന്‌ പോയ പോലെ തോന്നുന്നു. രാത്രിയാണെങ്കിലും വാഹനങ്ങള്‍ വെടിയുണ്ട കണക്കേ ചീറി പാഞ്ഞു പോവുകയാണ്‌. രാവും പകലും തിരക്കൊഴിയാത്ത ദുബായിലെ വീഥികളില്‍ തിരക്ക്‌ കുറഞ്ഞിരിക്കുന്നു. സാമ്പത്തീക മാന്ദ്യം ദുബായിയെ ചെറിയ തോതില്‍ ബാധിച്ചതിന്റെ ലക്ഷണങ്ങള്‍. പത്തു മിനിട്ടിനുള്ളില്‍ ബര്‍ദുബായിലെത്തി. ലഗേജുമെടുത്ത്‌ റൂമിലേക്ക്‌ നടന്നു. ഒറ്റക്ക്‌ ഒരു റൂമില്‍ താമസിക്കുന്നതു കൊണ്ട്‌ മറ്റു ശല്ല്യങ്ങളൊന്നുമില്ല. പക്ഷേ ഏകനായിരുന്നാല്‍ ഭാര്യയേയും , മക്കളേയും , നാടിനേയും പറ്റിയുള്ള ഓര്‍മ്മകള്‍ ഇഴമുറിയാതെ വന്നു കൊണ്ടിരിക്കും.


നാളെ രാവിലെ എഴുന്നേറ്റ്‌ ജോലിക്ക്‌ പോകണം. സമയം മൂന്നരയായിരിക്കുന്നു. ജനലിന്റെ വിരികള്‍ വലിച്ച്‌ നീക്കി കട്ടിലില്‍ നിവര്‍ന്നു കിടന്നു. രാത്രി പൂ നിലാവില്‍ കുളിച്ചു നില്‍ക്കുകയാണ്‌. കെട്ടിടങ്ങളുടെ ചുവരില്‍ ഘടിപ്പിച്ചിരിക്കുന്ന ശീതീകരണികള്‍ അരോചകമായി കരഞ്ഞു കൊണ്ടിരുന്നു. എങ്കിലും എത്ര മനോഹരിയാണ്‌ ഈ രാത്രി ...!!!. അകന്നു പോയ ഉറക്കത്തെ തിരികെ വരുത്താന്‍ കണ്ണുകളടച്ചു കിടന്നു. മക്കളെയും , ഭാര്യയേയും അച്ഛനേയും , അമ്മയേയും പറ്റി ആലോചിച്ചപ്പോള്‍ ചങ്കു പറിഞ്ഞു പോകുന്ന വേദന. ഇന്നലെ ഈ നേരത്ത്‌ രണ്ടു മക്കളും എന്റെ ഇരു പുറവും കെട്ടിപിടിച്ച്‌ ഉറങ്ങുകയായിരുന്നു. ഉറങ്ങുന്നതിനു മുന്നേ മൂത്തവള്‍ ആറു വയസ്സുകാരി ചോദിച്ച ചോദ്യങ്ങള്‍ക്ക്‌ ഉത്തരമില്ലാതെ ഞാന്‍ ഉഴറി.


" അച്ഛന്‍ നാളെ പോയാ ഇനി എന്നാ വരിക ..? "


" അച്ഛന്‍ വേഗം വരാട്ടോ ...."


" എന്തിനാ അച്ഛന്‍ ദുബായിലേക്ക്‌ പോവുന്നത്‌ ... അച്ഛന്‍ കൂടെയില്ലെങ്കില്‍ ഒരു സുഖവും ഇല്ലാ ....? "


" മോള്‍ക്ക്‌ സ്‌ക്കൂളില്‍ ഫീസു കൊടുക്കേണ്ടേ .., പുസ്‌തകവും , ഷൂവും , ബേഗും വാങ്ങണ്ടെ ... അതിന്‌ പൈസ ഉണ്ടാക്കാനല്ലേ അച്ഛന്‍ ദുബായിലേക്ക്‌ പോവുന്നത്‌ .... ? "


" അതിനു വേണ്ടീട്ടാണെങ്കില്‍ അച്ഛന്‍ ദുബായിലേക്ക്‌ പോകേണ്ട. മോളുടെ കാശു കുടുക്കയില്‍ കുറേ പൈസ ഉണ്ട്‌`. അത്‌ എടുത്ത്‌ എല്ലാം വാങ്ങാം, അച്ഛന്‍ പോവണ്ടാട്ടോ .."


ആ കുരുന്നിനെ എന്തു പറഞ്ഞാണ്‌ ഞാന്‍ സമാധാനിപ്പിക്കുക ?. ഞാന്‍ എങ്ങനെയാണിത്‌ സഹിക്കുക ?. അടക്കിപിടിച്ച സങ്കടം അറിയാതെ അണപൊട്ടിയൊഴുകി. എല്ലാം കേട്ട്‌ വിതുമ്പി കൊണ്ട്‌ ഭാര്യ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. ഉറക്കം എന്നെ വിട്ട്‌ എങ്ങോ പോയ്‌ മറഞ്ഞിരുന്നു.


യൂസഫിന്റെ ടേക്‌സി കാര്‍ രണ്ടു മണിക്ക്‌ വരാമെന്നേറ്റിട്ടുണ്ട്‌. മൂന്നു മണിക്കുര്‍ മുന്‍മ്പെങ്കിലും എയര്‍പോര്‍ട്ടില്‍ റിപ്പോര്‍ട്ട്‌ ചെയ്യണം. അല്ലെങ്കില്‍ തിരക്ക്‌ കൂടുതലാണെങ്കില്‍ എയര്‍ ഇന്ത്യക്കാര്‍ എന്റെ സീറ്റില്‍ വേറെ വല്ലവരെയും കയറ്റി വിടും. പന്ത്രണ്ടരക്ക്‌ ഊണു കഴിക്കാനിരുന്നു. അച്ഛനും, ഞാനും, മക്കളും ഇരുന്നു. അമ്മയും, ഭാര്യയും ചോറും കറികളും വിളമ്പി. വാക്കുകള്‍ തൊണ്ടയിലെവിടെയോ തടഞ്ഞിരുന്നു. മക്കള്‍ക്ക്‌ ഓരോ ഉരുള ചോറ് ഉരുട്ടി കൊടുത്ത്‌ ഊണു കഴിച്ചെന്നു വരുത്തി ഞാന്‍ എഴുന്നേറ്റു. ഇനി ഒരു മണിക്കൂര്‍ കൂടിയേ ഉള്ളൂ. കൈ കഴുകി തൊടിയിലേക്കിറങ്ങി, യാത്ര പറയാന്‍. എന്റെ കവുങ്ങുകളോടും, ജാതി മരങ്ങളോടും , പേരാലിനോടും, തെങ്ങുകളോടും, വാഴകളോടും യാത്ര പറയാന്‍. എനിക്കേറ്റവും ഇഷ്‌ടപ്പെട്ട ജാതി മരത്തില്‍ ചാരി നിന്നു. താഴെയുള്ള ചില്ലകള്‍ എന്റെ മുടിയില്‍ തഴുകി കാറ്റിലാടി. എന്റെ കൂട്ടുകാര്‍ എന്റെ പോക്ക്‌ തിരിച്ചറിഞ്ഞിരിക്കുന്നു. എപ്പോഴും ചിലച്ച്‌ ബഹളം വെക്കാറുള്ള കിളികളും, അണ്ണാറ കണ്ണന്‍മാരും ശാന്തരായിരിക്കുന്നു. വാഴകുല കൂമ്പിലെ തേന്‍ നുകരല്‍ നിര്‍ത്തി അണ്ണാറകണ്ണന്‍ താഴെ നില്‍ക്കുന്ന എന്നെ നോക്കി. ചെറു മര്‍മ്മരത്തോടെ എന്നെ തഴുകി പറന്ന കാറ്റില്‍ കവുങ്ങുകള്‍ തലയാട്ടി യാത്രാ മംഗളങ്ങള്‍ നേര്‍ന്നു. തിരികെ വീട്ടിലേക്ക്‌ നടക്കുമ്പോള്‍ ആകെ ഒരു ശൂന്യത എന്നെ ചൂഴ്‌ന്നു നിന്നിരുന്നു. വീട്ടിലെത്തിയപ്പോഴേക്കും യൂസഫിന്റെ കാര്‍ എത്തിയിരുന്നു.



നേരെ റൂമില്‍ കയറി. ആരുടെയും മുഖത്ത്‌ നോക്കാന്‍ ഞാന്‍ അശക്‌തനായിരുന്നു. പെട്ടന്ന്‌ തയ്യാറായി പുറത്തേക്കിറങ്ങി ചെറിയ മകളോട്‌ ഞാന്‍ പറഞ്ഞു


" അച്ഛന്‌ ഒരു ഉമ്മ തന്നേ ..."


" ഉമ്മ "


മൂത്ത മകളുടെ നെറുകയില്‍ ഒരു മുത്ത്ം കൊടുത്ത്‌ പിടക്കുന്ന ഹൃദയത്തോടെ കാറില്‍ കയറി. നിറകണ്ണുകളോടെ ഞാന്‍ തിരിഞ്ഞു നോക്കി. കണ്ണുനീര്‍ നിറഞ്ഞ്‌ എനിക്കാരേയും വ്യക്‌തമായി കാണാനില്ലായിരുന്നു. യാത്ര തുടങ്ങി. തുവാല കൊണ്ട്‌ കണ്ണുതുടച്ച്‌ പുറത്തേക്ക്‌ മിഴിനട്ടിരുന്നു. നാടിന്റെ പച്ചപ്പ്‌ ആവോളം ആവാഹിച്ചെടുക്കുകയായിരുന്നു ഞാന്‍. ഇനി എന്നാണ്‌ ഈ ഹരിതാഭ കാണാന്‍ കഴിയുക ..?. ചെമ്മണ്ണു പറക്കുന്ന പൊട്ടിപൊളിഞ്ഞ റോഡിലൂടെ പ്രവാസ ഭുമിയിലേക്കുള്ള പ്രയാണം തുടര്‍ന്നു. പാറേമ്പാടവും, കുണ്ടംകുളവും, കേച്ചേരി പുഴയും താണ്ടി കാറ് നെടുമ്പാശ്ശേരി എയര്‍പ്പോര്‍ട്ടിലേക്ക്‌ കുതിച്ചു. ഞാന്‍ പിറന്ന മണ്ണിലൂടെ മുന്നോട്ടു പോകുമ്പോള്‍ മന:സ്സ്‌ ആര്‍ദ്രമാവുകയായിരുന്നു. പുഴക്കല്‍ പാടത്ത്‌ വഴിയോരത്ത്‌ തലയുയര്‍ത്തി നില്‍ക്കുന്ന മാവുകളും, പുഷ്‌പ്പിണിയായി നില്‍ക്കുന്ന പൂമരങ്ങളും എന്റെ ഹൃദയത്തിന്‌ കുളിര്‍മയേകി. ഈ മണ്ണില്‍ ജനിക്കാന്‍ കഴിഞ്ഞ ഞാന്‍ എത്ര ഭാഗ്യവാനാണ്‌. ഇന്നോളം കാണാതെയും, ശ്രദ്ധിക്കാതെയും പോയ പലതും ഞാന്‍ ആവേശത്തോടെ നോക്കി കണ്ടു. ഓരോ പുല്‍കൊടിയിലും പുതുമകള്‍ നിറഞ്ഞ പോലെ. ഇത്ര നാളും നാട്ടില്‍ നിന്നിട്ടും എന്തേ ഇതൊന്നും എന്റെ ശ്രദ്ധയില്‍ പെട്ടില്ല ..?. നഷ്‌ടപ്പെടുമ്പോളാണ്‌ പലതിന്റെയും വില നമ്മളറിയൂ.


എല്ലാം ഒരു സ്വപ്‌നം പോലെ മന:സ്സിലൂടെ കടന്നു പോയി. ഒരു ദീര്‍ഘ നിശ്വാസത്തോടെ നിവര്‍ന്നു കിടന്നു. പുലര്‍ച്ച നാലുമണി ആയിരിക്കുന്നു. ഓരോന്നലോചിച്ച്‌ കിടന്ന്‌ സമയം പോയതറിഞ്ഞില്ല. ആറരക്ക്‌ എഴുന്നേല്‍ക്കണം. നാളെ തൊട്ട്‌ ഇനി ഒരു കൊല്ലം, അടുത്ത വെക്കേഷന്‍ വരെ വീണ്ടും യന്ത്രമാവണം. ജോലിയിലെ മാനസീക പിരിമുറുക്കങ്ങളും, സംഘര്‍ഷങ്ങളും സഹിച്ച്‌ അടുത്ത ഒരു മാസത്തെ അവധിക്കു വേണ്ടിയുള്ള കാത്തിരുപ്പ്‌ ...!!!. ഈ കാത്തിരുപ്പിനിടയില്‍ ഭാരം തങ്ങാനാവാതെ ചിലര്‍ പിടഞ്ഞു വീഴുന്നു. പ്രവാസിയുടെ ദു:ഖാങ്ങളും, വേദനകളും നാട്ടിലുള്ളവര്‍ അറിയുന്നുണ്ടായിരിക്കുമോ ...? ഇല്ല ... ഒരിക്കലുമില്ല. അകലെ കടലുകള്‍ക്കുമപ്പുറം തന്നെയും കാത്തിരിക്കുന്ന പൊന്നോമനകള്‍ക്കും, കുടുമ്പത്തിനും വേണ്ടി പ്രവാസി, പ്രവാസമെന്ന കുരിശെടുത്ത്‌ സ്വയം ചുമലില്‍ വെക്കുന്നു. തളര്‍ന്നു വീഴുന്നതു വരെ അവന്‍ നടന്നേ തീരു. ഈ രക്‌തത്തില്‍ മറ്റാര്‍ക്കും പങ്കില്ല.

Monday, May 31, 2010

ഇന്ത്യയിലെ ചേരികളെ ആര്‍ക്കാണ് പേടി ?

ഒരു സിനിമയും സിനിമാ അവാര്‍ഡും ഇത്രത്തോളം ചര്‍ച്ചയായതും വിവാദമായതും എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാന്‍ പറ്റാത്തവിധം ചര്‍ച്ചകളുടെ ദിശ മാറിയും മറിഞ്ഞുമൊക്കെ ഇരിക്കുന്നു. പത്രങ്ങള്‍ കൈവിട്ട ചര്‍ച്ച ഇപ്പോള്‍ ചാനലുകളും മാഗസിനുകളും ഏറ്റെടുത്തു നടത്തുന്നു. സ്ലംഡോഗ് മില്യനെയര്‍ എന്ന സിനിമ ചര്‍ച്ചയില്‍ നിന്നു പുറത്തുപോകാത്തതിന് ഒരേയൊരു കാരണം മാത്രം അവശേഷിക്കുന്നു. സിനിമ വെറുക്കപ്പെടുകയും സിനിമയിലൂടെ രാജ്യാന്തര അംഗീകാരം നേടിയ താരങ്ങള്‍ ആദരിക്കപ്പെടുകയും ചെയ്യുന്നു.

മദാല്‍സയായ സിനിമാനടിയോടൊപ്പം ഒരു രാത്രി പങ്കിടും വരെ അവളെ പൂജിക്കുകയും സ്വപ്നം കാണുകയും അതു കഴിഞ്ഞാല്‍ യഥാര്‍ത്ഥ സൌന്ദര്യം അവള്‍ക്കല്ല അവളുടെ വേലക്കാരിക്കാണ് എന്നു തിരിച്ചറിയുകയും ചെയ്യുന്ന രാഷ്ട്രീയമാണ് ഈ ചര്‍ച്ചകളുടടെയും ആധാരം. രണ്ടു ചോദ്യങ്ങളാണ് ഉന്നയിക്കപ്പെടേണ്ടത് ?

? മുംബൈയിലെ ചേരികളെ ദുരുപയോഗിക്കുകയോ എസി സ്റ്റുഡിയോയില്‍ ചേരിയുടെ സെറ്റിട്ട് ചേരിയെ മോശമായി ചിത്രീകരിക്കുകയോ ചെയ്തതിനാണോ സംവിധായകന്‍ ഡാനി ബോയ്ല്‍ തെറി കേള്‍ക്കുന്നത് ?

? ഇന്ത്യയില്‍ ചേരികളുണ്ട് എന്ന് അംഗീകരിക്കാന്‍ മടിക്കുന്നവരും ആ ചേരികളെ ഭയപ്പെടുന്നവരും ആരാണ് ?

രണ്ടു ചോദ്യങ്ങളുടെയും ഉത്തരം പകല്‍വെളിച്ചം പോലെ വ്യക്തമാണെന്നിരിക്കെ കൂലങ്കഷചര്‍ച്ചകള്‍ ഇരുട്ടത്ത് എന്താണു തിരയുന്നത് എന്നു മനസ്സിലാവുന്നില്ല. ആദ്യത്തെ ചോദ്യത്തിന്റെ ഉത്തരം ചിത്രത്തിന്റെ ചിത്രീകരണം മുതല്‍ ഓസ്കര്‍ അവാര്‍ഡ് നിശ വരെ നീളുന്ന സംഭവങ്ങളിലുണ്ട്. ഡാനി ബോയ്ല്‍ സായിപ്പാണെങ്കിലും തന്തയ്ക്കു പിറന്നവനാണ്. ആ സിനിമ ഏതെങ്കിലും ഇന്ത്യന്‍ സംവിധായകനാണ് ചെയ്യുന്നതെങ്കില്‍ തീര്‍ച്ചയായും ആളൊഴിഞ്ഞ സ്ഥലത്ത് സെറ്റിട്ടേ ചിത്രീകരിക്കൂ എന്നുറപ്പാണ്. എന്നിട്ട് അതിലഭിനയിക്കാന്‍ വരുന്ന നായിക മുതല്‍ എക്സ്ട്രാ നടി വരെ സകലതിനെയും പൂശും. നടിമാരെ പൂശാന്‍ വേണ്ടി മാത്രം സിനിമയെടുക്കുന്ന മലയാളം സ്ലംഡോഗ്സിനെ പരാമര്‍ശിക്കുന്നില്ല. സായിപ്പിനുള്ളതിനെക്കാള്‍ വിവരവും സംസ്കാരവും മൂല്യവുമൊക്കെ ഇന്ത്യക്കാര്‍ക്കുണ്ടായിരിക്കാം. എന്നു കരുതി സത്യസന്ധമായ ഒരുദ്യമത്തെ കരിവാരിതേയ്ക്കുന്നത് സംസ്കാരശൂന്യമാണ്.

ഇനിയിപ്പോള്‍ ഈ സിനിമ ഒറിജിനല്‍ ചേരിയില്‍ തന്നെ ചിത്രീകരിക്കാന്‍ ധൈര്യമുള്ള സംവിധായകരുണ്ടെന്നിരിക്കട്ടെ. അതിലഭിനയിച്ച തെരുവുകുട്ടികളെ ആരെങ്കിലും പിന്നെ ചുമന്നുകൊണ്ടു നടക്കുമോ ? നടന്നാലും പ്രോജക്ട് ചെയ്യുന്നത് അവരുടെ പട്ടിണിയും ദുരിതവും ചെറ്റക്കുടിലിലെ ജീവിതവുമാണ്. ദാ നോക്കൂ ചില സ്ലംഡോഗുകള്‍ എന്ന കണ്ണിലൂടെയല്ല, ആ സിനിമയിലെ ചില കഥാപാത്രങ്ങള്‍ക്കു ജീവന്‍ പകര്‍ന്ന താരങ്ങള്‍ എന്ന മട്ടില്‍ തന്നെയാണ് ലോകം കുട്ടികളെ കണ്ടത്. റുബിനയ്ക്കു വേണ്ടി അമ്മമാര്‍ അടികൂടുന്നു, ഇസ്മായിലിനെ അച്ഛന്‍ തല്ലി തുടങ്ങിയ എക്സ്ക്ളൂസീവുകള്‍ പുറത്തുവിട്ടത് ഇന്ത്യന്‍ മാധ്യമങ്ങളാണ്. പയ്യന്‍ ശരിക്കും തീട്ടത്തില്‍ ചാടുന്നവനാണോ എന്നാവും ഇനിയവര്‍ക്കറിയേണ്ടത്.

ഡാനി ബോയ്ല്‍ അല്ലാതെ ഏതെങ്കിലും ഇന്ത്യന്‍ സംവിധായകന്‍ ഓസ്കര്‍ റെഡ്കാര്‍പെറ്റിലേക്ക് ആ കുട്ടികളെ കൊണ്ടുപോകുമെന്ന് സ്വപ്നത്തില്‍ പോലും ചിന്തിക്കാന്‍ കഴിയില്ല. ഈ ഓസ്കര്‍ കൊണ്ട് നമ്മള്‍ ആഘോഷിക്കുന്നത് റഹ്മാന്റെയും പൂക്കുട്ടിയുടെയും അവാര്‍ഡുകളാണെങ്കില്‍ രണ്ട് ഓസ്കറുമായി തിരികെയെത്തിയ റഹ്മാന്‍ ഏറ്റവും ഒടുവില്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത് ശ്രദ്ധിക്കൂ.-

“For me, those six kids from Slumdog Millionaire, who belong to a humble part of our own Mumbai; walking the red carpet with the highest-paid Hollywood stars at the Oscars was the highest moment. That to me was the truest display of the democratic spirit. Compared with that, my getting the Oscars is inconsequential. These kids didn’t even have a birth certificate in the first place but got their passports and visas within three days. That’s the real miracle. I would like to hand it to Danny Boyle and the producers for looking out for those kids. “

ഇതിനപ്പുറം ഒന്നുമില്ല. ഓസ്കര്‍ വാങ്ങിയ റഹ്മാനെക്കാള്‍ ഇങ്ങനെ ചിന്തിക്കാനും പറയാനും കഴിയുന്ന റഹ്മാനോടാണെനിക്ക് ബഹുമാനം. ഒരിന്ത്യക്കാരന് ചെയ്യാനാവാത്തത് സായിപ്പ് ചെയ്തു. അതുകൊണ്ട് തന്നെ നമ്മളില്‍ ചിലര്‍ക്ക് അത് അംഗീകരിക്കാന്‍ കഴിയുന്നില്ല. ഓസ്കര്‍ വലിയ അവാര്‍ഡ് ആണോ അല്ലയോ എന്ന നിലയ്ക്കു വരെയായി ചര്‍ച്ചകള്‍. മികച്ച സിനിമയ്ക്കുള്ള ഓസ്കറിനെക്്കാള്‍ മൂല്യമുള്ളത് മികച്ച വിദേശഭാഷാ ചിത്രത്തിനാണ് എന്നു വാദിക്കാം. കേരള സംസ്ഥാനചലച്ചിത്ര അവാര്‍ഡ് ആണ് അതിനെക്കാവ് മികച്ചത് എന്നും വാദിക്കാം. ഇന്ത്യന്‍ പ്രസിഡന്റാണോ അമേരിക്കന്‍ പ്രസിഡന്റാണോ വലിയവന്‍ എന്നു ചോദിക്കുന്നതുപോലെയേ ഉള്ളൂ. ഇന്ത്യയാണ് വലിയ രാജ്യം, ഇവിടടെയാണ് കൂടുതല്‍ ജനങ്ങള്‍ അതുകൊണ്ട് ഇന്ത്യന്‍ പ്രസിഡന്റാണ് അമേരിക്കന്‍ പ്രസിഡന്റിനെക്കാള്‍ വലിയവന്‍ എന്നു വാദിച്ചാല്‍ അതില്‍ ഒരു തെറ്റുമില്ല. പക്ഷെ, ആര്‍ക്കാണ് കൂടുതല്‍ ആളുകളെ സ്വാധീനിക്കാന്‍ കഴിയുന്നത് എന്ന ചോദ്യത്തിനു കൂടി ഉത്തരം പറയാതെ പോകരുത് ആരും ?

ഇന്ത്യയുടെ ഇപ്പോഴത്തെ പ്രസിഡന്റ് ആര് എന്ന് ഇന്ത്യയില്‍ തന്നെ ഒരു സര്‍വേ നടത്തിയാല്‍ കുറഞ്ഞത് 20 ശതമാനം പേരെങ്കിലും അറിയില്ല എന്നു പറയും. 30 ശതമാനം പേരെങ്കിലും ആദരണീയനായ അബ്ുദുല്‍കലാമിന്റെ പേര് പറയും. പ്രതിഭാ പാട്ടീല്‍ എന്നു പറയാന്‍ കഴിയുന്നവര്‍ 50 ശതമാനത്തതില്‍ താഴെയായിരിക്കും. പക്ഷെ, ഒബാമ എന്നു പറയാനാവുന്നവര്‍ അതിലേറെയായിരിക്കും. അതുപോലെ തന്നെയാണ് ഓസ്കറും. ചലച്ചിത്രലോകത്തെ ഏറ്റവും അധികം സ്വാധീനിക്കുന്നത് ഓസ്കറാണ്. അതുകൊണ്ട് അത് തന്നെയാണ് ലോകത്തെ ഏറ്റവും വലിയ അവാര്‍ഡ്. ഇക്കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. അത് അമേരിക്കയുടെയാണ് ലൊസാഞ്ചലസില്‍ റിലീസ് ചെയ്യുന്ന സിനിമകളുടെയാണ് എന്നൊക്കെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ഇവിടെ എടുക്കുന്ന സിനിമകളും ആവശ്യമുള്ളവന് ലൊസാഞ്ചലസില്‍ റിലീസ് ചെയ്യാം. ജനം അംഗീകരിക്കാത്ത ഒന്നിനു വേണ്ടി വാദിച്ചു വാദിച്ചു നരകിക്കുന്നവര്‍ ക്ഷമിക്കുക.

ചേരികളെക്കുറിച്ചും പാവം കുട്ടികളെക്കുറിച്ചുമുള്ള പരിവേദനങ്ങള്‍ പറയുന്നത് ചേരിയില്‍ നിന്നുള്ള ആരുമല്ലെന്ന് ഓര്‍ക്കണം. ചേരിയില്‍ ഓസ്കര്‍ ഒരാഘോഷമായിരുന്നു. ചേരിക്കു പുറത്തുള്ളര്‍ക്കും ചേരിയ ഉദ്ധരിക്കാന്‍ നടക്കുന്നവര്‍ക്കുമാണ് അസ്വസ്ഥത. അപ്പോള്‍ എന്റെ പ്രധാന ചോദ്യത്തിന്റെ ഉത്തരം അതു തന്നെയാണ്. ഇന്ത്യയിലെ ചേരികളെ നമുക്കു തന്നെയാണ് പേടി. സമ്പന്നരുടെ പട്ടികയില്‍ ഇത്രയധികം ആളുകളുള്ള ഇന്ത്യയില്‍ ഇതുപോലെ ചേരികളുമുണ്ട് എന്ന് ലോകമറിയുന്നത് ആ സമ്പന്നതയില്‍ അഭിരമിക്കുന്നവര്‍ക്ക് വലിയ പ്രയാസമാണ്. ഈശ്വരാ ! വലിയ നാണക്കേടായല്ലോ എന്ന മട്ടാണ്. സ്യൂട്ടും കോട്ടുമിട്ട് സായിപ്പിന്റെ തോളില്‍ കയ്യിട്ടു നടക്കുന്ന മാന്യന്‍മാര്‍ക്കൊക്കെ പേടിയാണ് ാനും അത്തരം ചേരിയില്‍ നിന്നു വളര്‍ന്നുവന്നവനാണോ എന്നിവര്‍ സംശയിക്കുമോ എന്ന്.

ബ്ലോഗില്‍ തന്നെ നമ്മുടെ ഒന്നിലേറെ സുഹൃത്തുക്കള്‍ ഒരേ സ്വരത്തില്‍ ഉന്നയിച്ച ഒരു കാര്യമുണ്ട്.. സ്ലംഡോഗ് മില്യനെയര്‍ കാണാന്‍ തിയറ്ററിനു മുന്നില്‍ ക്യൂവില്‍ നിന്ന സായിപ്പ് ചോദിച്ചു, ഇന്ത്യയില്‍ ഇതുപോലെ ചോരികളുണ്ടോ എന്ന്. ആ ചോദ്യം കേട്ട് തൊലിയുരിഞ്ഞ എല്ലാവരോടുമായി പറയട്ടെ, നിങ്ങളെയോര്‍ത്ത് ഞാന്‍ ലജ്ജിക്കുന്നു. തീര്‍ച്ചയായും ഉണ്ട് സായിപ്പേ, ഇന്ത്യയില്‍ നിങ്ങള്‍ വന്നു കണ്ടുപോയിട്ടുള്ള സ്ഥലങ്ങള്‍ക്കു പുറമേ തൂറന്ന കക്കൂസുകളുള്ള ചേരികളും കുട്ടികളെക്കൊണ്ട് ഭിക്ഷയെടുപ്പിക്കുന്ന മാഫിയകളും ഉണ്ട്, ആ ചേരികളില്‍ നിങ്ങള്‍ കണ്ടത് എന്റെ സഹോദരന്‍മാരാണ് എന്നു പറയാനുള്ള ചങ്കുറപ്പില്ലെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും ഒരു രാജ്യസ്നേഹിയല്ല.

ഇവിടെ ചേരികളും ദുരിതവുമില്ല ഉള്ളത് മനോഹരമായ ബീച്ചുകളും ടൂറിസം കേന്ദ്രങ്ങളുമാണെന്ന് പറയുന്ന ഇന്ത്യക്കാര്‍ തന്നെയാണ് സത്യത്തില്‍ ലോകത്തിനു മുന്നില്‍ ഇന്ത്യയെ കരിതേച്ചു കാണിക്കുന്നത്. ഒരിന്ത്യന്‍ പൌരന് വര്‍ണശബളമായ നമ്മുടെ കാഴ്ചകളെ മഹത്വല്‍ക്കരിക്കുകയും നമ്മുടെ ദുരിതങ്ങളെയും വേദനകളെയും തമസ്കരിക്കുകയും ചെയ്യാന്‍ ധാര്‍മികമായി അവകാശമില്ല. ചേരികളും തീട്ടത്തില്‍ ചാടുന്ന കുട്ടികളുമല്ല, ഇവരൊന്നും ഇന്ത്യയിലുള്ളവരല്ല എന്നു പറയുന്നവരാണ് ഇന്ത്യയുടെ നാണക്കേട്.

മാനസികാരോഗ്യത്തിന് പത്രം വായിക്കരുത്


ഇന്നലെ ഞാന്‍ ടിവി കണ്ടില്ല, ഇന്നിറങ്ങിയ പത്രവും കണ്ടില്ല. രാവിലെ പത്രക്കാരന്‍ കൊണ്ടുവന്ന പത്രം വീട്ടില്‍ ആരെങ്കിലും ഉണരുന്നതിനു മുമ്പേ എടുത്തുകൊണ്ടുപോയി കളഞ്ഞു. വഴിവക്കില്‍ കങ്കാരുവിന്‍റെ ഷേപ്പിലുള്ള ചവറ്റുകൊട്ടയിലേക്കിടുമ്പോള്‍ ഒന്നാം പേജിലേക്ക് വെറുതെ ഒന്നു നോക്കി- ഭയപ്പെട്ടതുപോലെ തന്നെ കരിഞ്ഞ മൃതദേഹത്തിന്‍റെ ചിത്രം, ഭീമാകാരമായ തലക്കെട്ടുകള്‍. തിരിഞ്ഞുനോക്കാതെ പത്രത്തിന്‍റെ അടുത്തു നിന്ന് ഞാന്‍ വേഗം രക്ഷപെട്ടു. ഇത് എത്ര പേര്‍ വിശ്വസിക്കും എന്നെനിക്കറിയില്ല. വിശ്വസിക്കണമെന്ന് ആരെയും നിര്‍ബന്ധിക്കുന്നുമില്ല.

ചാനലുകാരെയും മാധ്യമപ്രവര്‍ത്തകരെയും ചീത്ത വിളിക്കുന്നത് ‍ഞാന്‍ നിര്‍ത്തി. പാലോളി സഖാവ് പറഞ്ഞതുപോലെ അവര്‍ പിറവിയില്‍ പിഴവു പറ്റിയവരാണെന്നോ ഒരിക്കലും നന്നാവുകയില്ലെന്നോ എനിക്കഭിപ്രായമില്ല. നന്നാവാന്‍ തുടങ്ങിയാല്‍ പിടിച്ചാല്‍ കിട്ടാത്ത ഇനമാണ് മാധ്യമപ്രവര്‍ത്തകര്‍. ഇക്കാര്യത്തിലും ഇന്നല്ലെങ്കില്‍ നാളെ അവര്‍ നന്നാവും എന്ന ശുഭപ്രതീക്ഷ എനിക്കുണ്ട്.

എനക്കറിയാവുന്ന പല സുഹൃത്തുക്കളും ഓരോ ദുരന്തവും കേള്‍ക്കുമ്പോള്‍ അസ്വസ്ഥരാകുന്നത് ആ ദുരന്തത്തെപ്പറ്റിയോ അതില്‍പ്പെട്ട് വേദനിക്കുന്ന കുടുംബങ്ങളെപ്പറ്റിയോ എന്നതിനെക്കാള്‍ ടിവിയിലും പിറ്റേന്നത്തെ പത്രങ്ങളിലും അതിന്‍റെ വിശേഷങ്ങള്‍ വായിച്ചും കണ്ടും മാനസികനിലപോലും തകരാറിലാകുമല്ലോ എന്നോര്‍ത്താണ്.മംഗലാപുരം ദുരന്തത്തില്‍ ഈ രണ്ടു മാധ്യമങ്ങളും ഞാന്‍ ഒഴിവാക്കി. ഇന്നലെ ഇതാശ്രയിച്ചവര്‍ പലരും ഇന്നു ഡിപ്രഷനിലാണ്. ഇന്നലെ ടിവി കാണുകയും ഇന്ന് പത്രം വായിക്കുകയും ചെയ്തതിന്‍റെ ഫലമായി ജീവിതത്തെപ്പറ്റി നിരാശയും അകാരണമായ ഭീതിയും ബാധിച്ച എന്‍റെ സുഹൃത്തുക്കളെ ഞാന്‍ മാധ്യമലോകത്തിനു സമര്‍പ്പിക്കുന്നു. ഇതൊക്കെ കാണാനും വായിക്കാനും ആരെങ്കിലും നിര്‍ബന്ധിച്ചോ എന്നു ചോദിക്കാം. ഞാന്‍ മാത്രമല്ല, എന്നെപ്പോലെ പലരും ദുരന്തങ്ങളുടെ പിറ്റേന്ന് പത്രം വായിക്കേണ്ട എന്നു തീരുമാനിച്ചു കഴിഞ്ഞു.അതിരുവിട്ട വര്‍ണനയും ബീഭത്സമായ ചിത്രങ്ങളും നിങ്ങള്‍ ഒഴിവാക്കുന്നോ അതോ വായനക്കാരും പ്രേക്ഷകരും നിങ്ങളെ എന്നെന്നേക്കുമായി ഒഴിവാക്കണോ എന്നതാണ് ചോദ്യം.

മാധ്യമപ്രവര്‍ത്തനത്തില്‍ ഹ്യൂമന്‍ ഇന്‍ററസ്റ്റ് സ്റ്റോറി എന്നൊരു വിഭാഗമുണ്ടെന്നു കേള്‍ക്കുന്നു. അപകടങ്ങളുടെ വര്‍ണനയും മൃതദേഹങ്ങളുടെയും കരയുന്ന ബന്ധുക്കളുടെ ചിത്രവുമൊക്കെ അതിലാണ് പെടുന്നതത്രേ. അതില്‍ എന്തു ഹ്യൂമന്‍ ഇന്‍ററസ്റ്റാണെന്ന് എനിക്കു മനസ്സിലാവുന്നില്ല.സഹജീവികളുടെ കണ്ണീരും ദുരന്തവും കാണാന്‍ ആഗ്രഹിക്കുന്ന മനുഷ്യരാണോ ലോകത്തുള്ളത് എന്നു മാധ്യമപ്രവര്‍ത്തകര്‍ വിശ്വസിക്കുന്നുണ്ടോ ? ഇന്നലെ ചാനലുകളും ഇന്ന് പത്രങ്ങളും വല്ലാതെ ഒരു അഭിനിവേശത്തോടെയാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്.

വിമാനദുരന്തവാര്‍ത്ത കേട്ടപ്പോഴും അഞ്ചു മിനിട്ട് ടിവി കണ്ടപ്പോഴേ കാര്യങ്ങള്‍ക്ക് ഒരു മാറ്റവുമില്ല എന്നു മനസ്സിലായി. കരിഞ്ഞ മൃതദേഹങ്ങളുടെ വിഡിയോ സംപ്രേഷണം ചെയ്യാന്‍ ആരാണ് ഇവര്‍ക്ക് അനുവാദം നല്‍കിയിട്ടുള്ളതെന്ന് എനിക്കു മനസ്സിലാവുന്നില്ല. സ്ത്രീകളും കുട്ടികളും രോഗികളുമൊക്കെയുള്ള ഒരു സമൂഹത്തെ ഇത് കാണാന്‍ നിര്‍ബന്ധിക്കുന്നത് എന്തുകൊണ്ടാണ് ? ഏഷ്യാനെറ്റിലെ വാര്‍ത്താ അവതാരക (അവര്‍ ഒരു സ്ത്രീയാണ്) അപകടത്തില്‍ നിന്നു രക്ഷപെട്ടയാളോട് ചോദിച്ച ചോദ്യങ്ങളിലൊന്ന് ഇതാണ്- നിങ്ങള്‍ വിമാനത്തില്‍ നിന്നു ചാടുമ്പോള്‍ മറ്റു യാത്രക്കാര്‍ മരണവെപ്രാളത്തില്‍ പിടയുന്നത് കാണാമായിരുന്നോ ?

എന്താണ് അവര്‍ ആ ചോദ്യം കൊണ്ടുദ്ദേശിച്ചതെന്ന് എനിക്കു മനസ്സിലായില്ല. ഇത്തരം വൈകൃതങ്ങള്‍ ഉള്ളില്‍ പേറുന്നവരെ വാര്‍ത്താ അവതരണത്തിനിരുത്തുന്നത് മനുഷ്യത്വരഹിതമാണ് എന്നാണെന്‍റെ അഭിപ്രായം. എന്തായാലും ആ ചോദ്യത്തിനുത്തരം കേള്‍ക്കും മുമ്പേ ഞാന്‍ ടിവി ഓഫ് ചെയ്തു.ഇന്നലെ ബീഭത്സമായ രംഗങ്ങള്‍ മാസ്ക് ചെയ്യാനുള്ള മാനുഷികപരിഗണന കാണിച്ചത് ഇന്ത്യാവിഷന്‍ മാത്രമാണ്.എങ്കിലും വിവരണത്തിലും വിശകലനങ്ങളിലും ആരും പിന്നില്‍ പോയില്ല.ഒരു സമൂഹത്തെ ക്രിയാത്മകമായി എങ്ങനെ പിന്തുണയ്‍ക്കാം എന്നതിലാണ് മാധ്യമങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.

ദുരന്തങ്ങള്‍ ആഘോഷമാക്കുന്ന, കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ പോലും മാര്‍ക്കറ്റ് ചെയ്യുന്ന സംസ്കാരം ഇതില്‍ വല്ലാത്ത കമ്പമുള്ള ഒരു സംഘം മനോരോഗികളെ വളര്‍ത്തിക്കൊണ്ടുവരാനാണ് ശ്രമിക്കുന്നത്.നടുറോഡില്‍ ഒരുത്തന്‍ വാഹനമിടിച്ചു വീണാലും പിടിഞ്ഞു പിടഞ്ഞു മരിക്കുന്നത് കാണാന്‍ വട്ടം കൂടി നില്‍ക്കുന്നത് ചാനലുകളുടെ ഈ ട്രെയിനിങ്ങിന്‍റെ ഭാഗമാണ്. ആളുകളെ രക്ഷിക്കാത്തത് പോലീസിനെ പേടിച്ചാണ് എന്നത് ഒരു മുടന്തന്‍ ന്യായമാണ്. ആളുകളെ രക്ഷിക്കുന്നതിലല്ല, ഒരുത്തന്‍ പിടഞ്ഞു ചാകുന്നത് കാണുന്നതിലാണ് രസം !

മംഗലാപുരം വിമാനാപകടത്തില്‍ നിന്ന് മാനുഷ്യജീവിയെന്ന നിലയില്‍ നമുക്ക് പഠിക്കാവുന്ന പാഠം സിംപിളാണ്- ജീവിതം ക്ഷണികമാണ്. എപ്പോഴാണ് കട്ടപ്പൊകയാവുന്നത് എന്നത് പറയാന്‍ പറ്റില്ല. ഇതത്ര പുതുമയുള്ള പാഠമല്ല. പിന്നെയുള്ളതൊക്കെ മാധ്യമങ്ങളുടെ വകതിരിവിന്‍റെ ഭാഗമാണ്.

പ്രൈവസിയെപ്പറ്റി വളരെ ബോധവന്‍മാരായ നമ്മള്‍ മരിച്ചവര്‍ക്കു മാത്രം അത് അനുവദിക്കുന്നില്ല എന്നു വരുമ്പോള്‍ നാം അനുഷ്ഠിക്കുന്ന സംസ്കാരവും പുലര്‍ത്തുന്നതായി ഭാവിക്കുന്ന മാന്യതയും മനുഷ്യത്വവും അര്‍ഥശൂന്യമായില്ലേ ? കത്തിക്കരിഞ്ഞ മൃതദേഹത്തിനും അതിനു മുമ്പ് ജീവനുണ്ടായിരുന്നു എന്നതും ആ മൃതദേഹവും ഒരു വ്യക്തിയെ പ്രതിനീധീകരിക്കുന്നു എന്നതും നമ്മള്‍ മറക്കുന്നു. ഒരു വ്യക്തിയെ അയാളുടെ അനുവാദം കൂടാതെ നന്ഗനായി ചിത്രീകരിച്ചു പ്രദര്‍ശിപ്പിക്കുന്നത് കുറ്റകരമാണെന്നു വിശ്വസിക്കുന്ന സംസ്കാരത്തില്‍ അതേ വ്യക്തിയെ നഗ്നനായോ അല്ലാതെയോ ജീവനില്ലാത്ത അവസ്ഥയില്‍ എങ്ങനെയും പ്രദര്‍ശിപ്പിക്കാം എന്നു കൂടി വരുമ്പോള്‍ ആ സംസ്കാരം എത്ര നികൃഷ്ടമായി മാറുന്നു എന്നതോര്‍ക്കണം.

മാധ്യമങ്ങളുടെ കാര്യം പോട്ടെ, ഇനിയങ്ങോട്ട് ശരിക്കും മനോരോഗികള്‍ മൊബൈല്‍ ക്യാമറയില്‍ ചിത്രീകരിച്ച ബീഭത്സരംഗങ്ങല്‍ ബ്ലൂടൂത്ത് വഴിയെത്തും. മാന്യമായി വേഷം ധരിച്ച കയ്യില്‍ വിലകൂടിയ ഫോണുള്ള ഇത്തരക്കാര്‍ രോഗികളാണെന്ന് പെട്ടെന്ന് അംഗീകരിക്കാന്‍ നമുക്കാവില്ലെങ്കിലും അവരുടെ വൈകൃതം നമ്മള്‍ ഏറ്റെടുക്കണം എന്നില്ല. അങ്ങനെ നോക്കുമ്പോള്‍ ഓരോ ദുരന്തവും അതിനെക്കാള്‍ വലിയ സാമൂഹികദുരന്തങ്ങള്‍ക്കു വഴിയൊരുക്കുകയാണ് ചെയ്യുന്നത്.

അപകടസ്ഥലത്ത് മൊബൈല്‍ ക്യാമറയില്‍ ചിത്രീകരണം നടത്തുന്നത് സൗദിയില്‍ നിയമവിരുദ്ധമാണ്. ഇവിടെ അത്തരക്കാരെ സിറ്റിസണ്‍ ജേണലിസ്റ്റുകള്‍ എന്നാണ് നമ്മള്‍ വിളിക്കുന്നത്. നമുക്കെല്ലാം ഒരു തരം കലയാണ്.കടുത്ത മനോരോഗികളോട് അളിയാ നി ഒരു സംഭവമാണ് എന്നു നമ്മള്‍ പറയുന്നു. പത്രമോ ചാനലോ, മുകളില്‍ പറഞ്ഞതുപോലെ ഏതെങ്കിലും തരത്തിലുള്ള സിറ്റിസണ്‍ ജേണലിസ്റ്റോ ആരുമാകട്ടെ, നമ്മുടെ ജീവിതത്തെ അസ്വസ്ഥമാക്കുന്ന കലാസൃഷ്ടികള്‍ ജീവിതത്തിലേക്കു തള്ളിക്കയറ്റി വിടുമ്പോള്‍ സഹോദരാ നിനക്കു ചികില്‍സ ആവശ്യമാണ് എന്നിനിയെങ്കിലും തുറന്നു പറഞ്ഞില്ലെങ്കില്‍ ഇനിയങ്ങോട്ടുള്ള ജീവിതവും ഇതുപോലെ അസ്വസ്ഥമായി തന്നെ തുടരും.

Saturday, May 29, 2010

HIV +ve കംപ്യൂട്ടര്‍ !



എച്ച്ഐവി സാമാന്യം നല്ല ഒരു വൈറസാണ്. വൃത്തികേടു കാണിക്കുന്ന മനുഷ്യര്‍ക്കാണ് അതു പിടിക്കുന്നതെന്നും അതല്ല നിഷ്കളങ്കരായ പാവങ്ങള്‍ക്കും പിടിക്കുന്നുണ്ടെന്നും ഒക്കെ പറയുന്നു. എന്തായാലും പിടിച്ചു കഴിഞ്ഞാല്‍ പിന്നെ പറഞ്ഞിട്ടു കാര്യമില്ല. കംപ്യൂട്ടര്‍ വൈറസുകളുടെ കാര്യവും ഇങ്ങനൊക്കെ തന്നെ. ഫയര്‍വാളും ആന്റിവൈറസുമൊക്കെ വച്ച് ധാര്‍മികമായി ഉപയോഗിച്ചാല്‍ ജീവിച്ചു പോകാം. കയ്യില്‍ കിട്ടുന്ന ലിങ്കിലൊക്കെ ക്ളിക്ക് ചെയ്താല്‍ എച്ച്ഐവിയെക്കാള്‍ ഭീകരമായ വൈറസുകള്‍ ആക്രമിക്കും. പിന്നെ സിസ്റ്റം ആക്രിക്കച്ചവടക്കാര്‍ക്കു കൊടുത്താല്‍ മതി. കംപ്യൂട്ടറില്‍ നമ്മളൊക്കെ കാണുന്നതും ചെയ്യുന്നതുമൊക്കെ വച്ചുനോക്കിയാല്‍ സിസ്റ്റം നാലോ പത്തോ അന്‍പതോ തവണ എച്ച്ഐവി ബാധിക്കേണ്ട കാലം കഴിഞ്ഞു.

ആകെയുള്ള ഒരു സമാധാനം കംപ്യൂട്ടര്‍ വൈറസ് മനുഷ്യനെയോ മനുഷ്യവൈറസ് കംപ്യൂട്ടറിനെയോ പിടിക്കില്ല എന്നതാണ്. എന്നാല്‍ ആ സമാധാനവും ഇതോടെ അവസാനിക്കുകയാണ്. കംപ്യൂട്ടര്‍ വൈറസ് ബാധിച്ച ലോകത്തെ ആദ്യത്തെ മനുഷ്യന്‍ (വെറും മനുഷ്യനല്ല ശാസ്ത്രജ്ഞന്‍) തന്റെ ശരീരത്തില്‍ കടന്നുകൂടിയിരിക്കുന്ന കംപ്യൂട്ടര്‍ വൈറസുമായി ജീവിക്കുന്നു, കംപ്യൂട്ടര്‍ വൈറസ് മനുഷ്യനെ ബാധിക്കുന്നതെങ്ങനെ എന്ന വിഷയത്തില്‍ ലോകമെങ്ങും ചുറ്റി നടന്ന് ക്ളാസ്സുകളെടുക്കുന്നു.

മനുഷ്യനെ കംപ്യൂട്ടര്‍ വൈറസ് ബാധിക്കുക എന്നു പറയുമ്പോള്‍ പുരുഷന്‍മാര്‍ ഗര്‍ഭം ധരിക്കുക എന്നതുപോലെ പെട്ടെന്ന് ഉള്‍ക്കൊള്ളാനാവാത്ത കാര്യമാണ്. എന്നാല്‍ പുരുഷന്‍മാര്‍ ലോകത്ത് ഗര്‍ഭം ധരിച്ചിട്ടുമുണ്ട്. ഗര്‍ഭത്തിനാവശ്യമായ സംഗതികള്‍ പുരുഷന്റെ ശരീരത്തില്‍ ഘടിപ്പിച്ചശേഷമാണ് കാര്യം സാധിക്കുന്നത്. കംപ്യൂട്ടര്‍ വൈറസിന്റെ കാര്യവും അതുപോലെ തന്നെ. വൈറസിനു ബാധിക്കാന്‍ പറ്റിയ തരത്തിലുള്ള കംപ്യൂട്ടര്‍-ഇലക്ട്രോണിക് ഉപകരണങ്ങള്‍ ശരീരത്തിലുണ്ടെങ്കില്‍ കംപ്യൂട്ടര്‍ വൈറസുകള്‍ക്കും പുല്ലുപോലെ കേറാം എന്നു ചുരുക്കം. യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് റീഡിങ്ങിലെ ശാസ്ത്രജ്ഞനായ (റിസര്‍ച്ച് ഫെലോ എന്നു കാണുന്നു) ഡോ.മാര്‍ക് ഗാസ്സനാണ് കംപ്യൂട്ടര്‍ വൈറസ് ബാധിച്ച ലോകത്തെ ആദ്യമനുഷ്യന്‍. ഗാസ്സന്റെ കയ്യില്‍ ഇംപ്ളാന്റ് ചെയ്തിരുന്ന ഐഡി ചിപ്പിനെയാണ് വൈറസ് ബാധിച്ചത്. മൃഗങ്ങളെ ട്രാക്ക് ചെയ്യുന്നതിനായി നമ്മള്‍ ഇവിടെ ഉപയോഗിക്കുന്ന മൈക്രോചിപ്പിന്റെ പരിഷ്കരിച്ച വേര്‍ഷനാണ് ഗാസ്സന്‍ ഉപയോഗിച്ചിരുന്ന ഐഡി ചിപ്പ്.

വയര്‍ലെസ് കണക്ടിവിറ്റിയുള്ള ഉപകരണങ്ങളിലേക്കു സ്വയംപ്രവഹിക്കാന്‍ ശേഷിയുള്ള വൈറസാണ് ഗാസ്സന്റെ ചിപ്പിന്റെ പണി മുടക്കിയത്. മൊബൈല്‍ ഫോണ്‍ അണ്‍ലോക്ക് ചെയ്യുന്നതിനു മുതല്‍ ഓഫിസില്‍ പഞ്ച് ചെയ്യുന്നതിനു വരെ നൂറു കൂട്ടം ആവശ്യങ്ങള്‍ക്കായി ഗാസ്സന്‍ ഉപയോഗിച്ചിരുന്നത് കയ്ക്കുള്ളില്‍ ഓപ്പറേഷന്‍ നടത്തി വച്ചിരുന്ന ഈ ചിപ് ആണ്. ചിപ് പണി മുടക്കിയതോടെ ഗാസ്സന് പണി കിട്ടി. എന്നാല്‍ നിങ്ങള്‍ എന്നെക്കുറിച്ചല്ല, നിങ്ങളേയും നിങ്ങളുടെ പരിചയക്കാരെയും ഓര്‍ത്തു വിലപിക്കുവിന്‍ എന്നാണ് ഗാസ്സന്‍ പറയുന്നത്. കാരണം, ഇതൊരു വെറും ഐഡി ചിപ് മാത്രം. ആരോഗ്യമേഖലയില്‍ ഇത്തരത്തിലുള്ള ചിപുകളുടെയും ഇംപ്ളാന്റുകളുടെയും ഉപയോഗം വര്‍ധിക്കുകയും അത്തരം സങ്കേതങ്ങളുടെ പുറത്തു മാത്രം ജീവന്‍ നിലനിര്‍ത്തുന്ന ആയിരങ്ങള്‍ ആരോഗ്യത്തോടെയിരിക്കുകയും ചെയ്യുമ്പോള്‍ വൈറസ് അങ്ങേയറ്റം അപകടകരമായ വെല്ലുവിളിയായി മാറുന്നു.

ഗാസ്സന്‍ പറയുന്നതനുസരിച്ച് ഹൃദ്രോഗികള്‍ ഘടിപ്പിച്ചിരിക്കുന്ന പേസ്മേക്കറുകളുടെ പ്രവര്‍ത്തനം പോലും അവതാളത്തിലാക്കാന്‍ ശേഷിയുള്ള വൈറസുകള്‍ ഭാവിയില്‍ ഇതിന്റെ തുടര്‍ച്ചയായി വന്നേക്കാം. സഹൃദരായ ആളുകള്‍ ഇനിയങ്ങോട്ട് ഹാര്‍ട്ട് അറ്റാക്കിനെ മാത്രമല്ല ട്രോജന്‍ അറ്റാക്കിനെയും പേടിക്കേണ്ടി വരുമെന്നു ചുരുക്കം. ആളുകളെ പേടിപ്പിക്കുകയല്ല, ശാസ്ത്രലോകത്തിന് ഒരു മുന്നറിയിപ്പു നല്‍കുക മാത്രമാണ് ഗാസന്റെ ലക്ഷ്യം.യുഎസില്‍ മെഡിക്കല്‍ അലേര്‍ട്ട് ബ്രേസ്ലെറ്റുകള്‍ വളരെ വ്യാപകമാണ്. ആളിന്റെ ബിപിയും പള്‍സുമൊക്കെ നിരീക്ഷിച്ച് സന്ദേശം നല്‍കുന്ന ഇത്തരം ഉപകരണങ്ങളെയൊക്കെ വൈറസ് പെട്ടെന്നു പിടികൂടുമത്രേ. കയ്യില്‍ വൈറസുമായി കഴിയുന്ന ഗാസ്സന്‍ തന്റെ കയ്യിലുള്ള വൈറസിന് ചിപ്പിന്റെ പരിധിയില്‍ വരുന്ന ഉപകരണങ്ങളെ തകരാറിലാക്കാന്‍ ശേഷിയുണ്ടോ എന്നു പരിശോധിക്കുകയാണ് പിന്നെ ചെയ്തത്. പരീക്ഷണത്തില്‍ വൈറസ് ജയിച്ചു, ശാസ്ത്രജ്ഞന്‍ തോറ്റു: ഗാസ്സന്റെ കംപ്യൂട്ടറിലും വൈറസ് ബാധിച്ചു. ഇതെപ്പറ്റി കൂടുതല്‍ അറിയാനാഗ്രഹമുള്ളവര്‍ക്ക് ഡോ.മാര്‍ക് ഗാസ്സനുമായി നേരിട്ടു ബന്ധപ്പെടാം. Link ഗാസ്സന്റെ ഒരു ചെറിയ ക്ളാസ്സ് ഇവിടെ കാണാം:-

എച്ച്ഐവി പോലെ തന്നെ അപകടരമായ നിലയിലേക്ക് ഇത്തരം വൈറസുകള്‍ പുരോഗതി പ്രാപിച്ചാല്‍ മൈക്രോചിപ്പ് വച്ച് നമ്മള്‍ അയച്ചിട്ടുള്ള ആനകള്‍ മുതല്‍ ശരീരത്തില്‍ പലയിടത്തായി പലതരം ചിപ്പുകള്‍ സ്ഥാപിച്ചിട്ടുള്ള സാക്ഷാല്‍ ജയിംസ് ബോണ്ട് വരെ പ്രതിസന്ധിയിലാവും. എന്തിനു ഏതിനും പരിഹാരം കാണുന്ന ശാസ്ത്രഞ്ജര്‍ ഇതിനെ നേരിടാന്‍ ശരീരത്തില്‍ ഓരോ ആന്റിവൈറസ് സിഡിയും സിഡി ഡ്രൈവും കൂടി ഘടിപ്പിക്കണമെന്നു പറയാതിരുന്നാല്‍ മതിയായിരുന്നു. ശുഭപ്രതീക്ഷകളോടെ കാത്തിരിക്കാം.

മാണിസാറിനെ ആര്‍ക്കാണ് പേടി ?


കെ.എം.മാണി എന്ന പാലാ മരങ്ങാട്ടുപിള്ളി കരിങ്കോഴക്കല്‍ മാണി മകന്‍ മാണിയുടെ അധ്യാപകര്‍ പോലും അദ്ദേഹത്തെ മാണിസാറെന്നേ വിളിക്കൂ. അതെന്താണെന്നു ചോദിച്ചാല്‍ അങ്ങനെയാണ്. കേരള രാഷ്ട്രീയത്തിലെ ഏറ്റവും സീനിയറായ നേതാക്കന്‍മാരിലൊരാളാണ് മാണിസാര്‍. അനാവശ്യമായ വിവാദങ്ങളില്‍ തലയിട്ട് അലമ്പുണ്ടാക്കാത്തതുകൊണ്ട് വേറെ ഇമേജുകളൊന്നുമില്ല. മരണവീട്ടില്‍ പോയാല്‍ വിങ്ങിപ്പൊട്ടി കരയുമെന്നല്ലാതെ വേറൊരു ദോഷവുമില്ല.

കേരളാ കോണ്‍ഗ്രസ് എന്ന മലയോര കര്‍ഷക പാര്‍ട്ടി (പിളര്‍പ്പില്‍ നിന്നു പിളര്‍പ്പിലേക്കു നീങ്ങുന്ന ബ്രാക്കറ്റ് പാര്‍ട്ടി എന്നാണ് രണ്‍ജി പണിക്കര്‍ സാര്‍ വിശേഷിപ്പിച്ചിട്ടുള്ളത്) ലയിച്ച് ശക്തി പ്രാപിച്ചു സംഘടിക്കുമ്പോള്‍ കോണ്‍ഗ്രസും കമ്യൂണിസ്റ്റും എല്ലാം ഒരേപോലെ അസ്വസ്ഥമാകുന്നത് എന്തുകൊണ്ടാണ് ? ലോക്കല്‍ വേശ്യയെ കല്യാണം കഴിച്ച് ജീവിക്കാന്‍ സമ്മതിക്കില്ല എന്നു പറഞ്ഞതുപോലെ പിളരാന്‍ മാത്രം വിധിക്കപ്പെട്ട ഒരു പാര്‍ട്ടി ചരിത്രം തിരുത്തിക്കുറിച്ച് ഒന്നാകുമ്പോള്‍ പൊളിറ്റിക്കലി ഒന്നു കയ്യടിക്കാന്‍ പോലും കൂട്ടാക്കാതെ ഇടഞ്ഞു നില്‍ക്കുന്നവര്‍ ആരെയാണ് പേടിക്കുന്നത് ?

കെ.കരുണാകരനും കെ.ആര്‍.ഗൗരിയമ്മയും കഴിഞ്ഞാല്‍ കേരളത്തിലെ ഏറ്റവും സീനിയറായ രാഷ്ട്രീയനേതാവാണ് മാണിസാര്‍. ഇന്നലെ വന്നുകയറി നിയമസഭയുടെ നടുത്തളത്തില്‍ തുള്ളിക്കളിക്കുന്നവന്‍മാരും മാണി സാറും തമ്മിലുള്ള വ്യത്യാസം അദ്ദേഹത്തിന്‍റെ അനുഭവപരിചയം തന്നെയാണ്. രാഷ്ട്രീയപരിചയം കൊണ്ട് മാണിസാറിനെ ഉപദേശിക്കാനോ തിരുത്താനോ ഉമ്മന്‍ ചാണ്ടിയോ രമേശ് ചെന്നിത്തലയോ ഇത്യാദി ജന്മങ്ങളോ യോഗ്യരല്ല എന്നു പറഞ്ഞാല്‍ അതൊരു കേരളാ കോണ്‍ഗ്രസ്സുകാരന്‍റെ സ്വരമാണ് എന്നാരും പറയരുത്.

മാണിസാറും പി.സി.ജോര്‍ജ് സാറും നേരത്തേ തന്നെ ലയിച്ചു. മാണിയാണ് കേരളത്തിന്‍റെ ശാപം എന്നു പ്രസംഗിച്ചു നടന്ന നേതാവാണ് ജോര്‍ജ്. പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിന്‍റെ വികസനം പാലായില്‍ ബ്ലോക്ക് ചെയ്തു നിര്‍ത്തുന്നത് മാണി സാറാണ് എന്നദ്ദേഹം വിശ്വസിച്ചാലും ഇല്ലെങ്കിലും അങ്ങനെ പ്രചരിപ്പിച്ചു. കേരളാ കോണ്‍ഗ്രസ് ജോസഫില്‍ നിന്നു പുറത്തായ ജോര്‍ജ് സെക്യുലര്‍ പാര്‍ട്ടിയുണ്ടാക്കിയെങ്കിലും ക്ലച്ച് പിടിച്ചില്ല. അതായിരുന്നു കേരളാ കോണ്‍ഗ്രസിലെ അവസാന പിളര്‍പ്പ്. ഒടുവില്‍ മുനയൊടഞ്ഞ ആയുധങ്ങളെല്ലാം മാണിസാറിന്‍റെ കാല്‍ക്കല്‍ വച്ചു വണങ്ങി ജോര്‍ജ് ഡീസന്‍റായി.

ജോസഫ് മാണിയോടൊപ്പം ചേരുന്നത് ചരിത്രപരമായ ഒരു ലയനമാണ്. ജേക്കബും പിള്ളയും ഒന്നും കേ.കോ ചരിത്രത്തില്‍ അത്ര വലിയ സ്വാധീനം ചെലുത്താന്‍ കഴിയുന്നവരല്ല. പിള്ളയ്‍ക്കു മന്ത്രിസ്ഥാനം കിട്ടിയാല്‍ കെഎസ്ആര്‍ടിസിയുടെ തലസ്ഥാനം കൊട്ടാരക്കരയാകും എന്നു ചിലര്‍ പറയാറുണ്ട്. എല്ലാ ബസ്സുകളും കൊട്ടാരക്കരയ്‍ക്ക്. എല്ലാ സര്‍വീസുകളും കൊട്ടാരക്കരയില്‍ നിന്ന്.

ജോസഫ് ലയിക്കുമ്പോള്‍ സ്വാഭാവികമായും ജോസഫിനെ പിന്തുണയ്‍ക്കുന്ന നല്ലൊരു ശതമാനം ജോസഫ് ഗ്രൂപ്പുകാരും മാണിസാറിനോടൊപ്പം ചേരും. പി.സി.തോമസ് പറയുന്നതുപോലെ ഔദ്യോഗികപക്ഷം അങ്ങനെ കാര്യമായൊന്നുമില്ല. ജോസഫ് ഗ്രൂപ്പിലുണ്ടായിരുന്നവര്‍ സിപിഎമ്മിനൊപ്പം നില്‍ക്കണം എന്ന വാശിയുള്ളവരായിരുന്നില്ല, ഒരിക്കലും. പല നേതാക്കളും മാണി ഗ്രൂപ്പുമായി സഹകരിച്ചു പോകണം എന്നഭിപ്രായമുള്ളവരുമായിരുന്നു. അതുകൊണ്ട് തന്നെ ഇപ്പോ ശരിയാക്കാം എന്നു പറഞ്ഞ് സൈക്കിളിലിരിക്കുന്ന പി.സി.തോമസ് ഒരു രാഷ്ട്രീയമാലിന്യമാണ് എന്നു ജനങ്ങള്‍ക്കറിയാം. ജനങ്ങള്‍ എന്നു ഞാനുദ്ദേശിക്കുന്നത് കേരളാ കോണ്‍ഗ്രസ് വോട്ടുകള്‍ കിടക്കുന്ന എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളുടെ കാര്യമാണ്. അല്ലെങ്കിലും മൂവാറ്റുപുഴ സീറ്റ് ജോസ് കെ.മാണിക്കു കൊടുത്തതിനു ചീത്ത വിളിച്ചു പുറത്തുപോയ തോമസ് ഇനിയെങ്ങനെ മാണിസാറിന്‍റെ മുഖത്തു നോക്കും ? നേരത്തെ തന്നെ മാണിസാറിന്‍റെ കൂടെക്കൂടിയ ജോര്‍ജ് ആ കണ്‍ഫ്യൂഷനില്‍ നിന്നു രക്ഷപെട്ടു.

മുകളില്‍ പറഞ്ഞതുപോലെ പത്തോ ഇരുപതോ മണ്ഡലങ്ങിലെ രാഷ്ട്രീയം പൂര്‍ണമായും ഒരു സഖ്യകക്ഷിയുടെ നിയന്ത്രണത്തിലേക്കു പോകുന്നത് കോണ്‍ഗ്രസിന് അത്ര പെട്ടെന്നു സഹിക്കാന്‍ കഴിയില്ല. ദുര്‍ബലരായ നേതാക്കളുടെ ഒരു നിരയാണ് ഇന്നു കോണ്‍ഗ്രസിലുള്ളത്. കെ.മുരളീധരനെപ്പോലും പേടിക്കുന്ന അവര്‍ക്ക് കേരളാ കോണ്‍ഗ്രസ്സിനെ എങ്ങനെ ഉള്‍ക്കൊള്ളാന്‍ കഴിയും. മുരളിയും ശക്തിപ്രാപിച്ച കേ.കോയും ഒപ്പമുണ്ടെങ്കില്‍ വരുന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്‍റെ പ്രകടനം മെച്ചപ്പെടുമെന്നതില്‍ തര്‍ക്കമില്ല.

സംസ്ഥാന രാഷ്ട്രീയം അങ്ങനെ കിടക്കുമ്പോഴും മാണിസാര്‍ ചിലര്‍ക്കൊക്കെ ഒരു ഹാസ്യകഥാപാത്രമാണ്. ഏതാണ്ട് 45 വര്‍ഷമായി കേരളനിയമസഭയിലിരിക്കുന്ന ആ മനുഷ്യനെ അങ്ങനെ തോല്‍പിക്കാന്‍ ആര്‍ക്കുമാവില്ല. അദ്ദേഹം ഒരു സമ്മേളനത്തില്‍ പോലും ഉറക്കം തൂങ്ങിയിരുന്നിട്ടില്ല.ഒരു ഘട്ടത്തില്‍ സിപിഎം പിന്തുണയോടെ കേരളത്തില്‍ മന്ത്രിസഭ രൂപീകരിക്കാന്‍ വരെ മാണിസാറിന്‍റെ നേതൃത്വത്തില്‍ നീക്കം നടന്നിരുന്നു. അന്ന് 19 എംഎല്‍എമാരോ മറ്റോ കേ.കോയ്‍ക്കുണ്ട്. എന്നാല്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായ സിപിഎം പുറത്തു നിന്ന് പിന്തുണച്ചുകൊണ്ട് കേ.കോയെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ അനുവദിച്ചില്ല.

പിളര്‍ന്നുകൊണ്ടിരിക്കുന്ന പാര്‍ട്ടി എന്ന ആക്ഷേപത്തിനെ മാണി സാര്‍ നേരിട്ട ഡയലോഗ് പിന്നീട് കേരളാ കോണ്‍ഗ്രസ്സിന്‍റെ ആപ്തവാക്യമായി മാറി- പിളരും തോറും വളരുകയും വളരും തോറും പിളരുകയും ചെയ്യുന്ന കേരളാ കോണ്‍ഗ്രസ്സ് !
പുതിയ ലയനം മധ്യതിരുവിതാംകൂറിലെ രാഷ്ട്രീയത്തെ സ്വാധീനിക്കുമെന്നതില്‍ സംശയമില്ല. പാലായും തൊടുപുഴയും ചേരുമ്പോള്‍ രാഷ്ട്രീയപരമായി ഒരു പുതിയ അടിയൊഴുക്കിനും സാധ്യതയുണ്ടാകും. ലയിച്ചു പണ്ടാരമടങ്ങി തുള്ളിത്തുളുമ്പി നില്‍ക്കുന്ന കേരളാ കോണ്‍ഗ്സു കാണാന്‍ ‍ഞാന്‍ പോകുന്നുണ്ട്. കണ്ടിട്ടു പറയാം ബാക്കി !
------------------------------------------------------------------
------------------------------------------------------------------


മാണിസാറ് മരത്തില്‍ കണ്ടത്... !!
നുമ്മ മനസില്‍ കാണുന്നത് മാണിസാര്‍ മരത്തില്‍ കാണും.
(മാ: = മാണി, ചെ:= ചെന്നിത്തല, ഉ:=ഉമ്മന്‍ ചാണ്ടി, ജോ:= പി ജെ ജോസഫ്)
05-05-2010

രംഗം ഒന്ന്.
മാ: ഹലോ... ഹലോ..രമേശ് ചെന്നിത്തലയല്ലേ ..?
ചെ: അതേ .. ആരാ .. മുരളിയാണോ.. ഞാന്‍ പറഞ്ഞില്ലേ ഇങ്ങനെ അരമണിക്കൂര്‍ എടവിട്ട് വിളിക്കണ്ടാന്ന്.. ശെരിയാകുമ്പം പറയാം..
മാ: രമേശാ ഇതു ഞാനാ.. മാണി
ചെ: എന്താ മാണിസാറേ?
മാ: അതേ രണ്ടു ദിവസം കഴിഞ്ഞ് ഞങ്ങടെ പൊതുയോഗമൊണ്ട്.. അണികളെ കൈയ്യിലെടുക്കാന്‍ ഞാന്‍ നിങ്ങളെ ഒന്നു ചൊറിയും.. പരിഭവിക്കരുത്.. ബാക്കിയെല്ലാം നമ്മടെ മുന്‍ ധാരണപോലെ പോകുന്നൊണ്ട്.
ചെ: മൈക്കുകിട്ടിയാ മൂന്നാര്‍ മണിയെപോലെ മാണിസാര്‍ ആവുകേലെന്നറിയാം .. എന്നാലും പറേവാ.. ഒരു മയത്തില്‍ മതി..
മാ: നമ്മളു മൂന്നാര്‍ മണീം ജയരാജനും ഒന്നും ആവുകേല.. എന്നാ ശെരി.. ചാണ്ടിയോടുകൂടെ പറഞ്ഞേക്കണേ..
മാ: ഹലോ ജോസഫേ ഞാനാ .. മാണി.. നമ്മടെ പൊതുയോഗം ഒന്നു കഴിഞ്ഞോട്ടെ .. ഞാന്‍ ഒരു അലക്കലക്കുന്നൊണ്ട്.. ചെന്നിത്തലേം ചാണ്ടീം ഒക്കെ നമ്മളുവരച്ച വഴീല്‍ വരുമെന്നേ.. താന്‍ പേടിക്കാതെ.. ഇല്ലത്തൂന്ന് എറങ്ങീട്ട് അമ്മാത്ത് എത്താത്ത സ്ഥിതി ഒന്നും ഞാനായിട്ട് ആക്കുകേല. തന്റെ പേരിലും കുരുവിളേടെപേരിലും ഒരു കേസും അന്വേഷണോം വരുകേല.. പിന്നേ താന്‍ ഒറക്കത്തില്‍ ഞെട്ടുന്നൊണ്ടെന്നോ നെലവിളിച്ചെന്നോ ഒക്കെ നല്ലപാതി പറഞ്ഞെന്ന് ഇവിടെ അവളു പറേന്നേ കേട്ടു.. ഒക്കെ ശെരിയാകുമെടോ.. എന്നാ ശെരി വെക്കുവാ...

രംഗം രണ്ട്.
പൊതുയോഗം.
മാ: “നമ്മളു കൂട്ടുകൂടാന്‍ കൊള്ളാത്തവരാണെങ്കി.. കൂട്ടണ്ടാന്നേ..
സീറ്റില്ലേങ്കി വേണ്ടാന്നേ..
ആരും കൂട്ടിയില്ലേല്‍ ഒറ്റയ്ക്ക് നമക്ക് നിക്കാമെന്നേ
ഞാന്‍ നിയമം പറയാം, വസ്തുത പറയാം, ചരിത്രം പറയാം,
.. ...... ........ .........
...... ....... ........ .....
...... ...... ...... ......”

രംഗം മൂന്ന്.
മാ: ഹലോ.. ചാണ്ടീ.. ഇതു ഞാനാ മാണി.. രാവിലെ എന്തോ കഴിച്ചു..? ഇപ്പൊ എവിടാ ? പിന്നേ.. ഞാന്‍ ചെന്നിത്തലയോടു പറഞ്ഞപോലെ പൊതുയോഗത്തില്‍ നമ്പരിട്ടിട്ടൊണ്ട്.. ഇനി എല്ലാം നിങ്ങടെ കൈയ്യിലാ.. മുറുക്കാനൊള്ളത് മുറുക്കിക്കോണം..
ഉ: ആ .. ഞാന്‍ റ്റീവീല്‍ കണ്ടു.. ശെരി.. ഞാന്‍ ചെന്നിത്തലേ ഒന്നു വിളിച്ചിട്ട് നാളെ പ്രതികരിച്ചോളാം.. എന്നാ ശെരി ..
മാ: ശേരി.. ഞാനാ ജോസഫിനെ ഒന്ന് വിളിക്കട്ടെ..

മാ: ആ.. ജോസഫേ ഞാനാ.. മാണി.. ഇപ്പം തനിക്ക് ഏങ്ങനൊണ്ട്.. ചുക്കുകാപ്പി കുടിച്ചേച്ച് ഒന്ന് ആവി പിടി.. ആ വെറയല്‍ അങ്ങു മാറും.. പി റ്റി തോമസും കൂറുമാറ്റോം ഒന്നും വിഷയമല്ലെന്നേ .. നമക്കറിയാത്ത ഏതു നിയമമാ.. പിന്നെ.. ചാണ്ടീം രമേശും ഒന്ന് കിടുങ്ങീട്ടൊണ്ട്.. അത്തരം അലക്കല്ലേ ഞാന്‍ പൊതുയോഗത്തില്‍ കാച്ചിയത്. രണ്ടും ‘ക’ ‘മ’ ന്ന് മിണ്ടീട്ടില്ലല്ലോ.. സംഗതി നമ്മടെ വഴിക്കുവരും.. നമ്മടെ ശക്തി അവര്‍ക്കറിയാം.. അടുത്ത മന്ത്രിസഭേലും മാണീം ജോസഫും ഒണ്ടാവുമെടോ.. ങാ.. പിന്നേ.. നമ്മടെ ലയനചര്‍ച്ച ഒരു 4-5 ദെവസം കഴിഞ്ഞു മതി, കോട്ടയത്ത് മാതാ അമൃതാനന്ദമയി ഒക്കെ വന്നുപോയി തെരക്കൊഴിയട്ടെ. .. ഏ.. ഏ.. വേറേ എവിടേലും വെച്ചെന്നോ.. ഓ അതിപ്പം നമ്മളു 5-8 പേരു മതിയെങ്കിലും ഇപ്പം കോട്ടയത്തൂന്ന് മാറിയാല്‍ ശെരിയാവുകേല.. പിന്നെ നമ്മളു രണ്ടുപേരുമാവുമ്പം എന്നാ കണക്കു പറയാനാ.. ജോസഫിനൊള്ളത് ജോസഫിന്.. എന്നാ ശെരി.. വെക്കട്ടെ.. ങേ.. ങേ .. കേക്കാന്‍ വയ്യ.. കട്ടായി...

രംഗം നാല്.
ചെ: ഞാന്‍ വളരെ വ്യക്തമായും ശക്തമായും പറയട്ടെ.. ഇപ്പോള്‍ ജോസഫിനെ യുഡിഎഫില്‍ എടുക്കേണ്ട യാതൊരു സാഹചര്യവുമില്ല. ജനങ്ങള്‍ക്ക് ബോധ്യപ്പെടാത്ത ഒരു കൂട്ടുകെട്ട് യുഡിഎഫിനു ഗുണം ചെയ്യില്ല എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. കൂടാതെ മുന്നണി കൂട്ടായി എടുക്കാത്ത തീരുമാനങ്ങള്‍ക്ക് ഞങ്ങള്‍ ഉത്തരവാദിത്തം ഏറ്റെടുക്കില്ല. അതിനായി അധികം സീറ്റും വിട്ടുകൊടുക്കില്ല. ജനങ്ങള്‍ക്ക് അനഭിമതരായ സ്ഥാനാര്‍ത്തികളേയും മുന്നണി പിന്തുണയ്ക്കില്ല....

ഉ: ഞാന്‍ വളരെ വ്യക്തമായും ശക്തമായും പറയട്ടെ.. ഇപ്പോള്‍ ജോസഫിനെ യുഡിഎഫില്‍ എടുക്കേണ്ട യാതൊരു സാഹചര്യവുമില്ല. ജനങ്ങള്‍ക്ക് ബോധ്യപ്പെടാത്ത ഒരു കൂട്ടുകെട്ട് യുഡിഎഫിനു ഗുണം ചെയ്യില്ല എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. കൂടാതെ മുന്നണി കൂട്ടായി എടുക്കാത്ത തീരുമാനങ്ങള്‍ക്ക് ഞങ്ങള്‍ ഉത്തരവാദിത്തം ഏറ്റെടുക്കില്ല. അതിനായി അധികം സീറ്റും വിട്ടുകൊടുക്കില്ല. ജനങ്ങള്‍ക്ക് അനഭിമതരായ സ്ഥാനാര്‍ത്തികളേയും മുന്നണി പിന്തുണയ്ക്കില്ല....

രംഗം അഞ്ച്.
മാ: എന്റെ ജോസഫേ .. സംഗതി കൈവിട്ടു പോയെന്നാ തോന്നുന്നത്.
ജോ: ഇതെന്നാ മാണിച്ചാ ഈ നേരത്ത് ഇങ്ങനെ പറയുന്നത്.
മാ: എന്നു പറഞ്ഞാ ഞാന്‍ എന്തോ ചെയ്യണം. ഒക്കുന്നതുപോലൊക്കെ ഞാന്‍ പയറ്റി നോക്കിയത് ജോസഫിനും അറിയാമല്ലോ. ഒറ്റയ്ക്ക് നിക്കാമെന്നൊക്കെ വാശിക്ക് പറഞ്ഞെങ്കിലും ആ കരുണാകരനും മുരളീം ജേക്കബ്ബും കൂടെ ഡിഐസി ഒണ്ടാക്കിയത് നമ്മളും കണ്ടതാണല്ലോ. നമ്മടെ യോഗത്തിന്റെ പത്തെരട്ടി ആളുമൊണ്ടാരുന്നു. എന്നിട്ടെന്തായി. എന്തുമ്മാത്രം കൈയ്യും കാലുമിട്ടടിച്ചിട്ടാ കരുണാകരന്‍ കോണ്‍ഗ്രസിലും ജേക്കബ്ബ് മുന്നണീലും തിരിച്ചു കേറിപ്പറ്റീതെന്ന് നമ്മളു കണ്ടതല്ലേ? അതീപ്പിന്നെ ആ മുരളി ഇതുവരെ ഗതി പിടിച്ചിട്ടുമില്ല. എനിയ്ക്കും ആ ഗതി വന്നു കാണാനാണോ ജോസഫ് ആശിക്കുന്നേ..
ജോ: ഇതിപ്പം വിളിച്ചെറക്കീട്ട് അത്താഴമില്ലായോ?
മാ: അതിന് ഞാന്‍ തന്നെ കൈ വിട്ടിട്ടില്ലല്ലോ? പിന്നെ നമ്മടെ ലയന വ്യവസ്ഥകളില്‍ ചില മാറ്റങ്ങള്‍ വേണമെന്നു മാത്രം
ജോ: അതു നമ്മള്‍ മുന്നേ സംസാരിച്ചതല്ലേ.. ?
മാ: ആ സാഹചര്യമാണോ ജോസഫേ ഇപ്പോ.. ചാണ്ടി പറേണപോലെ ഇപ്പോ താന്‍ നിന്നാ ഞങ്ങക്ക് കിട്ടാനുള്ള സീറ്റും പോകും. കുരുവിളേടെ കാര്യോം അതു തന്നാ.. അതുകൊണ്ട് ഈ വരുന്ന എലക്ഷന് നിങ്ങള്‍ കൂടെ നിന്നാ മതി.. മത്സരിക്കണ്ട.. പിന്നെ വല്ല ബൈയെലക്ഷനും വരുവല്ലോ. അപ്പോ നോക്കാം.
ജോ: ഇതൊരുമാതിരി മറ്റേടത്തേ പണിയായിപ്പോയല്ലോ മാണിച്ചാ.
മാ: പിന്നേ .. കണ്ട കന്നംതിരിവൊക്കെ കാണിയ്ക്കുമ്പം ഓര്‍ക്കണമാരുന്നു. ആ പെണ്ണുമ്പിള്ള ഒന്നും വീഡിയോയില്‍ പിടിക്കാഞ്ഞത് ഭാഗ്യം
ജോ: എന്നാ പിന്നെ അന്നു വീറു പറഞ്ഞതു പോലെ വിട്ടേച്ച് ഞങ്ങടെ കൂടെ. എടതുപക്ഷത്തേക്ക് വാ.. അടവുനയമാരുന്നെന്ന് വിജയന്‍ പറഞ്ഞോളും.. മാണിച്ചനെ അവര്‍ക്കും താല്പര്യമാ..
മാ: അതെനിക്കറിയാം പക്ഷേ ഇനി ജീവിതകാലം മുഴുവന്‍ ഞാന്‍ പ്രതിപക്ഷത്തിരുന്നു ചൊറികുത്തുന്നത് ജോസഫിനു കാണണോ?. തല്‍ക്കാലം അതിന് ഞാനില്ല.
ജോ: അപ്പോ ഞാന്‍....
മാ: നിക്കണോ പോണോന്ന് താന്‍ തന്നെ തീരുമാനിക്ക്. ജോസ്മോനേ.. വെള്ളം ചൂടായോ? നല്ല ക്ഷീണം... ഒന്ന് കുളിക്കണം
ജോ: ????????
.....
...
..
.

സോണിയാ ഗാന്ധിക്ക് ദൈവിക പതവിയോ?


ഇന്ദിരയാണ് ഇന്ത്യ എന്ന് പണ്ടാരോ ഒരു വിഡ്ഡിത്തം പറഞ്ഞതായി ഓര്‍ക്കുന്നു. ആയിരക്കണക്കിനു വര്‍ഷങ്ങളുടെ പാരമ്പര്യവും ചരിത്രവുമുള്ള ഈ മഹാരാജ്യത്തെ കേവലം ഒരു പ്രധാനമന്ത്രിയിലേക്കു ചുരുക്കാന്‍ മാത്രം സങ്കുചിതമായ ദേശീയബോധം ആരാണ് അന്ന് പ്രകടിപ്പിച്ചത് എന്നെനിക്കറിയില്ല.സോണിയാ ഗാന്ധി ഇത്തരത്തില്‍ ആര്‍ഷഭാരതസംസ്കാരത്തെ രക്ഷിക്കുന്നതിനു വേണ്ടി അവതരിച്ച ദൈവീകഗുണങ്ങളുള്ള സ്ത്രീയാണ് എന്നൊരു വിശ്വാസം ചിലര്‍ക്കുണ്ടെന്നു തോന്നുന്നു. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് എന്ന രാഷ്ട്രീയപാര്‍ട്ടിയുടെ നേതാവ്,പാര്‍ലമെന്‍റിലെ പ്രതിപക്ഷ നേതാവ് എന്നതിനപ്പുറം ആര്‍ക്കും വിമര്‍ശിക്കാനോ ചോദ്യം ചെയ്യാനോ പറ്റാത്ത ഒരു അതുല്യ ശക്തിയായി സോണിയാജി മാറിയിട്ടുണ്ടോ ? എനിക്കു പേടിയാകുന്നു.

രാജ്നീതി എന്നു പറയുന്ന പുതിയ സിനിമയില്‍ കത്രീന കൈഫ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന് സോണിയ ഗാന്ധിയുമായി സാദൃശ്യം ഉണ്ടെന്ന കാരണത്താല്‍ കോണ്‍ഗ്രസ് ആ സിനിമ സെന്‍സര്‍ ചെയ്യുന്നു എന്നു പറയുമ്പോള്‍ കമ്യൂണിസത്തെയും കമ്യൂണിസ്റ്റുകാരെയും വെറുക്കാന്‍ പഠിപ്പിക്കുന്ന വിശാലമനസ്കരായ കോണ്‍ഗ്രസുകാരന്‍ ആരായി ? ഇന്ത്യയെ ചൈനയെക്കാള്‍ മോശപ്പെട്ട അവസ്ഥയിലേക്കാണോ ഇവര്‍ കൊണ്ടുപോകുന്നത് ? എന്‍റെ സംശയം മാത്രമാണ്. ഇതെഴുമ്പോള്‍ സ്വന്തം ഖദര്‍ സ്വയം കഞ്ഞിപിഴിഞ്ഞ് ചില ഭാഗങ്ങള്‍ മനപൂര്‍വം കീറി ധരിക്കുന്ന ഒരു തീവ്ര കോണ്‍ഗ്രസ്സുകാരനാണ് ഞാന്‍.

രാഷ്ട്രീയത്തില്‍ ആര്‍ക്കും എന്തും പറയാം. രാഷ്ട്രീയത്തില്‍ മതം ഇടപെടരുത് എന്നു സഖാവ് പിണറായി വിജയന്‍ പറയുന്നതില്‍ ഒരു ന്യായമുണ്ട്. അതുപോലെ രാഷ്ട്രീയം കലയിലും കവിതയിലുമൊക്കെ ഇടപെടുന്നതും അങ്ങേയറ്റം ബാലിശമാണ്. കലാകാരന്‍റെ ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ്. കലാകാരന് കോണ്‍ഗ്രസും കമ്യൂണിസ്റ്റുമില്ല, ഉണ്ടാവരുത്. നാളെ ബിന്‍ ലാദനെപ്പറ്റി സിനിമയെടുക്കുമ്പോള്‍ അല്‍ ക്വയ്ദ പ്രതിനിധികള്‍ക്കും പടം സെന്‍സര്‍ ചെയ്യാനുള്ള അവകാശമുണ്ടാവണം. അതാണ് കലയിലെ നീതി. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഇതേ നിലപാട് പുലര്‍ത്തുമെന്ന് നമുക്ക് പ്രത്യാശിക്കാം.

അല്ലെങ്കില്‍,ഇന്ത്യയുടെ രാഷ്ട്രീയനേതൃത്വം ഒരു സിനിമയെ ഭയക്കുന്നതെന്തുകൊണ്ടാണ് ? സോണിയാ ഗാന്ധിയുടെ ചിത്രം വരയ്‍ക്കുന്നതോ പ്രദര്‍ശിപ്പിക്കുന്നതോ ദേശവിരുദ്ധ പ്രവര്‍ത്തനമായി പ്രഖ്യാപിച്ചിട്ടുണ്ടോ ? ഉണ്ടെങ്കില്‍ സിനിമയുടെ ട്രെയിലര്‍ പ്രദര്‍ശിപ്പിക്കുന്നതിലൂടെ അതേ പ്രവര്‍ത്തനം ചെയ്യാന്‍ ‍ഞാനുമാഗ്രഹിക്കുന്നു.

സോണിയാ ഗാന്ധിയെക്കുറിച്ച് സിനിമയെടുക്കാന്‍ മുമ്പ് ജഗ്മോഹന്‍ മുധ്ര ഒരു ശ്രമം നടത്തിയിരുന്നു. ഇറ്റാലിയന്‍ നടിയായ മോണിക്ക ബെല്ലുച്ചി പടത്തില്‍ നായികയാകുമെന്നും അന്ന് പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസുകാര്‍ സമര്‍ഥമായി ഇടപെട്ട് ആ സിനിമ മുടക്കുകയായിരുന്നത്രേ. അതിനു ശേഷമാണ് ജവഹര്‍ലാല്‍ നെഹ്റുവും എഡ്വിന മൗണ്ട്ബാറ്റനുമായുള്ള ബന്ധപ്പെപ്പറ്റി ഇന്ത്യന്‍ സമ്മര്‍ എന്ന നോവലിന്‍റെ അടിസ്ഥാനത്തില്‍ ഹോളിവുഡ് പടത്തിന് ശ്രമങ്ങള്‍ നടന്നത്. പടത്തിന്‍റെ ഫുള്‍ സ്ക്രിപ്റ്റ് വാങ്ങി വായിച്ച ശേഷം ഇന്ത്യ അനുമതി നിഷേധിച്ചു എന്നാണ് അറിയുന്നത്.

ജവഹര്‍ലാല്‍ നെഹ്റു കോണ്‍ഗ്രസിന്‍റെ മാത്രം സ്വത്തല്ല. ഓരോ ഇന്ത്യക്കാരന്‍റെയും സ്വത്താണ്. അത് നെഹ്റു കുടുംബത്തോടുള്ള അഭിനിവേശം കൊണ്ടല്ല, അദ്ദേഹം കാഴ്ച വച്ച വ്യക്തിപരവും ഭരണപരവുമായ മികവുകള്‍ കൊണ്ടാണ്. അതുപോലെയാണോ സോണിയാ ഗാന്ധി ?അഥവാ ആണെങ്കിലും സോണിയാ ഗാന്ധിയോടു രൂപസാദൃശ്യമുള്ള ഒരാളെ അവതരിപ്പിച്ചു കൂടാ എന്നൊക്കെ പറയുമ്പോള്‍ അതിന്‍റെ തീവ്രത എത്രയാണെന്ന് ആലോചിച്ചു നോക്കണം. തീരുമാനം സോണിയയുടെയാണോ അതോ കോണ്‍ഗ്രസിന്‍റെയാണോ അതോ നേതാക്കന്‍മാരുടെയാണോ എന്നറിയില്ല.

എന്തായാലും ഏറ്റവും ഒടുവില്‍ പടം സെന്‍സര്‍ ചെയ്തിരിക്കുന്നത് കോണ്‍ഗ്രസുകാര്‍ തന്നെയാണ്. പേരുകള്‍ കേട്ടാല്‍ ഞെട്ടും- ടോം വടക്കന്‍, പങ്കജ് ശര്‍മ, സഞ്ജീവ് ഭാര്‍ഗവ എന്നിവര്‍ കണ്ട ശേഷമാണ് സിനിമയ്‍ക്ക് യു-എ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്. പടത്തിന് അഡള്‍ട്ട് സര്‍ട്ടിഫിക്കറ്റ് (എ) നല്‍കണമെന്നാണ് കോണ്‍ഗ്രസുകാര്‍ നിര്‍ദേശിച്ചതെങ്കിലും ബോര്‍ഡ് യു-എ ആണ് നല്‍കിയിരിക്കുന്നത്. തീര്‍ത്തും ബാലിശമായ ഇടപെടലുകളും മുറിച്ചുമാറ്റലുകളുമാണ് കോണ്‍ഗ്രസ് പ്രതിനിധികള്‍ നിര്‍ദേശിച്ചിരുന്നതത്രേ. ആ മാറ്റങ്ങളെല്ലാം വരുത്തിയ ശേഷവും വടക്കനും തെക്കനുമൊക്കെ കൂടി പടത്തിനു നിര്‍ദേശിച്ചത് എ സര്‍ട്ടിഫിക്കറ്റ്.

പടം ചിത്രീകരണം തുടങ്ങിയപ്പോള്‍ മുതല്‍ കോണ്‍ഗ്രസിന്‍റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള ഇടപെടലുകള്‍ സംവിധായകന്‍ പ്രകാശ് ഝായെ ഭയപ്പെടുത്തിയിട്ടുണ്ടാവണം. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അപ്രമാദിത്വവും സോണിയാ ഗാന്ധിക്ക് ദൈവികപദവിയുമൊന്നും ആരും നല്‍കിയിട്ടില്ല എന്നാണ് ഞാന്‍ കരുതുന്നത്. അഥവാ ആരെങ്കിലും നല്‍കിയിട്ടുണ്ടെങ്കിലും രാജ്യത്തിനും രാജ്യസ്നേഹത്തിനും മുകളിലല്ല, കോണ്‍ഗ്രസിന്‍റെയും സോണിയാ ഗാന്ധിയുടെയും സ്ഥാനം. അല്ലെങ്കിലും സോണിയ കീര്‍ത്തനങ്ങളും സോണിയാഭക്തിഗാനങ്ങളും മാത്രം നിര്‍മിക്കാന്‍ ഇതു പഴയ രാജഭരണമൊന്നുമല്ലല്ലോ.

യുവത്വത്തിന്‍റെ പ്രതീകവും ഫാവി ഫാരതത്തിന്‍റെ ഒരേയൊരു പ്രതീക്ഷയുമായ രാഹുല്‍ ഗാന്ധിയെങ്കിലും ഇക്കാര്യത്തില്‍ പോസിറ്റീവായ ഒരു നിലപാട് എടുക്കേണ്ടതായിരുന്നു. ട്വിറ്ററിലൂടെ സാധാരണക്കാരന്‍റെ വിമാനത്തെ കന്നുകാലി ക്ലാസ് എന്നു വിളിച്ചതുപോലും വിശാലമനസ്സോടെ കണ്ട കോണ്‍ഗ്രസ് നേതൃത്വം ഒരു ബോളിവുഡ് സിനിമയോട് ഇത്ര കര്‍ശനസമീപനം പുലര്‍ത്തുന്നത് എന്തിനാണ് എന്നു മനസ്സിലാവുന്നില്ല. ചിലപ്പോള്‍ അവരും എന്തെങ്കിലും ഭയക്കുന്നുണ്ടാവും. ഒരിക്കലും ആരും അറിയരുതെന്നാഗ്രഹിക്കുന്ന എന്തെങ്കിലും നാറിയ കഥകള്‍ അവര്‍ക്കുമുണ്ടാവും അല്ലേ ? ആര്‍ക്കറിയാം !

Friday, May 28, 2010

നയന്‍താര മരിക്കുമോ, എന്ന് ?


ലോകത്തുള്ള എല്ലാ കൂതറകളും മരിക്കും അതുപോലെ നയന്‍സും മരിക്കും. ഞാനുദ്ദേശിച്ചത് അങ്ങനെയല്ലാതെ മെര്‍ലിന്‍ മണ്‍റോയെപ്പോലെ, സില്‍ക്ക് സ്മിതയെപ്പോലെ ഒരു ദിവസം നയന്‍താരയും എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ജീവനൊടുക്കുമോ എന്നാണ്. ഇത്ര ക്രൂരമായി സംസാരിക്കാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിയുന്നു ആഭാസാ, എന്നാരും ചോദിക്കരുത്. ആഭാസനാണെങ്കിലും ഞാനൊരു ക്രൂരനല്ല. നയന്‍താരയുടെ കാര്യത്തില്‍ പ്രത്യേകിച്ചും.

നയന്‍താര മരിക്കും എന്നു പറഞ്ഞത് നയന്‍സ് സ്വന്തം കയ്യില്‍ പച്ചകുത്തി വച്ചിരിക്കുന്നു എന്നു മാധ്യമങ്ങള്‍ പറഞ്ഞ പ്രഭുദേവയാണ്. അതും പ്രഭുദേവയെ കിട്ടിയില്ലെങ്കില്‍, മുന്നും പിന്നും നോക്കാതെ നയന്‍താര മരിച്ചുകളയുമെന്ന്. പണ്ട്, സ്കൂളില്‍ പഠിക്കുമ്പോള്‍ ഞാനും ഇങ്ങനെയൊക്കെ പറഞ്ഞതാണ്. എന്‍റെ ഒരേയൊരു കാമുകി (അന്ന്), എന്നെ കിട്ടിയില്ലെങ്കില്‍ അവള്‍ മരിക്കുമെന്ന് വളരെ അടുത്ത ഒരു സുഹൃത്തിനോട് ഞാന്‍ പറഞ്ഞതാണ്. അതിനവള്‍ പറഞ്ഞ മറുപടി ‘അവനെ എന്‍റെ കയ്യില്‍ കിട്ടിയാല്‍ ഞാന്‍ കൊല്ലും’ എന്നാണ്. നയന്‍താര അങ്ങനെയെന്തെങ്കിലും തര്‍ക്കുത്തരം പറഞ്ഞതായി അറിവില്ല. അപ്പോള്‍ പ്രഭുദേവ പറഞ്ഞിലും കാര്യമുണ്ടായിരിക്കും.

തമിഴില്‍ ഇനി ഡൈവോഴ്സ് ആവാന്‍ ഏതാനും താരദമ്പതികളേ ബാക്കിയുള്ളൂ. പ്രഭുദേവയും ഉടനെ സ്വന്തം ഭാര്യയെ ഒഴിവാക്കി നയന്‍താരയെ സ്വീകരിച്ച് ഒരു മരണം ഒഴിവാക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം. സത്യത്തില്‍ ഇപ്പോള്‍ ഏതെങ്കിലും തമിഴനെ കണ്ടിരുന്നെങ്കില്‍ ഞാന്‍ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തേനെ. ഹതാശയായ ഒരു ചങ്ങനാശ്ശേരിക്കാരിയെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാന്‍ സ്വന്തം ഭാര്യയെയും മക്കളെയും അടിച്ചു പുറത്താക്കുന്ന തമിഴ്‍നാട്ടുകാരന്‍റെ അന്‍പ് ഒരു ഒന്നൊന്നര അന്‍പ് ആയിരിക്കുമെന്ന് നമ്മള്‍ തിരിച്ചറിയണം.കടവുള്‍ താടിയും മീശയും വച്ചുവന്നാല്‍ പ്രഭുദേവയെപ്പോലിരിക്കുമെന്നു ചിലപ്പോള്‍ നയന്‍സിനും തോന്നുന്നു കാണും.

വൈകോയും വൈക്കോലുമൊക്കെ സത്യം പറഞ്ഞാല്‍ പ്രഭുദേവയെ കണ്ടു പഠിക്കണം.ഒരു മലയാളിപ്പെണ്ണിന്‍റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി സ്വന്തം കുടുംബം പോലും വേണ്ടെന്നു വയ്‍ക്കാന്‍ തയ്യാറായി പ്രഭുദേവ നില്‍ക്കുമ്പോള്‍ ഒരു ഒന്നൊന്നേകാല്‍ ലക്ഷം മലയാളി പെണ്ണുങ്ങളുടെ ജീവന്‍ രക്ഷിക്കാനുള്ള അവസരം വൈകോയും സംഘവും വേണ്ടെന്നു വയ്‍ക്കുന്നതെന്തിനാണ് ? എന്തിനാണ് ഈ മുല്ലപ്പെരിയാറിന്‍റെ കാര്യം പറഞ്ഞ് ഇങ്ങനെ വാശി പിടിക്കുന്നത് ? സ്വന്തം ഭാര്യയെയും മക്കളെയും ഒന്നും ഉപേക്ഷിക്കാന്‍ ഇവിടെയാരും പറയുന്നില്ല. ചുമ്മാ കിട്ടുന്ന വെള്ളം, അതും തരുകേലന്ന് ആരും പറയുന്നില്ല. ചോദിക്കാനും പറയാനും ഇവിടെ ആരുമില്ലെന്നു കരുതി പാവപ്പെട്ട മലയാളികളോട് എന്തുമാകാമെന്നാണോ ?

സോറി, പെണ്ണുങ്ങളുടെ കാര്യം പറഞ്ഞപ്പോള്‍ കൊര്‍ച്ച് രോഷാകുലനായിപ്പോയി. കൂള്‍ ഡൗണ്‍, കൂള്‍ ഡൗണ്‍. പ്രഭുദേവയ്‍ക്കു വേണ്ടി മരിക്കാന്‍ തയ്യാറായി നയന്‍താരയും, നയന്‍താരയ്‍ക്കു വേണ്ടി പ്രാരാബ്ധങ്ങള്‍ ഒഴിവാക്കാന്‍ പ്രഭുദേവയും തയ്യാറാവുമ്പോള്‍ കല്യാണമോ മറ്റോ നടന്നുകഴിഞ്ഞാല്‍ നയന്‍താര മുന്‍കൈയെടുത്ത് മുല്ലപ്പെരിയാര്‍ പ്രശ്നം പരിഹരിക്കും എന്നെനിക്കുറപ്പുണ്ട്. കാരണം, ഹൊക്കനഗല്‍ പ്രശ്നം വന്നപ്പോള്‍ ജീന്‍സും ടോപ്പുമിട്ട് പ്രതിഷേധിക്കാന്‍ നയന്‍താര മുന്നില്‍ നിന്നത് ഇന്നലെ കണ്ടതുപോലെ എന്‍റെ മനസ്സില്‍ തെളിഞ്ഞു നില്‍ക്കുന്നു. നയന്‍സ് ഹൊക്കനഗലുകാരിയല്ല, നല്ല അസ്സല്‍ ചങ്ങനാശ്ശേരിക്കാരിയാണ്. ചങ്ങനാശ്ശേരിക്കാരായ പെണ്ണുങ്ങള്‍ ഒരുവീട്ടില്‍ ചെന്നുകയറിയാല്‍ ആ വീടിന്‍റെയും ചിലപ്പോള്‍ പഞ്ചായത്തിന്‍റെയും ഭരണം ഏറ്റെടുക്കുമെന്നാണ് പറയുന്നത്. ഇത് സെക്രട്ടറിയേറ്റില്‍ ജോലി ചെയ്യുന്ന ഒരു ചങ്ങനാശ്ശേരിക്കാരി തന്നെ പറഞ്ഞതാണ്. തെറ്റാണെങ്കില്‍ മാപ്പു ചോദിക്കുന്നു.

നയന്‍താര ചെന്നു കയറിയാല്‍ പ്രഭുവിന്‍റെ കുടുംബം മെച്ചപ്പെടും. പ്രഭുവിന്‍റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തി മുല്ലപ്പരിയാര്‍ പൊളിച്ചുപണിയാന്‍ നിര്‍ബന്ധിക്കാന്‍ കേരള സര്‍ക്കാര്‍ ഇപ്പോഴേ നയന്‍സിന്‍റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നാണ് എന്‍റെ അഭിപ്രായം. പെണ്ണുങ്ങള്‍ വിചാരിച്ചാലേ ഇവിടെ വല്ലതും നടക്കൂ. മറ്റത് ചുമ്മാ പെട്ടിയും തൂക്കി വെള്ളയും വെള്ളയുമിട്ട് ഡല്‍ഹി വരെ പോയിട്ടു വരാമെന്നല്ലാതെ വല്യ കാര്യമൊന്നുമില്ല. റോമാനഗരം കത്തിയെരിയുമ്പോള്‍ നീറോയില്‍ ഗിത്താറിന്‍റെ സിഡി റൈറ്റ് ചെയ്തതും ഒരു സ്ത്രീയാണെന്നോര്‍ക്കണം.

അപ്പോള്‍ കേരളത്തിന്‍റെയും നയന്‍താരയുടെയും കാര്യം സേഫാവുമെന്നു നമുക്കു വിശ്വസിക്കാം. പ്രഭുദേവയുടെയും തമിഴ്‍നാടിന്‍റെയും കാര്യം പ്രത്യേകം പറയുന്നില്ല. ഒന്നു ചീഞ്ഞാലേ മറ്റൊന്നിനു വളമാകൂ എന്നാണല്ലോ പറയുന്നത്. പക്ഷെ, പുറത്താക്കപ്പെടുന്ന പ്രഭുദേവയുടെ ഭാര്യ റംലത്ത് എന്തു ചെയ്യും ? ദേവയുടെ മക്കള്‍ എന്തു ചെയ്യും ? നയന്‍താരയെ ചെരിപ്പനടിക്കും എന്നു പറഞ്ഞ് ചെരിപ്പുമായി നടന്ന സമയത്ത് ഇതുപോലെ ചത്തുകളയുമെന്നോ മറ്റോ പറഞ്ഞിരുന്നെങ്കില്‍ റംലത്തിന്‍റെ കാര്യം പ്രഭുദേവ പരിഗണിച്ചേനെ എന്നു തോന്നുന്നു. ഇതിപ്പോള്‍ അക്കാര്യം നയന്‍താര പറഞ്ഞുപോയതു കൊണ്ട് ഇനി സ്കോപ്പുണ്ടോ എന്നറിയില്ല.

പ്രഭുദേവയില്‍ ഒരു മനുഷ്യസ്നേഹിയും ജീവകാരുണ്യപ്രവര്‍ത്തകനും ഉറങ്ങി കിടക്കുന്നത് ഞാന്‍ കാണുന്നുണ്ട്. കുറച്ചുകൂടി പരിശ്രമിച്ചാല്‍ പ്രഭുദേവയ്‍ക്ക് പലതുമാകാം.എന്തായാലും പ്രഭുദേവ ഇത്രയും വിശാലമായ മനസ്സോടെ നീണ്ടുനിവര്‍ന്നു നില്‍ക്കുമ്പോള്‍ ഒരു കാര്യം നമുക്കുറപ്പിക്കാം. നയന്‍താര മരിക്കില്ല..കൊന്നാലും മരിക്കില്ല. ബാക്കിയുള്ളതെല്ലാം മാധ്യമസൃഷ്ടിയാണ് (ബ്ലോഗ് ഒരു മാധ്യമമല്ല) അത്ര തന്നെ !

Monday, May 24, 2010

മാഫിയകളേ മെക്കിട്ടു കയറാന്‍ വരരുത്, വിടുകേല ഞാന്‍


മലയാളസിനിമ മാഫിയാ സംഘങ്ങളുടെ കൈയിലാണോ? ആ മാഫിയകള്‍ക്ക് അമ്മയെന്നും ഫെഫ്കയെന്നുമാണോ പേര്? അതെയെന്ന് നടന്‍ തിലകന്‍. മലയാള സിനിമാ തറവാട്ടിലെ കാരണവരില്‍ ഒരാളായ തിലകന്‍ തെളിവുകള്‍ നിരത്തിയാണ് പറയുന്നത്. പറയുകയല്ല, ഒരു ടെലിവിഷന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ തിലകന്‍ പൊട്ടിത്തെറിക്കുക തന്നെയായിരുന്നു.

അഭിമുഖമെന്നു പറയാമോ എന്നും സംശയമാണ്. കാമറയെ നോക്കി തിലകന്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പറയേണ്ട പലതും മറന്നുപോയെങ്കിലോ എന്നു കരുതി നോട്ട്ബുക്കില്‍ എഴുതിയിട്ട്, ഇടയ്ക്ക് അതു നോക്കിയായിരുന്നു തിലകന്‍ സംസാരിച്ചത്. എനിക്കാരെയും ഭയമില്ല. എനിക്കു നിങ്ങള്‍, ജനങ്ങളോടാണ്, പറയാനുള്ളത്. നിങ്ങളാണ് ഇതിനു പരിഹാരം കാണേണ്ടത്. നിങ്ങളാണ് പ്രതികരിക്കേണ്ടവര്‍.

അമ്മ, ഫെഫ്ക മാഫിയകളുടെ കൈയില്‍

അമ്മയെന്ന സംഘടനയോട് എനിക്ക് ബഹുമാനമാണ്. അമ്മയില്‍ ചില അംഗങ്ങള്‍ ചെയ്യുന്ന പ്രവൃത്തികളോടാണ് വിയോജിപ്പ്. ക്രിസ്റ്റിയന്‍ ബ്രദേഴ്‌സ് എന്ന സിനിമയ്ക്കു വേണ്ടി നിര്‍മ്മാതാവ് സുബൈര്‍ എന്റെ വീട്ടില്‍ വന്നാണ് അഡ്വാന്‍സ് തന്നത്്. ഞാന്‍ പറഞ്ഞ തുകയ്ക്കാണ് എന്നെ ബുക്ക് ചെയ്തത്. എന്നാല്‍ ക്രിസ്റ്റിയന്‍ ബ്രദേഴ്‌സില്‍നിന്ന് എന്നെ അകാരണമായി ഒഴിവാക്കി. സുബൈറിനെ വിളിച്ച് ഞാന്‍ കാര്യമന്വേഷിച്ചു.
'ചേട്ടാ, എവര്‍ സമ്മതിക്കുന്നില്ല.'
ആരാണവര്‍, ഞാന്‍ ചോദിച്ചു.
'ഫെഫ്ക സമ്മതിക്കുന്നില്ല. അമ്മ ഒന്നും പറഞ്ഞിട്ടില്ല'.
ഇക്കാര്യം സുബൈര്‍ എടുത്തു പറഞ്ഞപ്പോള്‍ തന്നെ എനിക്ക് കാര്യം മനസ്‌സിലായി.

പ്രവര്‍ത്തകരെ ഉപരോധിക്കലാണോ സംഘടനയുടെ ജോലി? തൊഴിലാളിക്ക് തൊഴില്‍ നിഷേധിക്കുന്നതാണോ സംഘടനയുടെ നയം? നിങ്ങള്‍ക്കറിയുമോ, ക്യാപ്റ്റന്‍ രാജു, മാള അരവിന്ദന്‍ എന്നിവരെ നേരത്തെ തന്നെ ഈ സംഘടനകള്‍ വിലക്കിയിട്ടുണ്ട്. ഇതിനു മുന്‍പ് രണ്ടു പ്രാവശ്യം അഭിനയിക്കില്ലെന്നു ഞാന്‍ തീരുമാനിച്ചിരുന്നു. പക്ഷേ, പ്രേക്ഷകരുടെ കത്തുകളും ആയിടയ്ക്ക് ലഭിച്ച പുരസ്കാരങ്ങളും എന്നെ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിച്ചു.

അഭിനയിക്കരുതെന്നു പറയാന്‍ എന്തവകാശം?

വിനയന്റെ യക്ഷിയും ഞാനും എന്ന സിനിമയില്‍ അഭിനയിച്ചതാണ് എനിക്കെതിരെ വിലക്കു വരാന്‍ കാരണം. വിനയന്റെ പടത്തില്‍ അഭിനയിക്കരുത് എന്ന് എന്നോടു പറയാന്‍ ഇവര്‍ക്ക് എന്തവകാശം? അതിന് അവകാശമുള്ളത് പ്രേക്ഷകര്‍ക്കു മാത്രമാണ്. അവര്‍ പറഞ്ഞാല്‍ പിന്നെ ഞാന്‍ അഭിനയിക്കില്ല. അഭിനയം എന്റെ തൊഴിലാണ്. ഒപ്പം ഇത് ഒരു കലയുമാണ്.

കല സമൂഹത്തിന് ആവശ്യമാണ്. കല സമൂഹത്തില്‍ നിന്ന് അന്യമായതിന്റെ ദുരന്തമാണ് നാമിന്നു കാണുന്നത്. വിചാരിക്കാത്ത സ്ഥലങ്ങളില്‍ ബോംബ് പൊട്ടുന്നതും ഭീകരവാദം ഉണ്ടാകുന്നതുമൊക്കെ ഇതിനാലാണ്. സിനിമ പോലും ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നു. എങ്ങനെ ബോംബു വയ്ക്കണമെന്നും എങ്ങനെ കൊല്ലാമെന്നുമൊക്കെ പഠിപ്പിക്കുയാണ് സിനിമ.

സുകുമാരനെയും വിലക്കി, മല്ലിക സാക്ഷി

ഇതിനു മുന്‍പ് നടന്‍ സുകുമാരനെ അമ്മ വിലക്കി. പകരം ആ റോള്‍ ചെയ്യാന്‍ എന്നെ വിളിച്ചു. അപ്പോള്‍ ഞാന്‍ അമ്മയുടെ ഭാരവാഹികളെ വിളിച്ചു ചോദിച്ചു. അങ്ങനെയൊരു വിലക്കിനെക്കുറിച്ച് അറിയില്ലെന്ന് മറുപടി. എങ്കിലും സിനിമയുടെ നിര്‍മാതാക്കളോടു ഞാന്‍ പറഞ്ഞു, സുകുമാരനെ വിളിച്ചു ചോദിച്ചിട്ടു അവസാനവാക്ക് പറയാമെന്ന്.

തുടര്‍ന്നു ഞാന്‍ സുകുമാരനെ വിളിച്ചു. കാര്യം തിരക്കി. എന്നെ ആ റോളിലേക്കു വിളിച്ച വിവരവും പറഞ്ഞു. സുകുമാരന്റെ മറുപടി ഇങ്ങനെയായിരുന്നു, 'ചേട്ടാ, എന്നെ വിളിച്ചു ചോദിക്കാനുള്ള മര്യാദ കാണിച്ചല്ലോ?' അതു മതി. ചേട്ടന്‍ ആ റോളില്‍ അഭിനയിച്ചോളൂ. എനിക്കു പരാതിയില്ല.

ഇതിനു സാക്ഷി സുകുമാരന്റെ ഭാര്യ മല്ലികയാണ്. അവര്‍ ഇപ്പോഴും ജീവിച്ചിരുപ്പുണ്ടല്ലോ. ചോദിച്ചുനോക്കൂ.

ജോഷിയുടെ ഗതികേട്

വിനയന്റെ പടത്തില്‍ അഭിനയിച്ച പുതുമുഖ നടനാണ് സുധീര്‍. ക്രിസ്റ്റിയന്‍ ബ്രദേഴ്‌സിലേക്കും അയാള്‍ക്ക് ക്ഷണമുണ്ടായിരുന്നു. അയാളുടെ ഡേറ്റ് വാങ്ങി. ജോഷിയാണ് സംവിധായകന്‍. ഞാന്‍ വളരെയേറെ ബഹുമാനിക്കുന്ന സംവിധായകനാണ് അദ്ദേഹം. അദ്ദേഹമെടുക്കുന്ന ഒരു ഷോട്ടു പോലും വെറുതെയാവില്ല. ആ ജോഷി സുധീറിനോട് ചോദിച്ചു, വിനയന്റെ പടത്തില്‍ അഭിനയിക്കുന്നുണ്ടോ? ഉണ്ടെന്ന് സുധീറിന്റെ മറുപടി. കുഴപ്പമായല്ലോടാ എന്നായിരുന്നു ജോഷിയുടെ പ്രത്യുത്തരം.

ജോഷിയുടെ ഈ പ്രതികരണമാണ് എന്നെ ഞെട്ടിച്ചത്. മലയാളത്തിലെ സീനിയര്‍ മോസ്റ്റ് സംവിധായകരില്‍ ഒരാളായ ജോഷിക്കും ഭയമാണ്. സംവിധായകന്‍ ഇവിടെ ഭയന്നു നടക്കണോ? സംവിധായകന്‍ കലാകാരനാണ്. സ്വാതന്ത്ര്യം വേണം. ആരെയെങ്കിലും ഭയപ്പെട്ട് പടം ചെയ്യാന്‍ പറ്റുമോ?

എങ്കിലും എന്റെ ഉണ്ണിക്കൃഷ്ണാ...

'തിലകനെ കട്ട് ചെയ്തു, പിന്നെയാണോ നീ?' എന്നാണ് സുധീറിനോട് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞത്. ആരാണ് ഈ ഉണ്ണിക്കൃഷ്ണന്‍. ഇയാളെ എനിക്ക് നന്നായി അറിയില്ല. പക്ഷേ, ഒന്ന് ഓര്‍മയുണ്ട്, നേരറിയാന്‍ സി ബി ഐ എന്ന സിനിമയുടെ സെറ്റില്‍വച്ച് ഈ വിദ്വാന്‍ എന്നെ വന്നു പരിചയപ്പെട്ടു. ചേട്ടനു വേണ്ടി ഞാനൊരു ഉഗ്രന്‍ കഥാപാത്രത്തെ ഒരുക്കുന്നുണ്ട്. അതു ചേട്ടന്‍ തന്നെ അഭിനയിച്ചേ തീരൂ എന്ന്.

അതേ ഉണ്ണിക്കൃഷ്ണനാണ് ഇപ്പോള്‍ എന്നെ വിലക്കാന്‍ ഇറങ്ങിയിരിക്കുന്നത്.

ഇപ്പറഞ്ഞതിന്റെ പേരില്‍ എന്റെ മെക്കിട്ട് കേറാന്‍ വരരുത്. വേണ്ടിവന്നാല്‍ ഞാനും അങ്ങനെ തന്നെ പ്രതിരോധിക്കും. ശാരീരികമായി പ്രതിരോധിക്കുമെന്നാണല്ലോ ഫെഫ്കയും പറയുന്നത്. അങ്ങനെ തുറന്നുപറയാന്‍ എന്റെ സംസ്കാരം എന്നെ അനുവദിക്കുന്നില്ല.


ഇന്ദ്രന്‍സിന്റെ കണ്ണീര്‍

വിനയനുമായി സഹകരിച്ചതിന്റെ പേരില്‍ പലര്‍ക്കും മാനസികപ്രയാസം അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. അതിനൊരു ഉദാഹരണമാണ് ഇന്ദ്രന്‍സ്.

നല്ലൊരു കോസ്റ്റിയൂമറാണ് ഇന്ദ്രന്‍സ്. എനിക്കയാള്‍ വസ്ത്രങ്ങള്‍ തുന്നിത്തിന്നിട്ടുണ്ട്. പാന്റും ഷൂവും ഇട്ടുതന്നിട്ടുണ്ട്. എന്നോടു വളരെ ബഹുമാനമാണ്്. എന്റെ മുന്നില്‍ ഇരിക്കാന്‍ പോലും മടിയാണ് ഇന്ദ്രന്‍സിന്. 'നീയൊരു നടനാണ്' എന്ന് ഓര്‍മ്മപ്പെടുത്തി നിര്‍ബന്ധിച്ച് ഞാന്‍ ഒപ്പമിരുത്തിയിട്ടുണ്ട്.

അണ്ണാറക്കണ്ണനും തന്നാലായത് എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ ഇന്ദ്രന്‍സ് കരയുന്നത് ഞാന്‍ കണ്ടു. എന്തിനാണ് ഇന്ദ്രന്‍സ് കരയുന്നത്? ഞാന്‍ ചോദിച്ചു. 'ഒന്നുമില്ല സര്‍. ചെറിയ മാനസികപ്രശ്‌നമുണ്ട്', എന്ന് മാത്രമേ ആദ്യം പറഞ്ഞുള്ളൂ. വീണ്ടും നിര്‍ബന്ധിച്ചപ്പോഴാണ് ഇന്ദ്രന്‍സ് അക്കാര്യം പറഞ്ഞത്. 'വിനയന്റെ പടത്തില്‍ അഭിനയിക്കാന്‍ ഞാന്‍ 25,000 രൂപ അഡ്വാന്‍സ് വാങ്ങിപ്പോയി. ആ സിനിമയില്‍ അഭിനയിക്കരുതെന്ന് വിലക്കു വന്നിരിക്കുന്നു. ഞാനിനി എന്തു ചെയ്യും? ബഹുമാനിക്കുന്നവരോട് നീതികേട് കാണിക്കേണ്ടി വരുമല്ലോ എന്നോര്‍ത്തിട്ടാണ് കരഞ്ഞുപോയത്'.

ക്രിസ്റ്റിയന്‍ ബ്രദേഴ്‌സ് ഉപരോധിക്കും

ചില മാഫിയാസംഘങ്ങളുടെ അജണ്ടയാണ് ഇവിടെ നടക്കുന്നത്. തൊഴില്‍ ചെയ്യുകയെന്നത് ഭരണഘടനാപരമായ അവകാശം മാത്രമല്ല ജന്മാവകാശം കൂടിയാണ്. തൊഴില്‍ ഉപരോധിക്കാന്‍ ആര്‍ക്കും അധികാരമില്ല. അങ്ങനെയുണ്ടായാല്‍ അത് തകര്‍ക്കും. തകര്‍ത്തിരിക്കും. ഞാനും കമ്മ്യൂണിസ്റ്റാണ്്. സുബൈറിനോടും ജോഷിയോടും ഞാന്‍ പറയുന്നു, എന്നെ തിരിച്ചു വിളിക്കൂ. അല്ലെങ്കില്‍ ഞാന്‍ നിങ്ങളുടെ സിനിമ ഉപരോധിക്കും. അതിന് എന്തു മാര്‍ഗവും സ്വീകരിക്കും.

എന്റെ വീട്ടില്‍ വന്ന് എനിക്ക് അഡ്വാന്‍സ് തന്നതാണ്. അതിന്റെ രേഖ വേണമെങ്കില്‍ എനിക്കുണ്ടാക്കാം. അതുമായി വേണ്ടിവന്നാല്‍ ഞാന്‍ കോടതിയില്‍ പോകും. ഓര്‍മവേണം.


സൂപ്പര്‍ താരങ്ങളേ, എന്നെക്കൊണ്ട് പറയിപ്പിക്കരുത്


വിനയനോടൊപ്പം സഹകരിക്കുന്ന അന്യസംസ്ഥാനക്കാരായ സാങ്കേതിക പ്രവര്‍ത്തകര്‍ക്ക് വിലക്ക് ഇല്ല. അവര്‍ക്കും അവിടെ സംഘടനകളൊക്കെ ഉണ്ടല്ലോ.

വിനയന്റെ പടത്തില്‍ പ്രവര്‍ത്തിച്ച സാങ്കേതിക പ്രവരത്തകരെ രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഫെഫ്ക തിരിച്ചു വിളിച്ചു. ആ ചിത്രത്തില്‍ ഞാനൊരു മാന്ത്രവാദിയുടെ വേഷമാണ് ചെയ്യുന്നത്. ഞാന്‍ എത്തുന്ന രംഗത്ത് പശ്ചാത്തലത്തില്‍ കൊടുങ്കാറ്റ് അടിക്കണം. അതിനായി രണ്ടു പ്രൊപ്പലര്‍ വച്ചിരുന്നു. സമയമായപ്പോള്‍ രണ്ടു പ്രൊപ്പലറുകളും തിരികെ എടുപ്പിച്ചു.

നിര്‍മാതാവ് ഇത്തരം പ്രവൃത്തികള്‍ക്കു മുന്നില്‍ മുട്ടുമടക്കുന്നയാളായിരുന്നില്ല. സാമ്പത്തികശേഷിയും കാര്യശേഷിയുമുള്ള അദ്ദേഹം രണ്ടു പ്രൊപ്പലറുകള്‍ ഉണ്ടാക്കിച്ചു. എന്നിട്ട് ഷൂട്ടിംഗ് നടത്തി.

മാഫിയ സംഘങ്ങള്‍ ഒരു കാര്യം ഓര്‍ക്കണം. വിനയന്റെ ചിത്രങ്ങളില്‍ അഭിനയിക്കുന്ന പുതുമുഖങ്ങള്‍ നാളത്തെ സൂപ്പര്‍താരങ്ങളാണ്. അഭിനയിക്കാനറിയുന്ന നിരവധി പേരുണ്ട്. സൂപ്പര്‍ താരങ്ങളും ഓര്‍ക്കണം, അഭിനയിക്കാനറിയുന്നവര്‍ക്കേ നിലനില്‍പ്പുള്ളൂ. എനിക്ക് അഭിനയിക്കാനറിയാം. ഇത് എന്റെ അഹങ്കാരമോ തലക്കനമോ ആണെന്നു പറയാം. പത്രക്കാര്‍ ചോദിക്കാറുണ്ട് ലേശം തലക്കനമുണ്ടല്ലോ എന്ന്. അതേ, ഇതു തലക്കനമാണെന്നു പറഞ്ഞാല്‍, എനിക്കു തലക്കനമുണ്ട്.

എനിക്കെതിരെ പ്രവര്‍ത്തിക്കുന്ന മാഫിയസംഘങ്ങള്‍ എന്തൊക്കെയാണ് ചെയ്യുന്നത് എന്നെനിക്കറിയാം. സൂപ്പര്‍ താരങ്ങളായി നടക്കുന്നവര്‍ ഓര്‍ത്തോളൂ, നിങ്ങള്‍ കാണിക്കുന്നതൊക്കെ എന്തെന്ന് എനിക്കറിയാം. എന്നെക്കൊണ്ടൊന്നും വിളിച്ചുപറയിപ്പിക്കരുത്.

വിടുകേല ഞാന്‍, വരും ഞാന്‍

ഫെഫ്ക ഒരു നല്ല സംഘടനയാണെങ്കില്‍ കഴിവുള്ളവരെ അംഗീകരിക്കണം. ഇവിടെ നടക്കുന്നത് ഒരു കോര്‍ട്ടുണ്ടാക്കി കുറച്ചുപേര്‍ സെന്ററിലും ഫോര്‍വേഡിലുമൊക്കെയായി നിന്ന് പന്ത് അങ്ങോട്ടുമിങ്ങോട്ടും തട്ടുകയാണ്. സ്വയം ഗോളടി കുഴപ്പമാണ്.

കാട്ടുകുതിരയിലെ കൊച്ചുവാവയുടെ വാക്ക് കടമെടുത്ത് പറയുകയാണ്, വിടുകേല ഞാന്‍, വരും ഞാന്‍. നാളെ വേണ്ടിവന്നാല്‍ ഞാന്‍ സിനിമ എടുക്കും. എന്നെ ഇന്നു വിലക്കുന്ന പലരും അന്ന് എന്റെ കാലു നക്കാന്‍ വരുമെന്ന് എനിക്കറിയാം. പക്ഷേ, തത്കാലം ഞാന്‍ ഒന്നിനും പോകുന്നില്ല. ഞാന്‍ വീണ്ടും പറയുന്നു, ക്രിസ്റ്റിയന്‍ ബ്രദേഴ്‌സ് നിര്‍ത്തി വയ്ക്കുക. അല്ലെങ്കില്‍ എന്നെ തിരിച്ചെടുക്കുക.

സൂപ്പര്‍താരത്തിന്റെ വിക്രിയകള്‍

എന്താണ് ഇവിടെ നടക്കുന്നത്. നിങ്ങള്‍ തിയറ്ററിലേക്കു പോയി നോക്കൂ. മിക്ക തിയറ്ററുകളിലും ബാല്‍ക്കണിയില്‍ ഇരിക്കാന്‍ ആളു കാണില്ല. പക്ഷേ, ടിക്കറ്റു മുഴുവന്‍ ഒരു സൂപ്പര്‍ താരത്തിന്റെ ഫാന്‍സ് ക്‌ളബുകാര്‍ ബുക്കു ചെയ്തിട്ടുണ്ടാവും. ഒന്നരക്കോടി പ്രതിഫലം വാങ്ങുന്ന ഈ മഹാന്‍ അതില്‍ 25 ലക്ഷത്തോളം മുടക്കി ഫാന്‍സ് അസോസിയേഷന്‍കാരെക്കൊണ്ട് ബാല്‍ക്കണി ടിക്കറ്റുകള്‍ വിലയ്ക്കു വാങ്ങിയാലും നഷ്ടമില്ല.

മലയാളത്തിലെ ഈ സൂപ്പര്‍ താരം വിചാരിക്കുന്നത് അയാളാണ് മലയാള സിനിമയെന്നാണ്. ഒന്നരക്കോടി പ്രതിഫലം വാങ്ങിക്കുന്ന ഒരു സൂപ്പര്‍താരം അയാളുടെ തന്നെ ചിത്രത്തിലെ പുതുമുഖങ്ങളെ കൂവിതോല്‍പ്പിക്കുകയാണ്. ഇത് കലയല്ല. കച്ചവടമാണ്.

(മീശമാധവനിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടന് ഞാന്‍ ശത്രുവാണ്. പക്ഷേ, അയാളെ മകനെപ്പോലെയാണ് ഞാന്‍ കാണുന്നതെന്ന് അഭിമുഖത്തിന്റെ തുടക്കത്തില്‍ തിലകന്‍ പറഞ്ഞിരുന്നു.)


മമ്മൂട്ടിക്കു പിന്നില്‍ കൈയുംകെട്ടി നില്ക്കുന്നയാള്‍

തിലകനെ പുറത്താക്കണം എന്നാവശ്യപ്പെട്ട് അമ്മയില്‍ മുന്‍പ് പ്രമേയം അവതരിപ്പിച്ചിട്ടുണ്ട്. ശ്രീരാമനാണ് പ്രമേയം അവതരിപ്പിച്ചത്. ശ്രീരാമനെ അറിയില്ലേ. മമ്മൂട്ടി ചിത്രങ്ങളില്‍ മമ്മൂട്ടിക്കു പിന്നില്‍ ഒന്നും ചെയ്യാനില്ലാതെ കൈയുംകെട്ടി നില്‍ക്കുന്നയാള്‍.

മോഹന്‍ലാല്‍ ചിത്രങ്ങളിലും ഈ അവസ്ഥയുണ്ട്. ഞങ്ങള്‍ അടുത്തയിടെ ഒരു ചിത്രത്തില്‍ അഭിനയിച്ചു. മോഹന്‍ലാല്‍ ഉള്ള ഒരു സീനില്‍ ആരെങ്കിലും വെറുതെ നില്‍ക്കുന്നയാന്നുണ്ടങ്കില്‍ അദ്ദേഹം അക്കാര്യം സംവിധായകനോടു ചൂണ്ടിക്കാട്ടും. കാരണം മോഹന്‍ലാല്‍ ഒരു യഥാര്‍ത്ഥ കലാകാരനാണ്.

ഞാന്‍ അഭിനയിക്കാതിരുന്നാല്‍ വിഷമിക്കുന്ന പ്രേക്ഷകരുണ്ട്. പ്രേക്ഷകരാണ് എന്റെ ആയുധം. തീര്‍ച്ചയായും എനിക്കെതിരെയുള്ള ഈ നെറികേടിനെതിരെ പ്രേക്ഷകര്‍ പ്രതികരിക്കണം. നിങ്ങള്‍ക്കേ പ്രതികരിക്കാനാവൂ.

ഏറ്റുമുട്ടി, രക്തസാക്ഷിയായി


കൊച്ചി: സഹപ്രവര്‍ത്തകരുമായി ഏറ്റുമുട്ടി ഒടുവില്‍ തിലകന്‍ താരസംഘടനയില്‍ നിന്നു പുറത്തേയ്ക്കു പോവുകയാണ്.

ജോഷി സംവിധാനം ചെയ്യുന്ന ക്രിസ്ത്യന്‍ ബ്രദേഴ്‌സില്‍നിന്ന് തന്നെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് തിലകന്‍ നടത്തിയ പരസ്യപ്രസ്താവനകളും വിമര്‍ശനങ്ങളുമാണ് അദ്ദേഹത്തിന്റെ പുറത്താകലിന് വഴിവച്ചിരിക്കുന്നത്.

സംഹാരരുദ്രനായ തിലകന്‍ സൂപ്പര്‍ താരങ്ങള്‍ മുതല്‍ ഫെഫ്ക, അമ്മ എന്നീ സംഘടനകളെവരെ അതിനിശിതമായി വിമര്‍ശിച്ചു.

ഫെഫ്കയുടെ ബദ്ധശത്രുവായ വിനയന്‍ സംവിധാനം ചെയ്ത 'യക്ഷിയും ഞാനും’ എന്ന ചിത്രത്തില്‍ അഭിനയിച്ചതിന്റെ പേരിലാണ് തിലകന്‍ പുലിവാലുപിടിച്ചത്. ഇതോടെ കാള്‍ ഷീറ്റു വാങ്ങിയിട്ടും ക്രിസ്ത്യന്‍ ബ്രദേഴ്‌സില്‍ നിന്ന് തിലകനെ ഒഴിവാക്കി. ജനുവരി 29 നായിരുന്നു ഒഴിവാക്കിക്കൊണ്ടുള്ള തീരുമാനം.

തൊഴില്‍ ചെയ്യുന്നതില്‍നിന്ന് തന്നെ ഫെഫ്ക വിലക്കുകയായിരുന്നുവെന്നും
ഇതിനെതിരെ അമ്മ പ്രതികരിച്ചില്ലെന്നും തിലകന്‍ ആരോപിച്ചു. ചില സൂപ്പര്‍ താരങ്ങളും ഫെഫ്കയ്ക്ക്് ഒത്താശ നല്‍കുന്നുവെന്നും തിലകന്‍ ആരോപിച്ചു.

സൂപ്പര്‍ താരങ്ങള്‍ എന്നതുകൊണ്ട് മമ്മൂട്ടിയെയാണ് പ്രധാനമായും ഉദ്ദേശിച്ചതെന്ന് വൈകാതെ വ്യക്തമായി. അദ്ദേഹത്തെ പേരെടുത്തും പരോക്ഷമായും വിമര്‍ശിച്ചു. ഇതോടെയാണ് അമ്മ ശക്തമായി രംഗത്തുവന്നത്.

അമ്മയ്‌ക്കെതിരെ നടത്തിയ ആക്ഷേപങ്ങളാണ് പ്രധാനമായും സംഘടന ഉയര്‍ത്തിക്കാട്ടിയത്. പക്ഷേ, മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ് എന്നിവര്‍ മനസ്‌സുകൊണ്ട് തിലകനെതിരായ നിലപാടെടുത്തിരുന്നു. മൂവരെയും പലപ്പോഴായി തിലകന്‍ നിശിതമായി വിമര്‍ശിച്ചിരുന്നു.

സംഘടനയെ വിമര്‍ശിച്ചതിന് മാപ്പു പറയാതെ തിലകനെ അഭിനയിപ്പിക്കില്ലെന്ന് ഫെഫ്കയും പ്രഖ്യാപിച്ചു. ഇതിനിടെ വിവാദങ്ങള്‍ കാരണം 'ഡാം 999’ എന്ന ഇംഗ്‌ളീഷ് ചിത്രത്തില്‍ നിന്നു തിലകനെ ഒഴിവാക്കി. ഇതോടെ തിലകന്‍ കൂടുതല്‍ ക്രുദ്ധനായി. തിലകന്റെ സഹായത്തിന് മാക്ടയും സുകുമാര്‍ അഴിക്കോടിനെപ്പോലുള്ളവരും അണിനിരന്നതോടെ പോരു കൊഴുത്തു.

സംഘടനാവിരുദ്ധ നടപടികള്‍ നടത്തിയതിനും സഹപ്രവര്‍ത്തകരെ ആക്ഷേപിച്ചതിനും വിശദീകരണം നല്‍കാന്‍ തിലകനോട് അമ്മ ആവശ്യപ്പെട്ടു. അച്ചടക്ക സമിതിക്ക് വിശദീകരണം നല്‍കാന്‍ രണ്ട് അവസരം നല്‍കിയിട്ടും തിലകന്‍ നേരിട്ട് ഹാജരായില്ല. പിന്നീടാണ് അമ്മയുടെ നിര്‍വാഹക സമിതി യോഗത്തില്‍ ഹാജരായി വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട്് ജനറല്‍ സെക്രട്ടറി മോഹന്‍ലാല്‍ കത്ത് നല്‍കിയതും യോഗത്തില്‍ തിലകന്‍ പങ്കെടുത്തതും. പക്ഷേ, തിലകന്‍ മുന്‍നിലപാടില്‍ ഉറച്ചുനിന്നതോടെ പുറത്തേക്കുള്ള വഴി ഒരുങ്ങുകയായിരുന്നു.

Sunday, May 2, 2010

ഹര്‍ത്താലുകാരേ നിങ്ങള്‍ തുലഞ്ഞുപോകട്ടെ !


ശീതികരിച്ച ചില്ലുമേടകളിലിരുന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്ന നേതാക്കളെ, കേരളത്തിലെ ജനങ്ങള്‍ ഒന്നാഞ്ഞു ശപിച്ചാല്‍ നല്ലൊരു ഹര്‍ത്താല്‍ ദിവസം തുള്ളിവെള്ളം കിട്ടാതെ ചത്തുപോകാനുള്ളതേയുള്ളൂ നിങ്ങള്‍ (ഇത്രകാലം ചെയ്ത ദ്രോഹത്തിന് ഒരിക്കല്‍ നിങ്ങള്‍ക്കതു തന്നെ സംഭവിക്കുമെന്നതില്‍ തര്‍ക്കമില്ല). എന്തായാലും വിലക്കയറ്റത്തിനെതിരായാണ് നിങ്ങളുടെ ഹര്‍ത്താല്‍ എന്നതില്‍ ഞങ്ങള്‍ ആശ്വസിക്കാന്‍ ശ്രമിക്കാം. പക്ഷെ, നാളെ രാവിലെ അരിയും പഞ്ചസാരയും മുതല്‍ പച്ചക്കറികള്‍ വരെ സകലതിന്റെയും വില കുറയുമെന്നുറപ്പുണ്ടാവണം സഖാക്കള്‍ക്ക്. അതു കുറയുന്നില്ലെങ്കില്‍ പാര്‍ട്ടിയാപ്പീസുകളില്‍ നിങ്ങള്‍ വിഭാവനം ചെയ്യുന്ന വിലയ്ക്ക് പ്രതീകാത്മകമായെങ്കിലും സാധനങ്ങള്‍ വിതരണം ചെയ്യാന്‍ സാധിക്കണം. അതിനും സാധിക്കില്ലെങ്കില്‍ രാജ്യത്തെ കോടിക്കണക്കിനു മനുഷ്യരുടെ ആയുസ്സിലെ 12 മണിക്കൂര്‍ നശിപ്പിച്ചിട്ട് മൈക്കിനു മുന്നില്‍ അസംബന്ധം പുലമ്പാന്‍ മാത്രം ഉദ്ധരിക്കുന്ന നിങ്ങളുടെ രാഷ്ട്രീയബോധത്തെ ഉറയിലിടുക. കാരണം, ഒന്നിനും സാധിക്കാത്തവന്‍ ഹര്‍ത്താലിനാഹ്വാനം ചെയ്യുന്നത് സ്വന്തം ഷണ്ഡത്വത്തിന്റെ പരസ്യപ്രഖ്യാപനമാണ്. ഇൌ രാജ്യത്ത് ഒരു മാറ്റവും ഉണ്ടാക്കാന്‍ ശേഷിയില്ല എന്നുറപ്പുള്ളവന്‍ രാഷ്ട്രീയത്തില്‍ നിന്നു പിന്മാറുക. അല്ലാതെ, പൊളിറ്റിക്സില്‍ തോറ്റതിന് ഹര്‍ത്താല്‍ പ്രഖ്യാപനവുമായി ജനങ്ങളുടെ നെഞ്ചത്തേക്കു കയറുന്നത് ചെറ്റത്തരമാണ്. അതിനെ വിപ്ലസമരമെന്നു വിശേഷിപ്പിക്കാന്‍ നിങ്ങള്‍ക്കുളുപ്പില്ലെങ്കിലും.

എന്തിനിത്ര രോഷം എന്നു തോന്നുന്നവരോട് രണ്ടേ രണ്ടുവാക്ക്. സ്വതന്ത്രമായി ജീവിക്കാനും ഇൌ രാജ്യത്തെ തെരുവീഥികളില്‍ ഇറങ്ങി നടക്കാനുമുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന പൌരന്‍മാര്‍ക്കു നല്‍കിയിട്ടുള്ളതാണ്. പേടിപ്പിച്ചു കടയടപ്പിച്ചും വാഹനങ്ങള്‍ തല്ലിത്തകര്‍ത്തും രാഷ്ട്രീയലക്ഷ്യങ്ങള്‍ വച്ചു ഹര്‍ത്താലാചരിക്കുന്നവന്‍ ഏതു പാര്‍ട്ടിക്കാരനായാലും രാജ്യത്തിന്റെ ഭരണഘടനെയും പൌരന്റെ അവകാശങ്ങളെയും തള്ളിപ്പറയുകയാണ് ചെയ്യുന്നത്. നാട്ടുകാരന്റെ വണ്ടിയും വെള്ളവും മുടക്കിയിട്ട് എസി കാറില്‍ ഹര്‍ത്താല്‍ പരിശോധിക്കാനിറങ്ങുന്ന നികൃഷ്ടജന്മങ്ങളെ ഇന്നു പകലും തെരുവീഥികളില്‍ കാണാം. ഇത്രയും ജനങ്ങള്‍ക്കു വിതച്ച ദുരിതത്തിന്റെ സൂപ്പര്‍വൈസര്‍മാരെ പിടിച്ചിറക്കി പച്ചയ്ര്‍ക്കു കത്തിച്ചാലും പുണ്യമേ ബാക്കിയുണ്ടാവൂ.

അല്ലെങ്കില്‍ ഇത്രയേറെ ജനം വെറുത്തു കഴിഞ്ഞു എന്നുറപ്പുണ്ടായിട്ടും ഹര്‍ത്താലിന് ആഹ്വാനം ചെയ്യാന്‍ തോന്നുമോ ഇവറ്റകള്‍ക്ക്. ഇടതുപക്ഷ സംഘടനകളുടെ ഹര്‍ത്താലിന് ഇടതുപക്ഷസര്‍ക്കാരിന്റെ അനുഗ്രഹം ഉണ്ടാകുമെന്നു പ്രതീക്ഷിക്കാം. ഹര്‍ത്താലിനോടു സഹകരിക്കണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്യ്രം ഇവര്‍ ജനങ്ങള്‍ക്കു നല്‍കിയിട്ടില്ല. ഇൌ ഹര്‍ത്താലിനെതിരേ രൂക്ഷമായ എതിര്‍പ്പുകള്‍ ഇത്രയേറെ വന്നു കഴിഞ്ഞിട്ടും അതു ജനങ്ങള്‍ അനുഭവിക്കേണ്ടതാണ് എന്നു വിധിയെഴുതാന്‍ ധാര്‍ഷ്യം കാണിക്കുന്നവര്‍ നേതാക്കന്‍മാരല്ല, പൊതുസമൂഹത്തിന്റെ ചോരകുടിച്ചു വളര്‍ന്ന അട്ടകളാണ്. പൊതുവികാരത്തെ മാനിക്കാത്ത, ജനലക്ഷങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുക്കാത്ത ഹര്‍ത്താല്‍ മുന്നണി ഒന്നോര്‍ക്കുക: വിലക്കയറ്റം മൂലം രാജ്യത്തെ ജനങ്ങളനുഭവിക്കുന്ന ദുരിതങ്ങളെക്കാള്‍ മറക്കാനാവാത്ത ദുരനുഭവങ്ങള്‍ നിങ്ങളുടെ ഇൌ ഹര്‍ത്താല്‍ കൊണ്ട് അവര്‍ക്കുണ്ടാവും. അവരുടെ ശാപം നിങ്ങളുടെ കുടുംബങ്ങളുടെ മേലും മക്കളുടെ മേലും പതിക്കാതിരിക്കട്ടെ.


സമയത്ത് ആശുപത്രിയിലെത്താനാവാതെ പൊലിയുന്ന ഒരു ജീവന്‍, മരുന്നു കിട്ടാതെ, ഭക്ഷണം കിട്ടാതെ, അത്യാവശ്യത്തിന് ഒരു സ്ഥലത്ത് എത്തിപെടാനാവാതെ കഷ്ടപ്പെടുന്ന അനേകമാളുകള്‍. ഒരു പകല്‍ മുഴുവന്‍ രാജ്യത്തെ റയില്‍വേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും നിങ്ങളുടെ പിതൃക്കളെയും സന്തതിപരമ്പരകളെയും ശപിച്ചു ചിലവഴിക്കുന്ന മനുഷ്യജീവികള്‍, ഇവരുടെ പ്രതിഷേധത്തിന്റെയും വേദനയുടെയും ശബ്ദം ഒരു ദുരന്തമായി സ്വന്തം ജീവിതത്തില്‍ സംഭവിക്കുന്നിടത്തോളം പുച്ഛമായിരിക്കും നിങ്ങള്‍ക്ക്. ഹര്‍ത്താലില്‍ കുടുങ്ങി എയര്‍പോര്‍ട്ടില്‍ കുത്തിയിരിക്കുന്ന ടൂറിസ്റ്റ് സായിപ്പിന്റെ ഫോട്ടോ പത്രത്തില്‍ കാണുമ്പോള്‍ ഒരു രസമായിരിക്കും നിങ്ങള്‍ക്ക്. വന്നുകയറുന്ന അതിഥിയെ അടിവയറിനു തൊഴിച്ചു സ്വീകരിക്കുന്ന ഇൌ സംസ്കാരം നമ്മുടെ ടൂറിസത്തെയും മുടിപ്പിക്കും.

തീര്‍ച്ചയായും ഒഴിവാക്കാമായിരുന്ന ഇൌ ഹര്‍ത്താല്‍ കേരള സമൂഹത്തോടുള്ള നിങ്ങളുടെ വെല്ലുവിളിയായി സ്വീകരിച്ചുകൊണ്ട് നിങ്ങളുടെ ധാര്‍ഷ്ട്യത്തിനു മറുപടി നല്‍കാനുള്ള ഒരവസരവും പാഴാക്കില്ല എന്ന് ഒാര്‍മിപ്പിച്ചുകൊണ്ട്, ഇൌ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവരും അവരുടെ രാഷ്ട്രീയ പാര്‍ട്ടികളും തുലഞ്ഞുപോകട്ടെ എന്നാശംസിച്ചുകൊണ്ട്, നിര്‍ത്തുന്നു.

സ്തനകമ്പം (മുലകുലുക്കം)


പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല എന്നൊരു പഴഞ്ചൊല്ലുണ്ട്. അതിപ്പോ കേളന്‍ ആളു സ്ട്രോങ്ങായതുകൊണ്ടാണെന്നേ പറയാന്‍ പറ്റൂ. പാലത്തിനു മുകളിലിരുന്ന് കേളന്‍ കുലുങ്ങിയാല്‍ പാലം കംപ്ളീറ്റും കുലുങ്ങുമെന്നൊരു തിയറി ആരെങ്കിലും അവതരിപ്പിച്ചാല്‍ അതു പരിശോധിച്ചു നോക്കിയിട്ടേ അതിന്റെ ഒരു സാധ്യത ഉറപ്പിക്കാന്‍ പറ്റൂ. എന്തും ശാസ്ത്രീയമായി പരിശോധിച്ച് ഉറപ്പുവരുക എന്നത് ചിലയിനം ഫെമിനിസ്റ്റുകളുടെ പ്രത്യേകതയാണ്. ഇറാനിലെ ഒരു പുരോഹിതന്‍ കളിയായോ കാര്യമായോ കഴിഞ്ഞയാഴ്ച ഭൂകമ്പം അഥവാ ഭൂമികുലുക്കത്തെപ്പറ്റി നടത്തിയ ഒരു പ്രസ്താവനയാണ് സര്‍വലോക ഫെമിനിസ്റ്റുകളെ സംഘടിപ്പിച്ചത്.

കാസിം സിദ്ദിഖി എന്ന ഇറാനിയന്‍ പുരോഹിതന്റെ കണ്ടെത്തലിന്റെ സാരാംശം ഏതാണ്ട് ഇപ്രകാരമായിരുന്നു: ഇക്കാലത്ത് പല സ്ത്രീകളും മാന്യമായി വസ്ത്രം ധരിക്കുന്നില്ല, ഇവരുടെ പ്രലോഭനമുണ്ടാക്കുന്ന വസ്ത്രധാരണം ചെറുപ്പക്കാരെ വഴി തെറ്റിക്കുന്നു. ഇത് ആത്യന്തികമായി സമൂഹത്തില്‍ അവിഹിതബന്ധങ്ങള്‍ വര്‍ധിപ്പിക്കുന്നു. ഇതാണ് ഭൂകമ്പങ്ങള്‍ക്കു കാരണമാകുന്നത് (“Many women who do not dress modestly … lead young men astray, corrupt their chastity and spread adultery in society, which (consequently) increases earthquakes.)- അദ്ദേഹം ഇതു പറഞ്ഞ സന്ദര്‍ഭവും സാരസ്യവും വിശദമാക്കാതെ മാധ്യമങ്ങള്‍ ഈ പ്രസ്താവന മാത്രമാണ് പ്രചരിപ്പിച്ചത്.
സ്ത്രീവിരുദ്ധമെന്നു തോന്നാവുന്ന ഈ പ്രസ്താവന പെട്ടെന്നു ലോകമെങ്ങുമുള്ള ഫെമിനിസ്റ്റുകളെ പ്രകോപിപ്പിച്ചു. പലരും പ്രതിഷേധിച്ചു. അതങ്ങു പള്ളിയില്‍ പോയി പറഞ്ഞാല്‍ മതിയെന്നു ചിലര്‍ പറഞ്ഞു. സത്യത്തില്‍ വെള്ളിയാഴ്ച നമസ്കാരത്തിനിടെ പള്ളിയില്‍ പറഞ്ഞ കാര്യം തന്നെയായിരുന്നു അത്.

സംഗതി ഏറ്റു പിടിച്ച ഫെമിനിസ്റ്റുകളുടെ പ്രതീകമായത് യുഎസില്‍ വിദ്യാര്‍ഥിനിയും ബ്ളോഗറുമൊക്കെയായ ജെന്നിഫര്‍ ക്രിസ്റ്റിന മക്റെയ്റ്റ് ആണ്. മതപുരോഹിതന്റെ തിയറിയെ ശാസ്ത്രീയമായി പരീക്ഷിച്ചു നോക്കുക എന്ന തമാശയാണ് ജെന്നിഫര്‍ ഉദ്ദേശിച്ചതെങ്കിലും സംഗതി ഞൊടിയിടയില്‍ ഹിറ്റായി. ഹിറ്റ് എന്നു വച്ചാല്‍ സൂപ്പര്‍ഹിറ്റ്. In the name of science, I offer my boobs എന്നാണ് ജെന്നിയുടെ ബ്ളോഗ്പോസ്റ്റിന്റെ തലക്കെട്ടു പോലും. അതായത് പുരോഹിതന്‍ പറഞ്ഞമാതിരി കൂതറ കുപ്പായങ്ങള്‍ ധരിച്ച് ഭൂകമ്പം ഉണ്ടാകുമോ എന്നു പരീക്ഷിക്കുക, സംഗതി ശാസ്ത്രീയമായി തെളിയിക്കുക. ബൂബ്ക്വെയ്ക്ക് (Boobquake) എന്നാണ് പരീക്ഷണത്തിനു ജെന്നിഫര്‍ പേരിട്ടത്. മലയാളത്തിലാക്കുമ്പോള്‍ സ്തനകമ്പം എന്നോ മുലകുലുക്കം എന്നോ പരിഭാഷപ്പെടുത്താം. എര്‍ത്ത്ക്വെയ്ക്ക് എന്ന വാക്കിനെ ഭൂകമ്പം അല്ലെങ്കില്‍ ഭൂമികുലുക്കം എന്നാണല്ലോ നമ്മള്‍ പരിഭാഷപ്പെടുത്താറുള്ളത്.

ഏപ്രില്‍ 19ന് ബ്ളാഗ് ഹാഗ് എന്ന തന്റെ ബ്ളോഗിലൂടെയാണ് ജെന്നിഫര്‍ സ്തനകമ്പത്തിന് ആഹ്വാനം നല്‍കിയത്. ഏപ്രില്‍ 26 എന്നൊരു ദിവസമുണ്ടെങ്കില്‍ താനും തന്നെ പിന്തുണയ്ക്കുന്ന എല്ലാ പെണ്‍കുട്ടികളും തങ്ങളുടെ പക്കലുള്ളവയിലെ ഏറ്റവും ആഭാസകരമായ വേഷം ധരിച്ച് പുരോഹിതന്റെ നിരീക്ഷണമനുസരിച്ച് ഭൂകമ്പം ഉണ്ടാകുമോ എന്നു പരീക്ഷിക്കാനായിരുന്നു അഹ്വാനം.

”On Monday, April 26th, I will wear the most cleavage-showing shirt I own. Yes, the one usually reserved for a night on the town. I encourage other female skeptics to join me and embrace the supposed supernatural power of their breasts. Or short shorts, if that’s your preferred form of immodesty. With the power of our scandalous bodies combined, we should surely produce an earthquake. If not, I’m sure Sedighi can come up with a rational explanation for why the ground didn’t rumble. And if we really get through to him, maybe it’ll be one involving plate tectonics.”

സ്തനകമ്പത്തിനായി ഫേസ്ബുക്ക് ഈവന്റ് സൃഷ്ടിച്ച ജെന്നിഫര്‍ ടന്റെ ട്വിറ്ററിലൂടെ അപ്ഡേറ്റുകള്‍ നല്‍കിക്കൊണ്ടിരുന്നു. ജെന്നിഫര്‍ പെട്ടെന്നങ്ങു സ്റ്റാറായി. ജനം ഇരച്ചെത്തി. ഫെമിനിസവും നിരീശ്വരവാദവുമൊന്നുമല്ല, ഒരു ദിവസമെങ്കില്‍ ഒരു ദിവസം ഇവളെയൊക്കെ മദാലകളായി കാണാമല്ലോ എന്ന പ്രതീക്ഷയില്‍ ആമ്പിള്ളേരും പിന്തുണയ്ക്കു കുറവു വരുത്തിയില്ല. എന്തായാലും ഏപ്രില്‍ 26 അവസാനിക്കുമ്പോള്‍ പരീക്ഷണത്തില്‍ പങ്കെടുത്ത പെണ്‍കുട്ടികളുടെ എണ്ണം രണ്ടേകാല്‍ ലക്ഷമാണ്. പുരോഹിതന്റെ രാജ്യമായി ഇറാനില്‍ നിന്നു പോലും പെണ്‍കുട്ടികള്‍ ഇതില്‍ പങ്കെടുത്തുവത്രേ. ഏതാണ്ട് 10 ലക്ഷത്തോളം പേര്‍ ഇതിനോടു പ്രതികരിക്കുകയും ചെയ്തു. അപ്പോള്‍ സംഗതി സൂപ്പര്‍ഹിറ്റ് തന്നെ.

തന്റെ കയ്യിലുള്ളവയില്‍ വച്ച് ഏറ്റവും എക്സ്പോസിങ് ആയ ടീ ഷര്‍ട്ട് ഇട്ട് ജെന്നിഫറും കളത്തിലിറങ്ങി. ജെന്നിഫറിന്റെ ടീ ഷര്‍ട്ടൊന്നും എക്സ്പോസിങ് അല്ല എന്നു കാണുമ്പോള്‍ മനസ്സിലാവും. എന്നാല്‍, ആഹ്വാനം ഏറ്റെടുത്ത പാവങ്ങള്‍ പലരും ഇനിയൊന്നും കാണിക്കാനില്ലാത്ത വിധമാണ് പരീക്ഷണത്തില്‍ പങ്കെടുത്തത്. ഈ പരീക്ഷണമൊക്കെ നടത്തിയിട്ട് ഭൂമി കുലുങ്ങിയോ ഇല്ലയോ ? സത്യം പറഞ്ഞാല്‍ കുലുങ്ങി ! 6.9 മാഗ്നിറ്റ്യുഡിലുള്ള ഒരുഗ്രന്‍ കുലുക്കം തായ്വാനെ ഉലച്ചു. അപ്പോള്‍ പുരോഹിതന്‍ പറഞ്ഞതാണോ കാര്യം ? ഇന്നലത്തേക് അക്ഷരാര്‍ത്ഥത്തില്‍ ഒരു സ്തനകമ്പമായിരുന്നോ ?

ജെന്നിഫര്‍ കണക്കുകളെടുത്തു. തായ്വാന്‍ ഭൂകമ്പം വാര്‍ത്തകളില്‍ ഇടം നേടിയെങ്കിലും മൊത്തത്തില്‍ ഭൂകമ്പങ്ങളുടെ കണക്കു നോക്കുമ്പോള്‍ ഏപ്രില്‍ 26ന് ലോകത്താകെ 47 ഭൂകമ്പങ്ങള്‍ മാത്രമേ സംഭവിച്ചുട്ടുള്ളൂവത്രേ. ഗ്രാഫില്‍ നോക്കിയാലും ഈ വര്‍ഷം ഇതുവരെ ഏറ്റവും കുറവ് ഭൂകമ്പങ്ങള്‍ ഉണ്ടായ ദിവസമാണ് ഏപ്രില്‍ 26. അപ്പോള്‍ പുരോഹിതന്റെ തിയറി അപ്രസക്തവും സ്തനങ്ങളും മറ്റും നിരുപദ്രവങ്ങളുമാണെന്ന് ജെന്നിഫര്‍ തെളിയിച്ചു എന്നു വാദിക്കാം. ശാസ്ത്രീയ പരീക്ഷണത്തിലൂടെ ജെന്നിഫര്‍ വാര്‍ത്തകളോടൊപ്പം ചരിത്രത്തിലും ഇടം നേടിയിരിക്കുകയാണ്. പുരോഹിതന്റെ സൈഡില്‍ നിന്നു പ്രതികരണമൊന്നുമുണ്ടായിട്ടില്ല. പുരോഹിതന്‍ ഇറാന്‍കാരനാണ്, വിവരവും വിദ്യാഭ്യാസവുമുള്ളവനാണ്.

ജെന്നിഫറും ഒരു സാധാരണ വിദ്യാര്‍ഥിനിയല്ല. കവയിത്രി കാമുകിയായി എന്നു പറയുന്നതുപോലെ ഫെമിനിസ്റ്റ് ആയ കുട്ടി നിരീശ്വരവാദി കൂടിയാണ്. ”Jen McCreight is a liberal, geeky, nerdy, scientific, perverted atheist feminist trapped in Indiana. Send help.” കുട്ടിയുടെ ബ്ളോഗര്‍ പ്രൊഫൈലില്‍ കഥ ഇങ്ങനെ തുടരുന്നു:I’m currently a senior at Purdue University in West Lafayette, Indiana. Yeah, good ol’ Indiana – I’ve lived here my entire life, though I consider myself a Chicagoan.Other than being a giant biology nerd, I’m also really active in the atheist movement. I wasn’t raised in a religious household, so moving to a conservative Midwestern community for college was a bit of a culture shock for me.I co-founded the Society of Non-Theists at Purdue University at the beginning of my sophomore year, and have been President since then. I’m liberal, pro-choice, a huge supporter of gay rights, and oddly obsessed with human sexuality. Like, a lot. PZ gets squids, Hemant gets baby eating, and I get sex. I think I win.

ബൂബ്ക്വേയ്ക്ക് ഫേസ്ബുക്ക് ഈവന്റ്.
ജെന്നിഫറിന്റെ ബ്ളോഗ്.
ജെന്നിഫറിന്റെ ട്വിറ്റര്‍ പേജ്.

ഈശ്വരന്‍മാരേ..!!!


എന്തൂട്ട് സാധനാ ഈ പോലീസുകാര് ? കശ്മലന്‍മാര്, മനസാക്ഷിയില്ലാത്ത ദുഷ്ടന്‍മാര്. ഒരു സ്വാമിക്കു പോലും ഇവ്‍ടെ ജീവിക്കാന്‍ പറ്റില്യാച്ചാല്‍ ഞങ്ങളെപ്പോലെയുള്ള സാധാരണക്കാര്‍ടെ ഗതിയെന്താവും. പോലീസുകാര് മാത്രമല്ല കശ്മലന്‍മാര്, പത്രക്കാരേം എനിക്കിഷ്ടമല്ല. എന്തൊക്കെ തോന്ന്യാസങ്ങളാ ഞങ്ങടെ സ്വാമിയെപ്പറ്റി എഴുതി വച്ചേ ? ടിവിക്കാര്‍ എന്തൊക്കെ വഷളത്തരങ്ങളാ കാണിച്ചേ ? നക്കീരനെ കണ്ടാല്‍ കൊല്ലും ഞങ്ങള്‍, ദുഷ്ടനാ !

സ്വാമി നിത്യാനന്ദ പരമഹംസം ഏതിനമാണെന്ന കാര്യത്തില്‍ തര്‍ക്കം തുടരുകയാണ്. നല്ല ആണൊരുത്തന്‍ സ്വാമി വേഷം കെട്ടി പെണ്ണുങ്ങളെ പീഡിപ്പിക്കുകയും പലവിധ രസങ്ങളിലൂടെ നിത്യവും ആനന്ദം കണ്ടെത്തുകയും ചെയ്തുകൊണ്ടിരുന്നു എന്നാണ് പലരും കരുതിയിരുന്നത്. നടി രഞ്ജിത സ്വാമിയെ എണ്ണയിട്ടു മയപ്പെടുത്ത സീന്‍ കൂടി കണ്ടതോടെ ആളുകള്‍ക്ക് ഇരിക്കപ്പൊറുതിയില്ലാതായി. സ്വന്തം വീട്ടില്‍ തിളച്ച എണ്ണയുമായി കാത്തിരിക്കുന്ന റജിസ്റ്റേര്‍ഡ് തോഴിമാരെ മൈന്‍ഡ് ചെയ്യാതെ സമൂഹം രഞ്ജിതയുടെ എണ്ണ സ്വപ്നം കണ്ട് വാര്‍ത്തകള്‍ വായിച്ചു തള്ളി. എന്നിട്ടെന്തായി ?

സ്വാമി ഇപ്പോള്‍ പറയുന്നു. താന്‍ ഒന്നും നടത്തിയിട്ടില്ല. നടത്താനുള്ള ടൂള്‍സ് ഒന്നും തന്‍റെ കയ്യിലില്ല എന്ന്. സംശയമുണ്ടെങ്കില്‍ പരിശോധിച്ചു നോക്കിക്കോളാന്‍ കൂടി പറയുമ്പോള്‍ നമ്മള്‍ ആകെ കണ്‍ഫ്യൂഷനാകും. സ്വാമിയുടെ കാഷായ വേഷം അഴിച്ചു പരിശോധിക്കുമ്പോള്‍ സ്വാമി പറഞ്ഞ മാതിരി പെണ്ണുങ്ങളുടെ പീഡിപ്പിക്കുന്നതിനുള്ള ഉപകരണങ്ങളൊന്നും ഇല്ലെന്നു വന്നാല്‍ ഇക്കണ്ട ബഹളമെല്ലാം ഉണ്ടാക്കിയ ലെനിനും സ്റ്റാലിനും നക്കീരനും സണ്ണും പെണ്ണുമൊക്കെ ചിലപ്പോള്‍ പാടുപെടും.

താന്‍ ആണോ പെണ്ണോ അല്ലെന്നു സ്വാമി പറയുമ്പോള്‍ സ്വാമിക്ക് ഇരുകൂട്ടരോടും എന്തും ആവാം. അപ്പോള്‍ രഞ്ജിത എണ്ണയിട്ടിട്ടു പോയത് ചിക്കന്‍ കറി വയ്‍ക്കുന്നതുപോലെയോ പൊറോട്ട അടിക്കുന്നതുപോലെയോ നിര്‍മമതയോടെ കണ്ടാല്‍ മതി.കാരണം, ടിവി ചാനലുകള്‍ മാറ്റി മാറ്റി വയ്‍ക്കുന്ന സ്വാമി രഞ്ജിതയുടെ മുഖത്തുപോലും നോക്കുന്നില്ല. എന്നാല്‍ ആദ്യത്തെ വിഡിയോയില്‍ സ്വാമിയും രഞ്ജിതയും കെട്ടി മറിയുന്നുണ്ട്. അത് മോര്‍ഫിങ് ആണെന്ന് അവര്‍ തന്നെ പറയുന്നുണ്ട്. ഷക്കീലച്ചേച്ചിയുടെ മോര്‍ഫിങ്ങെല്ലാം കണ്ടു കിടക്കുന്ന നമ്മള്‍ക്ക് ഇതുവല്ലതും മോര്‍ഫിങ് ആയി ഫീല്‍ ചെയ്യുമോ എന്നതു വേറെ കാര്യം.

ഇതൊന്നും പോലീസുകാരോട് പറഞ്ഞിട്ടു കാര്യമില്ല. മുന്നില്‍ തുണി പറിച്ചു പരിശോധിച്ചോളാന്‍ പറഞ്ഞിട്ടും അവര്‍ക്കു വിശ്വാസമില്ല. ഇതെല്ലാം സ്വാമിയുടെ പച്ചക്കള്ളമാണെന്നാണ് അവര്‍ പറയുന്നത്. ഇനിയവര്‍ ഇതന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് അവര്‍ ഹിമാലയും കാശ്മീരും ഒക്കെ കറങ്ങി കുറെക്കാലം കഴിയുമ്പോള്‍ അത് സിബിഐയെ ഏല്‍പിക്കും. സിബിഐക്കാര്‍ സ്വാമിയുടെയും രഞ്ജിതയുടെയും ഡമ്മിയൊക്കെ ഇട്ട് പരീക്ഷിച്ച് അവസാനം പറയും സ്വാമി ലതു തന്നെയാണെന്ന്.

ഇപ്പോള്‍ തന്നെ പോലീസ് പറയുന്നത്. സ്വാമിയുടെ പാസ്പോര്‍ട്ടില്‍ സ്വാമി ആണാണെന്നാണ് എഴുതിയിരിക്കുന്നത്, അതുകൊണ്ട് സ്വാമി ആണാണെന്നാണ്. മുന്നിലിരിക്കുന്ന സ്വാമി ആണാണോ പെണ്ണാണോ എന്നറിയാന്‍ പാസ്പോര്‍ട്ട് നോക്കുന്ന പോലീസ് വിശ്വസിക്കുന്നതും വിശ്വസിക്കാത്തതും ഒക്കെ കണക്കാണ്. അല്ലെങ്കിലും അത്ര പെട്ടെന്ന് അത് വിശ്വസിച്ചാല്‍ ബാക്കി അന്വേഷിച്ചു വച്ചിരിക്കുന്ന സംഗതികളൊക്കെ വേസ്റ്റാകും. വേറെ സിഡികളും കഥാപാത്രങ്ങളുമൊക്കെ രംഗപ്രവേശം ചെയ്യാന്‍ കിടക്കുന്നതേയുള്ളൂ.

നിത്യഗോപികയാണ് വരാനിരിക്കുന്നവരില്‍ പ്രധാന കഥാപാത്രം. ഇതെല്ലാം നിത്യം ഇങ്ങനെ തന്നെ വിശ്വസിച്ചിരുന്ന സ്വാമിയും സ്വാമിയുടെ സ്ഥിരം ഗോപികയായ നിത്യഗോപികയും തമ്മിലുള്ള ബന്ധത്തിലെ ഉലച്ചിലുകളാണത്രേ സ്വാമിയുടെ ബെഡ്റൂം സീക്വന്‍സുകള്‍ പുറത്തുകൊണ്ടുവന്നത്. അല്ലെങ്കിലും പെണ്ണുങ്ങളുമായുള്ള ഇടപാടുകളാണ് ലോകത്ത് സ്വാമിയെപ്പോലെ ഡീസന്‍റായിട്ടുള്ള ആളുകളുടെ കട്ടേം പടോം മടക്കിയിട്ടുള്ളത്. ബ്ലാക്ക് ലെനിനുമായി നിത്യഗോപികയ്‍ക്ക് ഫ്രണ്ട്ഷിപ് ഉണ്ടായിരുന്നെന്നും രഞ്ജിത സ്വാമിയെ എണ്ണയിട്ടു തുടങ്ങിയാല്‍ സ്വാമി ആ എണ്ണയില്‍ മുങ്ങിപ്പോവുമോ എന്ന പേടി കാരണം നിത്യകന്യത രഞ്ജിതയ്‍ക്കിട്ടും അതേ സമയം രഞ്ജിതയ്‍ക്കിട്ടും പണി കൊടുക്കാന്‍ വേണ്ടി ലെനിന്‍ ദി കറുപ്പന്‍റെ സഹായത്തോടെ ദെല്ലാം റെക്കോര്‍ഡ് ചെയ്യുകയായിരുന്നത്രേ.

എനിക്കിതൊന്നും അറിയാന്‍ മേല. വന്നുവന്നിപ്പോള്‍ എസ്എന്‍ സ്വാമിയുടെ തിരക്കഥ പോലെയായിരിക്കുകയാണ് കാര്യങ്ങള്‍‍. ഇനിയിപ്പോള്‍ ഇതെല്ലാം അന്വേഷിക്കാന്‍ വേണ്ടി സിനിമാ നടിയുടെ വേഷം കെട്ടി വന്ന ശരിക്കുള്ള സിബിഐ ഓഫിസറായിരിക്കുമോ രഞ്ജിത ? ആര്‍ക്കറിയാം, കാത്തിരുന്നു കാണാം.

Saturday, May 1, 2010

ഇവന്‍ പുലി തന്നെ അല്ലെ?


അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളെയും നാസയേയും വിറപ്പിച്ചു നിര്‍ത്തി ചരിത്രത്തിലെ ഏറ്റവും വലിയ കമ്പൂട്ടര്‍ ഹാക്കിംഗ് നടത്തിയ വിദ്വാനാണ് ഇത്. ഗാരി മക്‍കിനോണ്‍ എന്ന ഈ ബ്രിട്ടീഷ്‌ സായിപ്പിനെ അമേരിക്കക്ക് വിട്ടു കൊടുക്കരുത്‌ എന്ന് ആവശ്യപ്പെട്ടു ലണ്ടന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജി ഇന്നലെ കോടതി തള്ളി. 56K ഡയല്‍ അപ്പ്‌ മോഡം ഉള്ള ഒരു ലൊട്ട് ലൊടുക്ക് കമ്പ്യൂട്ടര്‍ ഉപയോഗിച്ചാണ് 2002 ല്‍ യൂ എസ് ആര്‍മി ഹെഡ്ക്വാട്ടേഴ്സ് പെന്റഗണിലെ 2000 കമ്പ്യൂട്ടറുകളെയും അത് പോരാഞ്ഞു നാസയിലെ മുഴുവന്‍ കമ്പ്യൂട്ടറുകളെയും 24 മണിക്കൂര്‍ ഈ പുള്ളി ഷട്ട് ഡൌണ്‍ ആക്കിയത്.

ലോകം മുഴുവന്‍ വിറപ്പിച്ചു നിര്‍ത്തുന്ന ഇവന്മാരുടെ സാങ്കേതിക സംവിധാനങ്ങളൊക്കെ ഇത്രയേ ഉള്ളോ എന്നായിരിക്കും നിങ്ങളുടെ ചോദ്യം. ഞാന്‍ ആലോചിക്കുന്നത്‌ മറ്റൊന്നാണ്. കാളവണ്ടിയുടെ സ്പീഡ് പോലുമില്ലാത്ത ഒരു കമ്പ്യൂട്ടര്‍ ഉപയോഗിച്ചാണ് ഇയാള്‍ 2002 ല്‍ സകല പാസ്‌വേഡ്കളും പൊട്ടിച്ച് യൂ എസ് ആര്‍മിയുടെ സൈനിക രഹസ്യങ്ങളിലേക്ക് ഊളിയിട്ടു ഇറങ്ങിയത്‌. എങ്കില്‍ ബാങ്ക് അക്കൌണ്ടും ക്രെഡിറ്റ്കാര്‍ഡും ടെല്ലറും എന്ന് വേണ്ട സകല ഹൈട്ടെക്കും പോക്കറ്റിലിട്ടു നടക്കുന്ന നമ്മുടെ പാസ്‌വേഡിന്റെയൊക്കെ ഗതിയെന്താവും..? ഈശ്വരോ രക്ഷതി..

തമാശയതല്ല, അമേരിക്കന്‍ സൈനിക കേന്ദ്രങ്ങലുടെയും നാസയുടെയും കമ്പ്യൂട്ടറുകളില്‍ കക്ഷി പരതിയത് സൈനിക രഹസ്യങ്ങളോ കോഡ് ഭാഷയോ ഒന്നുമല്ല. പ്രപഞ്ചത്തില്‍ എവിടെയെല്ലാമോ ഉണ്ടെന്നു പറയുന്ന വിചിത്ര ജീവികളെക്കുറിച്ചുള്ള (ET) വല്ല വിവരവും ഇവന്മാര്‍ ഒളിപ്പിച്ചു വെച്ചിട്ടുണ്ടോ എന്നതാണത്രെ.. എപ്പടി കിഡ്നി.?..

അമേരിക്കന്‍ നിയമപ്രകാരം 70 വര്‍ഷം വരെ തടവുലഭിക്കാവുന്ന കുറ്റമാണത്രേ ഇയാള്‍ ചെയ്തിരിക്കുന്നത്. ഇപ്പോള്‍ 43 വയസ്സുള്ള ഇയാളെ അമേരിക്കക്ക് കിട്ടിയാല്‍ 113 വയസ്സ് വരെ ജയിലില്‍ ഇടുമെന്നര്‍ത്ഥം. സംഗതിയുടെ പോക്ക് പന്തിയല്ലെന്ന് കണ്ട കക്ഷിയുടെ അമ്മ സാക്ഷാല്‍ പുളിക്കൊമ്പില്‍ തന്നെ കയറി പിടിച്ചിരിക്കുകയാണ് ഇപ്പോള്‍. ഇന്നലെ വിധി വന്ന ഉടനെ തന്നെ അമേരിക്കന്‍ പ്രസിടന്റിനു കമ്പിയടിച്ചു കാത്തിരിക്കുകയാണ് മദാമ്മ. എട്ടും പൊട്ടും തിരിയാത്ത തന്റെ പോന്നു മോനെ (എട്ടു നിലയില്‍ പൊട്ടുന്ന കരിമരുന്നാണെന്നത് വേറെ കാര്യം) ഇംഗ്ലണ്ടില്‍ നിന്ന് കൊണ്ട് പോകല്ലേ എന്നാണു അമ്മയുടെ ആവശ്യം. ഇനി കാര്യങ്ങള്‍ ഒബാമ തീരുമാനിക്കും.

ഉള്ളത് പറയാമെങ്കില്‍ ഇവനൊന്നും ജയിലില്‍ കിടക്കെണ്ടവനല്ല.. ആണോ?.. ഏറ്റവും ചുരുങ്ങിയത് ഒരു നോബല്‍ സമ്മാനമെങ്കിലും കൊടുത്ത് ലോകം ആദരിച്ചിരുത്തെണ്ട മുത്താണ്. എന്ത് പറയുന്നു?..

പ്രവാസികളെ നിങ്ങളും ഞാനും അറിയാന്‍


കഥനങ്ങളുടെയും വേര്‍ പാടിന്റെയും കഥ പറയുന്ന ഈ ഉഷ്ണ ഭൂമിയില്‍ ഉരുകുന്ന ഏതൊരു പ്രവാസിയും താന്‍ പിറന്ന മണ്ണിന്റെ വാസനയും ലാളനയും ഏറ്റുവാങ്ങി തന്റെ കുടുംബത്തോടൊത്ത്‌ സ്ഥിരതാമസത്തിന് കൊതിക്കുന്നവരാണ്‌ . എന്നാല്‍ ആ സ്വപ്നങ്ങളെ ഒരു പരിധിവരെ പ്രവാസി തന്നെ അകറ്റി നിര്‍ത്തുകയാണെന്ന് എന്ന് പറയാതെ വയ്യ ജന്മ നാട്ടിലും വിദേശത്തും അന്യനായി കഴിയേണ്ടി വരുന്ന പ്രവാസികള്‍ താങ്ങാനാവാത്ത കടബാധ്യ തകളുടെയും രോഗങ്ങളുടെയും നടുവില്‍ ഭാണ്ഡം ഇറക്കാനാവാതെ കുഴങ്ങുന്നവരാണ് .

കാണാപൊന്നും കടലോളം മോഹങ്ങളും ആയി അറബ് മരുഭൂമിയിലെ എണ്ണപാടങ്ങളുടെ വളര്‍ച്ചയില്‍ ഇങ്ങോട്ട് ഒഴുകാന്‍ തുടങ്ങിയ മലയാളികള്‍ ബിരുദവും ബിരുദാനന്തര ബിരുദവും പൊതിഞ്ഞു സു‌ക്ഷിച്ചവരും പഠന ങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിച്ചവരും കെട്ടുതാലിയും വീടും പണയ പെടുത്തിയവരും ഇതില്‍പെടുന്നു. ഇതില്‍ ചിലര്‍ ഭാഗ്യവാന്‍മാര്‍ ഈ മണ്ണില്‍ മെച്ചപെട്ട വിളവു കൊയ്യുന്നു ബാക്കി ഭൂരിഭാഗം ആളുകളും കുടുംബത്തിന്റെ തീരാത്ത ആഗ്രഹങ്ങള്‍ക്കും പ്രരാബ്ദങ്ങള്‍ക്കും മുന്നില്‍ തനിക്ക് കിട്ടുന്ന സംബാദ്യങ്ങളെല്ലാം ചിലവിട്ടു രണ്ടോ മു‌ന്നോ വര്‍ഷം കഴിഞ്ഞാലും നാട്ടിലേക്ക് തിരിക്കാന്‍ വലിയൊരു സംഖ്യ കടം വാങ്ങുന്നവരും കാശില്ലാത്തതിന്റെ പേരില്‍ പ്രവാസ ജീവിതത്തിനു മാറ്റ് കു‌ട്ടുന്നവരും നമുക്ക് ഇടയിലുണ്ട് കോണ്‍ക്രീറ്റ്‌ ഫ്ലാറ്റുകളില്‍ യന്ത്രങ്ങളാല്‍ തണുപ്പിച്ച വായുവും ശ്വസിച്ച് ഒരുപാട് സ്വപ്നങ്ങളും കെട്ടിപ്പിടിച്ച്‌ ഒരു റൂമില്‍ ശരാശരി എട്ടും പത്തും ആളുകള്‍ താമസിക്കുന്നു. പ്രഷറും പ്രമേഹവും മുടികൊഴിചിലും ഹാര്‍ട്ടറ്റാകും മറ്റുള്ള രോഗങ്ങളുമായി തള്ളിനീക്കുന്ന ദിനരാത്രങ്ങള്‍ അതിനിടയില്‍ വരുന്ന മക്കളുടെയും സഹോദരി മാരുടെയും വിവാഹവും അതിനോടനുബന്ധിച്ച സല്‍ക്കാരങ്ങളും മറ്റുമായി വമ്പിച്ച കടം ഏറ്റു വാങ്ങുന്നവരും നാലും അഞ്ചും വര്‍ഷം കഴിഞ്ഞാലും നാട്ടില്‍ പോകാന്‍ കഴിയാതെ മോഹങ്ങള്‍ അടക്കി വിങ്ങുന്നവരുമാണ് .

സ്വന്തമായി വരുമാന മാര്‍ഗം ഉള്ളവരാണെങ്കില്‍ പിന്നെ അവന്റെ ആഗ്രഹങ്ങളും അതോടൊപ്പം വളരുകയാണ് . വലിയൊരു ബംഗ്ലാവും എ. സി. കാറുമാണ് അവന്റെ ആഗ്രഹമെങ്കില്‍ മറ്റൊരുവന് തന്റെ കുടുംബത്തെ മാറ്റി പാര്‍പ്പിക്കാന്‍ ഒരു കൂര അതാണ് സ്വപ്നം ഒന്നാന്തരം പഴയ തറവാടുകള്‍ പൊളിച്ചു വലിയ വലിയ കൊട്ടാരംപോലത്തെ വീടുകളും മുറികള്‍ തോറും ബാത്‌ റൂമുകളും എ സി യും പണി കഴിപിക്കുന്നവര്‍ വീടിന്റെ പണി തീരുമ്പോഴേയ്ക്ക്‌ കരുതിയതിലും വലിയ തുക കടം വന്നു നാട്ടില്‍ പോകാന്‍ കഴിയാതെ മരുഭൂമിക്ക് തിളക്കമാവുന്നു .

അതുപോലെ തന്നെ കാശിന്റെ കുത്തൊഴുക്കിനു ഒരു മുഖ്യ ഘടകമാണ് സെല്‍ഫോണ്‍ ഇത് നിത്യ വരുമാന മാര്‍ഗമില്ലത്തവനും പ്രാരാബ്ദങ്ങളുള്ളവനും വലിയൊരു വിനയായി മാറുന്നവയാണ്. നാട്ടിലേക്ക് ഫോണ്‍ ചെയ്യുമ്പോള്‍ തന്റെ കടങ്ങള്‍ മറച്ചു വെച്ചുള്ള പ്രവാസിയോട്‌ മതിമറന്ന വീട്ടുകാരുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും തീര്‍ക്കാന്‍ കടം വാങ്ങി കുടുങ്ങുന്നതും വിരളമല്ല . ഇതില്‍ നിന്നെല്ലാം എന്നാണു പ്രവാസിക്കൊരു മോചനം ?ഒറ്റപെടലിന്റെ നീര്‍കടലില്‍ നിന്ന് ഒരല്പം ആശ്വാസത്തിന് വേണ്ടി കുടുംബതോടോത്ത് കഴിയാന് അവരെ കൊണ്ടുവരുന്നവരുടെ കാര്യവും ചിലത് പരിതാപകരമാണ് .

ഗള്‍ഫില്‍ എത്തി ഒരുമാസം തരക്കേടില്ലാത്ത ജീവിതം കഴിഞ്ഞാല്‍ പിന്നെ വന്ന റൂം സൗകാര്യം പോരാ മാറണം കുട്ടിയെനല്ലസ്കൂളില്‍ചേര്‍ക്കണം മറ്റുള്ളഫാമിലിയെകാളും നല്ലനിലയില്‍ എന്ന ചിന്താഗതിയുടെ മുമ്പില്‍ വാടകയും സ്കൂള്‍ ഫീസും ഷോപിങ്ങും മെസ്സും മാസം കിട്ടുന്ന ശമ്പളം തികയാതെ ഫാമിലി തിരിച്ച്വ്ചയക്കുന്നവരും നമുക്കിടയിലുണ്ട് . തന്റെ വരുമാനം മനസ്സിലാകി ജീവിക്കാന്‍ അവരെ പഠിപ്പിക്കുകയാണെങ്കില്‍ അല്പാശ്വാസം കിട്ടുമെന്ന് തീര്‍ച്ച . ഇന്ന് മാസം തോറും നിലവില്‍ വരുന്ന നിയമ പരിഷ്കാരങ്ങള്‍ ഏതൊരു പ്രവാസിക്കും തലവേദനയാണ് .അതുകൊണ്ട് തന്നെ നമ്മള്‍ നമ്മുടെയും കുടുംബത്തിന്റെയും ആഗ്രഹങ്ങള്‍ പടര്‍ന്നു പന്തലിക്കാതെ അല്പാല്പമായി വെട്ടി കളയുക നിവര്‍ത്തി ഇല്ലാത്തവ പരിഹരിക്കുക .ഏതൊരു പ്രവാസിയുടെ ജീവിതവും ഈ ഉഷ്ണ ഭൂമിയില്‍ അവസാനിക്കുന്നില്ല . ഇന്നല്ലെങ്കില്‍ നാളെ സൊന്തം നാട്ടിലേക്കു പറിച്ചു നടെണ്ടവര്‍ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരമെന്നോണം നാം വലിയ വലിയ ആഢംബരങ്ങൾ കുറയ്ക്കുക . അങ്ങിനെ ഒരു പരിധി വരെ തന്റെ കുടുംബത്തോടൊപ്പം കഴിയാന്‍ സാധിച്ചാല്‍ഓര്‍ക്കുക സമ്പത്തും സൗഭാഗ്യങ്ങളും മറ്റുള്ളവര്‍കായ്‌ നേടി കൊടുക്കുമ്പോള്‍ നഷ്ട്ടമാകുന്നത് നിന്റെ ജീവിതത്തിന്റെ നല്ലവശങ്ങള്‍ ആണ്.

കടന്നു പോയ നല്ല നാളുകള്‍ ഇനി തിരിച്ചുവരില്ല . ജീവിതം അത് മുന്നോട്ട് കുതിക്കയാണ് .പിന്നോട്ട് വരില്ല ഇന്നല്ലന്കില്‍ നാളെ ഈ ആഢംബരങ്ങൾ നിലനിര്‍ത്താന്‍ കഴിയാതെ വന്നാലുള്ള സ്ഥിതി ആലോചിച്ചു നോക്ക് . അതുകൊണ്ട് ആഢംബരങ്ങളും ആഗ്രഹങ്ങളും ഒരു പരിധി വരെ നിര്‍ത്തി കടങ്ങളില്‍ നിന്നും രക്ഷനേടി തന്റെ കുടുംബതോടോത്ത് കഴിയാന്‍ ശ്രമിക്കുക .

സ്വന്തം വീട്ടിലെ അന്യര്‍


പ്രവാസകാലങ്ങള്‍ക്ക്‌ ശേഷം താന്‍ പിച്ചവെച്ചു നടന്ന വീടിനു മുന്നിലെത്തി ആഗമനം അറിയിക്കുമ്പോള്‍ ശ്രദ്ധിച്ചു. കുട്ടിക്കാലത്ത്‌ ആംഗലേയ ഭാഷയില്‍ തങ്കലിപികളില്‍ കടഞ്ഞെടുത്ത്‌ വാതില്‍പടിയില്‍ പിടിപ്പിച്ചിരുന്ന തന്റെ നാമം ചേര്‍ത്തെഴുതിയ ഗൃഹനാമം പറിച്ചെറിയപ്പെട്ടിരിക്കുന്നു. ആര്‍ക്കോ അതൊരു അഭംഗിയായി തോന്നിയിട്ടുണ്ടാകാം. ഒരു പുഞ്ചിരിക്ക്‌ ശ്രമിക്കുമ്പോഴും കണ്ണുകള്‍ ഈറനണിഞ്ഞുപോയി. സ്വന്തം വീട്‌ അന്യമാകുന്ന കാഴ്ച ഒന്നുകൂടി നോക്കിക്കണ്ടു. പ്രവാസി ജീവിതത്തിന്റെ ആദ്യ പുരസ്കാരം തന്റെ ഹൃദയത്തിലേക്ക്‌ അവന്‍ നോക്കി. അത്‌ പ്രതിഷേധിക്കുന്നുണ്ടോ? ഇല്ല. സഹന ശക്തിക്ക്‌ കുറവ്‌ വന്നിട്ടില്ല. മാതാപിതാക്കള്‍ അരുമയില്‍ താലോലിച്ച നാമം രക്തബന്ധങ്ങളാല്‍ തുടച്ച്‌ മാറ്റിയിരിക്കുന്നു. ഒന്നു മനഃപൂര്‍വമായിരിക്കില്ല.

കാലങ്ങള്‍ക്ക്‌ മുമ്പുള്ള മരുഴൂവിലെ വര്‍ണചിത്രങ്ങല്‍ മനസ്സിലൂടെ മിന്നിമറഞ്ഞു. ഒരിക്കല്‍ കണ്ണുനീര്‍ വീണു കുതിരുന്നു വികൃതമായ അക്ഷരങ്ങളാല്‍ ഉമ്മയുടെ കത്ത്‌. പൊന്നുമോന്‍ അറിയുന്നതിന്‍ എന്നുള്ള മതൃസ്നേഹം തുളുമ്പുന്ന വരികളിലൂടെ എഴുതുന്നു. ഇളയവന്‌ ഒരു ഓപ്പറേഷന്‍ അത്യാവശ്യമായി നടത്തേണ്ടിയിരിക്കുന്നു. വേഗം തന്നെ പണം എത്തിക്കണം. സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന അവര്‍ക്ക്‌ അറിയില്ലാല്ലോ ഇവിടുത്തെ അവസ്ഥാ വിശേഷങ്ങള്‍.

നാലക്കവും അഞ്ചക്കവും ശമ്പളം പറ്റുന്ന ഉറ്റ ബന്ധു ജനങ്ങളുടെ അടുത്തേക്ക്‌ പോയി ആവശ്യം പറയാതെ, പുലര്‍ച്ച തന്നെ ഇറങ്ങി നടന്നു. ഇന്നലകളെ പോലെ ഒരു ചുമട്‌ സര്‍ക്കാര്‍ സാക്ഷ്യപത്രങ്ങളുമായി കയറിച്ചെല്ലുന്ന ഇടങ്ങളിലൊക്കെ ഏവരും തന്നെ ഒരുപോലെ ചോദ്യം ആവര്‍ത്തിക്കുന്നു. മുന്‍പരിചയമുണ്ടോ?

അഞ്ചുവര്‍ഷം, പത്തുവര്‍ഷം, ഡ്രൈവിംഗ്‌ ലൈസന്‍സ്‌, അങ്ങനെ നീണ്ട ചോദ്യങ്ങളുടെ പട്ടിക തന്നെ നിരത്തുന്നു. നന്ദി പറഞ്ഞു. ഇറങ്ങി നടന്നു. കൈയില്‍ ഒരു ചില്ലിക്കാശുമില്ലാതെ... മരു ഭൂമിയില്‍ കിളിര്‍ത്ത ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ കൂടി മൈലുകളൊളം...ചുഴറ്റിയടിക്കുന്ന മണല്‍കാറ്റുകളുടെ ചൂളം വിളികള്‍ക്ക്‌ കാതോര്‍ത്തുകൊണ്ട്‌..വിശപ്പിനും ദാഹത്തിനും ഒരേ ആശ്വാസം. വഴിയരികില്‍ പാകമായി നിന്ന ഈത്തപ്പഴങ്ങള്‍. കണ്ടിട്ടും ആഗ്രഹിച്ചില്ല. അതിന്റെ ഉടമസ്ഥനെ കണ്ടുപിടിക്കാന്‍ മിനക്കെടാതെ വീണ്ടും യാത്ര തുടര്‍ന്നു. മരുഭൂമിയില്‍ വേറിട്ടു നിന്ന ഒരു കമ്പനിയിലേക്ക്‌ കയറിച്ചെന്ന് ജോലി അന്വോഷിക്കുമ്പോല്‍ അവിടുത്തെ അധികാരി പറഞ്ഞു. മുന്നുറ്റമ്പത്‌ കിലോമീറ്റര്‍ അകലെ ഒരു ഖനിയില്‍ ജോലിയുണ്ട്‌. എണ്ണഖനിയുടെ ജോലിയാണ്‌. സന്തോഷത്തോടുകൂടി സ്വീകരിച്ചു. അങ്ങനെ കൈയിലിരുന്ന സര്‍ട്ടിഫിക്കറ്റുകള്‍ വെച്ച്‌ കമ്പനി മാനേജറോട്‌ തന്റെ ബുദ്ധിമുട്ട്‌ പറഞ്ഞ്‌ ആവശ്യമായ പൈസ വാങ്ങി നാട്ടിലേക്ക്‌ അയച്ചു. കൂടപ്പിറപ്പിന്റെ ഓപ്പറേഷന്‍ നടക്കട്ടെ. ലോകം കീഴടക്കിയ ആഹ്ലാദമായിരുന്നു അപ്പോള്‍, ഉമ്മയുടെ സന്തോഷമായിരുന്നു എന്റെ സര്‍വതും. പടച്ചവന്‌ സ്തുതിയര്‍പ്പിച്ചു.

നാലുകെട്ട്‌ തറവാട്ടില്‍ ജന്മം കൊണ്ടു എന്നും ഉപ്പാപ്പക്ക്‌ ഒരു സാമ്രാജ്യം തന്നെ ഉണ്ടായിരുന്നെന്നും കാര്യസ്ഥരും ജോലിക്കാരുമായി ഒരു ചെറുസൈന്യം തന്നെ ഉണ്ടായിരുന്നെന്നും അവിടുത്തെ പേരക്കിടാവ്‌ ആണ്‌ താനെന്നും കുടുംബ മഹിമ അവതരിപ്പിച്ചാല്‍ മതിയാകില്ലല്ലോ...ഏത്‌ ജോലിയായാലും ചെയ്യുന്ന ജോലിയെ ആത്മാര്‍ഥമായി സ്നേഹിക്കുക എന്ന ആപ്ത വാക്യം കടമെടുത്ത്‌ എല്ലാറ്റിനും തയ്യാറായി.

പിറ്റേന്ന് പ്രഭാതത്തില്‍ ആറംഗ സംഘവുമായി ഖനിയിലേക്ക്‌ ചെന്നു. ഏല്‍പ്പിച്ചപണിയായുധങ്ങള്‍ തോളിലേറ്റി ഭൂഗര്‍ഭ ഉള്ളറയില്‍ കൂടി ഇരുളിന്റെ ആഴങ്ങളിലേക്ക്‌ ടോര്‍ച്ച്‌ തെളിയിച്ച്‌ അകന്നു പോകുന്ന ഇരുമ്പ്‌ ഏണിയിലൂടെ പതുക്കെ പടിയിറങ്ങി. ഇടക്ക്‌ ശ്വാസം മുട്ട്‌ അനുഭവപ്പെടുമ്പോലെ തോന്നി. ബുദ്ധിമുട്ടാണെങ്കിലും ശ്വസിക്കാം. വീണ്ടും മുന്നോട്ട്‌ തന്നെ പോയി. ഏല്‍പിച്ച ജോലി ഭംഗിയായി നിര്‍വഹിച്ച്‌ പടികയറുമ്പോല്‍ ഉള്ളം കൈയില്‍ നിന്നും ഒരു നീറ്റല്‍ അനുഭവപ്പെട്ടു. നോക്കുമ്പോള്‍ ഒരു കഷ്‌ണം മാസംകഷ്ണം അവിടെ നിന്നും പറിഞ്ഞു പോയിരിക്കുന്നു. ജോലിക്കിടയില്‍ അതൊന്നും അറിഞ്ഞിരുന്നില്ല. ജോലിക്കായി കൂടെ വന്നിരുന്ന അഞ്ച്‌ പേരും ഈ ഖനിക്കുള്ളിലെ ജീവന്‍മരണ പോരാട്ടത്തിന്‌ മുതിരാതെ വഴിപിരിഞ്ഞിരുന്നു.

ആദ്യമായി എനിക്ക്‌ കമ്പനി തന്ന ജോലി നിര്‍വഹിച്ചതില്‍ കമ്പനി അധികാരി വിളിച്ച്‌ അനുമോദിച്ചു. സര്‍വകലാശാലകളിലെ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടിട്ടാകണം അയാള്‍ എന്നോട്‌ പറഞ്ഞു. ഒരു ജോലിയുടെ ഡയഗ്രം പൂര്‍ത്തിയാക്കി തരണം. ഞാന്‍ ശ്രമിക്കാം എന്നു പറഞ്ഞു അത്‌ കഴിഞ്ഞ്‌ ഞാന്‍, എനിക്ക്‌ വേണ്ടി അനുവദിച്ച താത്കാലിക ക്യാമ്പിലേക്ക്‌ നടന്നു.

പിറ്റേന്നു തന്നെ പറഞ്ഞുതന്നത്‌ അനുസരിച്ചുള്ള ഡയഗ്രം പൂര്‍ത്തിയാക്കി കൊടുത്തപ്പോള്‍ അയാളുടെ കണ്ണുകള്‍ വിടരുന്നത്‌ കണ്ടു. അയാള്‍ പറഞ്ഞു. ഞാന്‍ പ്രതീക്ഷിച്ചതിനേക്കാളും എത്രയോ നന്നയി ഇത്‌ ചെയ്തിരിക്കുന്നു. എന്നിട്ട്‌ പറഞ്ഞു. നിങ്ങളുടെ സ്പോണ്‍സറില്‍ നിന്നും മോചനപത്രം വാങ്ങി വരിക. ഞാന്‍ നന്ദിപറഞ്ഞു അയാളുടെ ഓഫീസ്‌ മുറിക്കുള്ളില്‍ നിന്നും പുറത്തേക്കിറങ്ങി.

വര്‍ഷങ്ങളായി കണ്ടുമുട്ടാത്ത സ്പോണ്‍സറുടെ കൊട്ടാരം പോലുള്ള വീടിന്റെ പടിവാതില്‍ക്കല്‍ അയാളെയും പ്രതീക്ഷിച്ച്‌ മണിക്കൂറുകളോളം നിന്നു. എന്റെ നില്‍പ്‌ കണ്ടിട്ടാകണം അവിടുത്തെ ഒരു പരിചാരകന്‌ ദയ തോന്നി അയാളുടെ അടുത്തേക്ക്‌ കൂട്ടിക്കൊണ്ടുപോയി. എന്റെ ആവശ്യം പറയവേ തന്നെ അയാള്‍ പറഞ്ഞു. ഇപ്പോള്‍ ഇവിടെ വിസാ നിയമങ്ങള്‍ കര്‍ക്കശമാക്കിയതിനാല്‍, ഒന്നുകില്‍ എന്നോടൊപ്പം നില്‍ക്കുക, അല്ലെങ്കില്‍ വിസ ക്യാന്‍സല്‍ ചെയ്യുക. അതു കേട്ടപ്പോള്‍ ഉള്ളില്‍ തേങ്ങലോടു കൂടി ചിരിച്ചു. പക്വത വരാത്ത പ്രയത്തില്‍ മങ്ങിയ കാഴ്ചകള്‍ കണ്ട്‌ തുടങ്ങിയപ്പോള്‍ ചിരിച്ചതുപോലെ.

വിസക്ക്‌ ഒരുലക്ഷത്തോളം ഇന്ത്യന്‍ രൂപ കൊടുത്താണ്‌ നാട്ടില്‍ നിന്ന് സ്വപ്നങ്ങള്‍ മെനഞ്ഞ്‌ പുസ്തകവും പേനയും താഴെവെച്ച്‌ ജോലിയുള്ള വിസയാണ്‌ എന്നുള്ള ഏജന്റിന്റെ പ്രലോഭനങ്ങളില്‍ കുടുങ്ങിയാണ്‌ എത്തിപ്പെട്ടത്‌.

എങ്ങോനിന്നുവന്ന കാറ്റിന്റെ ഗതിവിഗതികള്‍ക്കനുസരിച്ച്‌ മഗ്രിബ്‌ ബാങ്കിന്റെ അലയൊലികള്‍ അന്തരീക്ഷത്തില്‍ അലയടിക്കുന്നു. പടച്ചവന്റെ വിളിക്ക്‌ ഉത്തരം നല്‍കാന്‍ വേണ്ടി ഞാന്‍ മേഘങ്ങളോട്‌ കിന്നാരം പറയുന്ന ഉയര്‍ന്ന മിനാരമുള്ള പള്ളി ലക്ഷ്യമാക്കി നടന്നു.

അംഗശുദ്ധി വരുത്തുമ്പോള്‍ അറിയാതെ ഉതിര്‍ന്ന കണ്ണുനീര്‍ തുള്ളികള്‍ മുഖം കഴുകിയ നീര്‍ജലത്തോടെയും ഒഴുകിപ്പോയി. നമസ്കാരം കഴിഞ്ഞ്‌ പുറത്തിറങ്ങി ഏറെ നേരം ആലോചിച്ചതിനുശേഷം വീണ്ടും ഒരു പരീക്ഷണത്തിന്‌ മുതിരാതെ എല്ലാം രാജാധിരാജനായതമ്പുരാനെ ഏല്‍പ്പിച്ച്‌ വീണ്ടും അനിയന്ത്രിതമായ വേഗതിയില്‍ എണ്ണ ഖനിയുടെ ഇരുളില്‍ ആഴങ്ങളിലേക്ക്‌ പാദങ്ങള്‍ ചലിപ്പിച്ചു.

Wednesday, April 28, 2010

ഇന്ത്യക്കാരില്ലാത്ത രാജ്യങ്ങള്‍


ഇന്ത്യക്കാരില്ലാത്ത രാജ്യങ്ങള്‍ ലോകത്തു മൂന്നെണ്ണം മാത്രം....

ലോകത്തില്‍ പ്രവാസി ഇന്ത്യക്കാരുടെ സാന്നിധ്യമില്ലാത്തതു മൂന്നേമൂന്നു രാജ്യങ്ങളില്‍ മാത്രം. പാകിസ്‌താന്‍, ഉത്തരകൊറിയ, ഭൂട്ടാന്‍ എന്നിവിടങ്ങളിലൊഴികെ ലോകത്തിന്റെ മുക്കിലുംമൂലയിലും പ്രവാസി ഇന്ത്യക്കാര്‍ താമസമുറപ്പിച്ചിട്ടുണ്ടെന്നു പ്രവാസികാര്യ മന്ത്രാലയം സ്‌ഥിരീകരിച്ചു. ലോകത്ത്‌ ആകെയുള്ള 183 രാജ്യങ്ങളില്‍ 180-ലും ഇന്ത്യന്‍ സാന്നിധ്യമുണ്ട്‌. പാരമ്പര്യംകൊണ്ട്‌ ഇന്ത്യന്‍ വംശജര്‍ എന്ന വിഭാഗത്തില്‍പ്പെടുന്നവരെ പരിഗണിച്ചാല്‍ പാകിസ്‌താനിലും ഭൂട്ടാനിലും നമ്മുടെ സാന്നിധ്യമുണ്ടെന്നു പറയാം. അങ്ങനെയെങ്കില്‍ ഉത്തരകൊറിയ ഒരേയൊരു 'ഇന്ത്യാരഹിത' രാജ്യമാകും.

പ്രവാസി ഇന്ത്യക്കാരില്‍ ഉരുക്കുവ്യവസായി ലക്ഷ്‌മി മിത്തലിനെപ്പോലെയുള്ള കുബേരന്‍മാര്‍ മുതല്‍ ഉപജീവനത്തിനായും പഠനാവശ്യങ്ങള്‍ക്കുമായി വിദേശങ്ങളില്‍ താല്‍ക്കാലികമായി താമസിക്കുന്ന സാധാരണക്കാര്‍വരെയുണ്ട്‌. മിത്തല്‍ വിദേശത്തു സ്‌ഥിരതാമസമാണെങ്കിലും ഇന്ത്യന്‍ പാസ്‌പോര്‍ട്ട്‌ ഉള്ളയാളാണ്‌.

ഭൂമിയുടെ ഏറ്റവും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍വരെ ഇന്ത്യക്കാര്‍ താമസമുറപ്പിച്ചിട്ടുണ്ട്‌. ഏറ്റവുമൊടുവില്‍ രൂപംകൊണ്ട ദ്വീപ്‌ രാഷ്‌ട്രമായ പസഫിക്‌ സമുദ്രത്തിലെ പലാവു റിപ്പബ്ലിക്കില്‍അഞ്ചു പ്രവാസി ഇന്ത്യക്കാരാണുള്ളത്‌. ആഫ്രിക്കയിലെ ചെറുരാജ്യമായ ജിബൂട്ടിയില്‍ 375 ഇന്ത്യക്കാരുണ്ട്‌. ബൊളീവിയന്‍ മലനിരകളില്‍പ്പോലും 20 പ്രവാസി ഇന്ത്യക്കാര്‍ വസിക്കുന്നുണ്ടെന്നു പറഞ്ഞാല്‍ കണ്ണുതള്ളേണ്ടതില്ല!

സൗദിയിലാണ്‌ ഏറ്റവുമധികം പ്രവാസി ഇന്ത്യക്കാരുള്ളത്‌, 17 ലക്ഷം. യു.എ.ഇയില്‍ 14 ലക്ഷവും അമേരിക്കയില്‍ ഒന്‍പതു ലക്ഷവും പ്രവാസി ഇന്ത്യക്കാരുണ്ട്‌. സ്ലൊവേനിയ (10 പേര്‍), മോണ്ട്‌സെററ്റ്‌ (10), ഐസ്ലാന്‍ഡ്‌ (21), ബോസ്‌നിയ (30), ബുര്‍ക്കിന ഫാസോ (150) എന്നിവിടങ്ങളില്‍ ഇന്ത്യന്‍ സാന്നിധ്യം

തീരെക്കുറവാണ്‌

പ്രവാസ ജീവിതം, ഒരു സത്യം


സ്നേഹിതരെ,

ഇതുവരെ വായിച്ചതല്ലാം ഗള്‍ഫില്‍ ജീവിക്കുന്നവരുടെ കഷ്ടപാടുകളെ കുറിച്ചുള്ളവ ആയിരുന്നു. കഥയും കവിതയായും പലതും വായിച്ചു. പക്ഷെ വീണ്ടും വീണ്ടും ഗള്‍ഫിലേക്ക് കെട്ടുതാലി പണയം വെചുള്ള ഒഴുക്ക് നില്കുന്നില്ല. രണ്ടര മാസ്സത്തെ ഗള്‍ഫ്‌ ജീവിതത്തെ കുറിച്ചുള്ള ഒരു കുറിപ്പ് ഞാന്‍ ഇവിടെ എഴുതട്ടെ. എന്റെ പ്രിയ സുഹൃത്ത്‌ ഇതു E-mail വഴി ഗള്‍ഫില്‍ ഉള്ളവരും, ഗള്‍ഫില്‍ പോകാന്‍ ആഗ്രഹിക്കുന്നവരും ആയ സുഹൃതുക്കല്ക്‌ അയക്കാം എന്ന് ഏറ്റു.

എന്റെ പേര് സതീശന്‍, ഞാനൊരു Mason ആണ് (മേസ്തരി പണി) കേരളത്തിന്റെ മധ്യഭാഗത്തുള്ള ഒരു ഗ്രാമത്തില്‍ ജീവിക്കുന്നു. പെട്ടന്ന് ഞാനും കേട്ടു ഒരു കുളിരും വാര്‍ത്ത. Saudi Arabia എന്ന രാജ്യത്തേക്ക് പല trade ലുള്ള പണിക്കാരെ വേണം. 8 മണിക്കൂര്‍ ജോലിക്ക് 800 റിയാലും പിന്നെ over time ആവിശ്യം പോലെ. ഏജന്റിന്റെ കഥാപ്രസംഗം പറയുംപോലെ ഒഴുക്കുള്ള വാചകത്തില്‍ ഞാനും വീണു. പിന്നെ ഒരു മരണപാച്ചില്‍ ആയിരുന്നു. 55,000 രൂപ agent നു കൊടുത്തു. പിന്നെ മെഡിക്കല്‍, Mumbai ക്കുള്ള യാത്രചിലവ് എന്ന് വേണ്ട 60, 000 രൂപ രണ്ടു ആഴ്ചകൊണ്ട് പൊട്ടി. അങ്ങനെ ഞാന്‍ ഉള്‍പടെ Electrician, plumper, Mason, Carpenter, Helper, തുടങ്ങിയ ആദ്യ ഗ്രൂപ്പ്‌ വിമാനത്തില്‍ കയറി. ഇതു പറന്നപ്പോള്‍ ആണ് മനസ്സിലയത്‌ വിചാരിച്ച പോലുള്ള സുഖം ഒന്നും ഇല്ലാന്ന്. ഇതിലും എത്രയോ സുകവാണ് നമ്മുടെ ഓട്ടോ റിക്ഷയില്‍ ഉള്ള യാത്ര. ഫോര്‍ ജനങ്ങളെ കാണാം. ഏതായാലും Dammam Air Portil രാവിലെ ഏതാണ്ട് 9 മണിക്ക് എത്തി. നമ്മുടെ നാടിലെ ചന്തയില്‍ കറങ്ങി തിരിയുന്ന പട്ടികളെ നമ്മള്‍ കാണുന്നതിലും താഴ്ന നിലവാരത്തിലുള്ള രീതിയില്‍ ആണ് വിമാനത്താവളത്തിലെ ജോലിക്കാര്‍ ഞങ്ങളോട് പെരുമാറിയത്. ഏതായാലും ഒരു വിധം വെളിയില്‍ ഇറങ്ങി ഞങ്ങളെ കൊണ്ടുപോകാന്‍ വന്ന വണ്ടിയില്‍ കയറി. വണ്ടി മുന്‍പോട്ടു പോയപ്പോള്‍ ഒരുമാതിരി ചൂട് കാറ്റ് മുഖത്തോടു അടിച്ചു കയറി. മലയാളി ആയ ഡ്രൈവര്‍ പറഞ്ഞു പുഴുക്കല്‍ തുടങ്ങിയെന്നു. പുഴുക്കലിന്റെ അര്‍ഥം മനസ്സിലയില്ലെങ്കിലും ഒന്ന് മനസ്സിലായി നമ്മുടെ നാടിലെ വിളയാത്ത വാഴ്കുല ഈ വണ്ടിയില്‍ വെച്ചാല്‍ മതി അര മണിക്കൂര്‍ കൊണ്ട് പഴുത്തു കിട്ടും. നമ്മുടെ ചൂളയില്‍ ഇത്രയും ചൂട് ഇല്ല.

ഏതായാലും ഒരു വിധം കമ്പനിയില്‍ എത്തി. ഒരു അറബി വന്നു എന്തക്കയോ പറഞ്ഞു (നമ്മുടെ നാട്ടിലെ ആടിനെ ചേര്‍പ്പിക്കാന്‍ ചെല്ലുമ്പോള്‍ ആനാട് മുരുമുര്ക്കുന്നതു പോലെ) അറബിയില്‍ എഴുതിയ പേപരില്‍ തള്ള വിരല്‍ പതിപിച്ചു. ഞങ്ങളെ വാട എടുക്കുന്നു എന്ന് അറിയിക്കാന്‍ ആയിരിക്കും അറബി തലയില്‍ ഇടുന്ന തുണി എടുത്തു മൂക്ക് കെട്ടി. അല്പം കഴിഞ്ഞു ഒരു മലയാളി വന്നു ( Camp Boss) എന്നെയും കൊല്ലക്കാരന്‍ തോമസ്സിനെയും ഒരു മുറിയില്‍ ആക്കി. ഒരു ചെറിയ മുറിയില്‍ ആറു കട്ടില്‍ അതും രണ്ടു നിലയുള്ള കട്ടില്‍. ഞാനും തോമസ്സും ഓരോ കട്ടിലിന്റെ മുകളില്‍ സ്ഥാനം പിടിച്ചു. സഹമുറിയന്‍ മാരുടെ പല ഡെസിമല്‍ ഉള്ള സഹിക്കാന്‍ വയ്യാത്ത കൂര്‍ക്കം വലി കാരണം നേരം വെളുക്കാന്‍ ആയപ്പോഴാണ് ഉറക്കം വന്നത്. പലപല ശബ്തത്തില്‍ ഉള്ള അലാറം കേട്ട് ഞെട്ടി ഉണര്‍ന്നു. "എന്താ പണിക്കു പോകുന്നില്ലേ". ഒരു സഹമുറിയന്‍. "എവിടാ ചേട്ടാ കുളിമുറി" ഞാന്‍ ഭവ്യതോടെ ചോദിച്ചു. "എന്താ കല്യാണത്തിന് പോകുന്നോ കുളിച്ചിട്ടു". ഏതാണ്ട് 200 പേര്‍ക്ക് 8 കക്കൂസ് ആണ് ഉള്ളത്. എല്ലായിടത്തും Q. കൂടുതലും മലയാളി മുഖങ്ങള്‍ ആണ് കാണുന്നത്. ചിലര്‍ നമ്മളെ അടിക്കാന്‍ വരുന്ന പോലെ തുറിച്ചു നോക്കുന്നു. ആഹാരം വാങ്ങാനും കുറെ നേരം നിന്നു. നമ്മുടെ നാട്ടില്‍ നിരോധിച്ച കവറില്‍ ആണ് വാങ്ങുന്നത്. ആഹാരത്തിന്റെ വാട കേട്ട് എനിക്ക് ഓക്കാനം വരുന്നുണ്ടായിരുന്നു. തരുന്നത് വാങ്ങിക്കോണം, കുറ്റം പറഞ്ഞാല്‍ സാലറി കട്ടിങ്ങും ചിലപ്പോള്‍ അടിയും കിട്ടുവെന്നു പിന്നാണ് അറിഞ്ഞത്. ഏതായാലും എല്ലാം കഴിഞ്ഞു വന്നു വണ്ടിയില്‍ കയറി. പുതിയ കെട്ടിടം പണി നടക്കുന്നിടത്ത് വണ്ടി നിര്‍ത്തി. ഫൌണ്ടേഷന്‍ എടുക്കുന്നതെ ഉള്ളു. ഫോര്‍മാന്‍ എന്നാ ഒരാള്‍ വന്നു ഷവല്‍ തന്നിട്ട് കുഴി എടുക്കാന്‍ പറഞ്ഞു. വെയില്‍ മൂത്തു. ഏതാണ്ട് 48 Degree ചൂട്. നില്‍ക്കാനും ഇരിക്കാനും വയ്യ. അടുത്ത് നിന്ന ആള്‍ പറഞ്ഞു അറബി വരും വെറുതെ നില്‍ക്കുന്നത് കണ്ടാല്‍ ചിലപ്പോള്‍ അവന്‍ പിടിച്ചു തള്ളുകയും അടിക്കുകയും ചെയ്യും. എബ്രഹാം ലിങ്കണ്‍ അടിമ കച്ചവടം നിര്‍ത്തല്‍ ആക്കിയതല്ലേ. ഞാന്‍ ഓര്‍ത്തു. ഇതാണോ ഗള്‍ഫ്‌ ജീവിതം, ഇവരാണോ നാട്ടില്‍ വരുമ്പോള്‍ അത്തറും പൂശി കണ്ണാടിയും വെച്ച് നടക്കുന്നത്. കഷ്ടം. ഇവരാണോ ഗള്‍ഫുകാര്‍ എന്നാ പേരില്‍ ഉയര്‍ന്ന പഠിപ്പുള്ള പെണ്‍കുട്ടികളെ കല്യാണം കഴിക്കുന്നത്‌. എവിടെ നോക്കിയാലും മരുഭൂമി. അല്പം തണല്‍ എങ്ങും ഇല്ല. കത്തുന്ന സുര്യന്‍. ഭൂമി തിളച്ചു മറിയുന്ന ചൂട്. പൊടി കാരണം അടുത്ത് നില്‍ക്കുന്നവരെ പോലും കാണാന്‍ വയ്യാത്ത അവസ്ഥ.

ഒരു മാസ്സം കഴിഞു സാലറി കിട്ടിയപ്പോള്‍ ആണ് അറിഞ്ഞത് ശാപാട് കാശ് ഉള്പെടെയാണ് 800 റിയാല്‍. കിട്ടിയത് 600 റിയാല്‍. ഇതിന്റെ രണ്ടു ഇരട്ടി എന്റെ നാട്ടില്‍ എനിക്കും കിട്ടും. അതും രാവിലെ കുളിച്ചു ചന്ദനകുരിയും ഇട്ട് മൂന്ന് കുറ്റി പുട്ടും അതിന്റെ പഴവും കഴിച്ചു ആണ് നാട്ടില്‍ പണിക്കു പോകുന്നത്. ദാഹിക്കുമ്പോള്‍ എല്ലാം കരിഞ്ഞാലി വെള്ളം തരാന്‍ ആള്‍ക്കാര്‍. വയ്കിട്ടു പണിയും കഴിഞ്ഞു പുഴയില്‍ നീന്തി കുളിച്ചു നാല് പൊറാട്ടയും ഇറച്ചിയും കഴിച്ചു വീട്ടില്‍ വരുന്ന ഞാന്‍ പൊന്ന് ഇരിക്കുമ്പോള്‍ മുക്കുപണ്ടം തേടിപോയ വിഡ്ഢി ആണെന്ന് മനസ്സിലായി. കുറഞ്ഞത് രണ്ടായിരം റിയാല്‍ എങ്കിലും മാസ്സം കിട്ടാതെ ഈ നാ കൊള്ളാത്ത കാലാവസ്ഥയില്‍ തുടര്‍ന്നാല്‍ ജീവിതം മാത്രവല്ല ആരോഗ്യവും നശിക്കും ഒന്നാമത് ശെരിക്കു ഉറക്കം ഇല്ലതയും വെയിലും കൊണ്ട് ഞാന്‍ ചാവാറായി. ശമ്പളം കിട്ടിയ പകുതിയും എന്നെ വിട്ട ഏജന്റിനെ വിളിച്ചു തീര്‍ത്തു. അവസാനം കൂട്ടുകാര്‍ വഴി കൊട്ടേഷന്‍ സംഘത്തെ പിടിച്ചു. നാട്ടിലെ എന്നെ വിട്ട ട്രാവല്‍ അടിച്ചു തകര്‍ത്തു തീ ഇടാതിരിക്കാന്‍ 15 ദിവസ്സം സമയം കൊടുത്തു കൊട്ടഷന്‍ സംഗം. അങ്ങനെ ഏതായാലും ഞാന്‍ ജീവന് കൊണ്ട് നാട് പിടിച്ചു. 38, 000 രൂപ തിരികെ കിട്ടി. 5,000 രൂപ കൊട്ടഷന്‍ ഗ്രൂപ്പിന് കൊടുത്തു. ബാക്കി കാശിനു മൂന്ന് പശുവിനെ വാങ്ങി. നമ്മുടെ സുന്ദരമായ കാലാവസ്ഥയില്‍ ഉള്ള പണി. ദിവസ്സം 350 രൂപ കിട്ടും. അതായതു 25 ദിവസ്സം പണിക്കു പോയാല്‍ 8,750 രൂപ. 25 ലിറ്റര്‍ പാല്‍ ദിവസ്സവും. 25 x 20 = 500. ദിവസ്സം 500 രൂപയുടെ പാല്. 500 x 30 = 15,000 രൂപ മാസ്സം. പകുതി ചെലവ് കഴിച്ചാല്‍ 7500 രൂപ. സര്‍ക്കാര്‍ എപ്പോള്‍ ശ്കീര കര്‍ഷകര്‍ക്ക് പെന്‍ഷനും എര്പടുത്തി. മാസ്സം ഏതാണ്ട് 8, 000 രൂപയുടെ പാല്‍. ഞാനും ശ്യാമും അന്‍സാരിയും കൂടി പാട്ടത്തിനു എടുത്ത സ്ഥലത്ത് 2,000 വാഴ നാട്ടു. ഈ വരുന്ന ഓണത്തിന് വെട്ടാം. 2, 50,000 രൂപയാണ് വിറ്റുവരവ് കണക്കാക്കുന്നത്. വാഴയുടെ ഇടയില്‍ മരച്ചീനി 1200. 25,000 രൂപയുടെ മരച്ചീനി കിട്ടും. കൃഷി ഓഫീസര്‍ 2,500 വാഴകുട്ടി 4 രൂപ നിരക്കില്‍ ബുക്ക്‌ ചെയ്തു. പിന്നെ വാഴയുടെ ഇടയില്‍ ചേന, പാവല്‍, വെള്ളരി, പടവലങ്ങ എന്ന് വേണ്ട ഒരുവിധപെട്ട പച്ചക്കറികള്‍ എല്ലാം ഉണ്ട്. വാഴതോട്ടത്തിന്റെ ഇടയിലുള്ള കാവല്‍ പുരയില്‍ വെച്ചുള്ള പുഴമീന്‍ വറത്തതും കൂടിയുള്ള ചെത്ത്‌ കള്ള് കുടിയും ഇടക്കകിടെക്ക്. ഇതിനെല്ലാം ഉപരി ഈ വാഴത്തോട്ടത്തില്‍ കൂടി നടക്കുമ്പോള്‍ കിട്ടുന്ന സന്തോഷം, നാട്ടിലെ ഓണം, ഉത്സവം ഇവ ഈ ഭൂമിയില്‍ എവിടെ കിട്ടും. ഗള്‍ഫിലെ രണ്ടര മാസ്സം ഞാന്‍ എന്നോ ചെയ്ത പാപത്തിന്റെ ഫലം ആണെന്ന് കരുതി ഞാന്‍ ഓര്‍ക്കാരെ ഇല്ല. ഗള്‍ഫില്‍ കിട്ടുന്നതിന്റെ മൂന്ന് ഇരട്ടി ഇപ്പോള്‍ കിട്ടുന്നുണ്ട്‌. വേണ്ടത് മനസ്സ് മാത്രം.

മേല്‍ പറഞ്ഞ പേരുകളും സ്ഥലങ്ങളും കാര്യ അറിയിപ്പിന് വേണ്ടി മാത്രം ഉപയോഗിച്ചതാണ്

ചാറ്റിംഗ് - ചില നൂതന ആശയങ്ങള്‍


ചാറ്റിങ്ങ് ക്ലാസ്സ് - 4500 നൂതനാശയങ്ങള്‍ കിട്ടി


ചാറ്റിങ്ങ് ഒരു കലയാണ് , ചിലര്‍ക്ക് അത് ജന്മാനാ തന്നെ പൈതൃക
ഗുണമായിക്കിട്ടുന്നു , മറ്റ് ചിലര്‍ സ്ഥിരൊത്സാഹത്തോടെ
ആര്‍ജ്ജിച്ചെടുക്കുന്നു , എന്നിരുന്നാലും ശരിയായ ഒരു പരിശീലന പദ്ധതി
നിങ്ങളുടെ ഉള്ളിലെ ചാറ്റിങ്ങ് ജീനിനെ പരിപോഷിപ്പിക്കാനുതകും എന്ന
വിശ്വാസത്തോടെയാണ് , ഈ ചാറ്റിങ്ങ് ക്ലാസ്സ് ഇവിടെ ആരംഭിച്ചിരിക്കുന്നത് .


അധ്യായം - ഡാ


നമ്മള്‍ എന്തു സംസാരിക്കുമ്പോഴും "ഡാ " എന്നു ചേര്‍ക്കണം..എന്നാലെ
നമ്മളോടൊപ്പം ചാറ്റ് ചെയ്യുന്ന വ്യക്തിക്ക് ഒരു ഇമ്പ്രെഷന്‍ കൊടുക്കാനാണ്
, അല്ലെങ്കില്‍ നമ്മള്‍ വെറും രാജ്യമാണെന്ന് [country] അവര്‍
തെറ്റിദ്ധരിക്കും

for ex : - iam going da , you come da , poda , same to you da , good
morning da ,

നമുക്കൊരു തെറ്റിദ്ധാരണയുണ്ട് ആണുങ്ങളെയാണ് നമ്മള്‍ “ഡാ” എന്ന്
വിളിക്കുന്നത് , അത് തികച്ചും തെറ്റാണ് , ഫെമിനിസത്തിന്റെ ഈ
കാലഘട്ടത്തില്‍ പെണ്‍കുട്ടികളെയാണ് നമ്മള്‍ കൂടുതലായി “ ഡാ “
വിളിക്കേണ്ടത് , എന്നാലെ നമ്മളും മോഡേണാവൂ ..

for ex : ഇത് ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും തമ്മിലുള്ള സംസാരമാണ് ,

A: yesterday i not sleep daa
B: me too daa
A : i luv u daa ,
B: i luv u 2 much daa
A. po daaa

ഇതിലാരാ ശരിക്കും “ ഡാ “ ശരിക്കും “ഡീ” എന്ന് ദൈവത്തിന് പോലും
തിരിച്ചറിയന്‍ കഴിയില്ല, അങ്ങനെയായിരിക്കണം ചാറ്റ് ചെയ്യേണ്ടത് .

പിന്നെയുള്ള ഒരു കാര്യം buddy , guys, lols , yaap. oops, nops എന്നൊക്കെ
ഇടക്കിടക്ക് പറയണം ഒരു കാര്യോമില്ലെങ്കിലും , ഞങ്ങട “ ഗഡ്ഡി “ എന്ന വിളി
ത്രിശൂര്‍ പൂരത്തിനു വന്ന സായിപ്പിനു ഇഷ്ടപ്പെട്ടിട്ട് മൂപ്പരത് അത്
buddy ആക്കി മാറ്റി ഇംഗ്ലീഷിലിട്ടതാണ് , പിന്നെ “ guys “ എന്നൊക്കെ
ചാറ്റിങ്ങില്‍ അടിക്കുമ്പോള്‍ അക്ഷരം മാറി "gays " എന്നായാല്‍ അടി
പാഴ്സല്‍ വരുന്നത് കൊണ്ട് അവിടെ ഒന്ന് ശ്രദ്ധിക്കണം . LOLs എന്ന
വാക്കുണ്ടാക്കിയ സായിപ്പിന്റെ നിഘണ്ടുവില്‍ അതിനര്‍ത്ഥം " laughing out
loudly " ചിരിച്ച് പണ്ടാറമടങ്ങുക , പക്ഷെ നമ്മള്‍ അതൊന്നും
കാര്യമായെടുക്കരുത് , നമ്മളുടെ LOLs ന്റെ ഉദ്ദേശം വേറെ ആണ് , വളരെ ലോലമായ
ഹൃദയമുള്ള ആളെന്നോ , ലോലമായ മനസുള്ള ആളാണെന്നോ അല്ലെങ്കില്‍
നാട്ടുമ്പുറത്തെ ലോലന്‍ എന്ന പേരായോ എങ്ങനെ വേണമെങ്കിലും എടുക്കാം ,
പക്ഷെ LOLs ഒഴിവാക്കി ഒരു പരിപാടിയില്ല , അമ്മൂമ്മ സീരിയസ് ആയി ഡേറ്റും
കാത്ത് കിടക്കുന്നതിന് അനുശോചനം പറയാനായാലും ക്രൈസിസ് വന്ന് കമ്പനി
പൂട്ടിപ്പോവാന്‍ പോകുന്ന മെസ്സേജാണെങ്കിലും പറയണം LOLs , ഇംഗ്ലീഷുകാരോട്
പോവാന്‍ പറ , നമ്മള്‍ തീരുമാനിക്കും അര്‍ത്ഥോം പര്യായൊമൊക്കെ .

for ex :

how r u da ..lol
iam fine daa lol
how is crisis in ur company
very bad situation da ..lol
iam sorry daa lol


രണ്ടാം അധ്യായം - [chatting special മലയാളം ]

“കൂട്ടം “ മലയാളത്തെ പ്രോത്സാഹിപ്പിക്കുന്നത് കൊണ്ട് ഇംഗ്ലീഷ് പദങ്ങള്‍
മലയാളീകരിച്ചിരിക്കുകയാണ് , ഇംഗ്ലീഷില്‍ ചാറ്റ് ചെയ്യില്ല എന്ന്
നിര്‍ബന്ധബുദ്ധിയുള്ള മലയാളികള്‍ക്ക് വേണ്ടി മലയാളത്തില്‍
പരിഭാഷപ്പെടുത്തിയതാണ് .ഇത് പൊതുവില്‍ ഉപയോഗിക്കുന്ന കുറച്ച് പദങ്ങള്‍
മാത്രമാണ് , അടുത്ത ക്ലാസ്സില്‍ അല്പം കൂടി വിപുലമാക്കുന്നതായിരിക്കും

good morning - നല്ല കാലത്ത്
whats up - എന്താണ് മുകളില്‍
get lost - നഷ്ടപ്പെട്ട് പോയി
carry on - ചുമന്നോളൂ
take care - സൂക്ഷിച്ച് എടുക്കൂ
fine - പിഴ
great - വലുത്
catch you later - നിന്നെ പിന്നെ പിടിച്ചോളാം
you Rockking - നീ പാറ രാജാവ്

മൂന്നാം അധ്യായം [ American english ]

ഇത് അമേരിക്കന്‍ ഇംഗ്ലീഷിന്റെ കാലമാണ്, അമേരിക്കന്‍ ഇംഗ്ലീഷ് പലതും
മലയാളത്തില്‍ തെറി പോലെ
ഒക്കെ തോന്നുമെങ്കിലും അതാണ് ഇപ്പോഴത്തെ ട്രെന്റ് , എന്തെങ്കിലും
പറയുമ്പോള്‍ അതില്‍ "wannaa " gonnaa " എന്ന് കൂട്ടിപ്പറയുക ,

Monday, April 26, 2010

അവശേഷിപ്പുകള്‍


ക്ഷീണിച്ചു തളര്‍ന്നു ചുറ്റിലുമുള്ള ലോകത്തിന്റെ ഔപചാരിതകളെയെല്ലാം കവച്ചു വെച്ച് കിടന്നുറങ്ങുന്ന ജമാലിനെ മിക്കപ്പോഴും ഈ ഉച്ചയുറക്കത്തില്‍ നിന്നും വിളിച്ചുണര്‍ത്തിയിരുന്നത് ചെരിഞ്ഞു പറക്കുന്ന ഒരു വിമാനചിത്രം പതിച്ച ഇളംനീല എയര്‍മെയിലായിരുന്നു. ഗ്രീഷ്മകാല നട്ടുച്ചയുടെ ചുട്ടുപൊള്ളുന്ന വെയില്‍ മുഴുവന്‍ ഏറ്റുവാങ്ങിത്തളര്‍ന്ന ശരീരം പതിവുപോലെ പിന്നെയും പിന്നെയും അബോധത്തിലേക്ക്‌ നൂണ്ടു പോവാന്‍ നിര്‍ബ്ബ‍ന്ധിച്ചിട്ടും അതനുസരിക്കാതെ വന്നുമൂടുന്ന നിദ്രയെ തല കുടഞ്ഞെറിഞ്ഞ് അന്നും അയാള്‍ പെട്ടെന്ന് തന്നെ കട്ടിലില്‍ എഴുനേറ്റിരുന്നു. തലേന്ന് രാത്രി നേരമേറെ വൈകി തന്റെ തൂവിപ്പോയ ദൈന്യങ്ങള്‍ അരിച്ചെടുത്തും സ്നേഹമിടിപ്പുകളുടെ ശ്വാസവായു ഊതി നിറച്ചും എഴുതിയുണ്ടാക്കിയ നാലര പേജുള്ള ഒരു മനസ്സ് ആമിനയുടെ കൈകളിലേക്ക്‌ യാത്രയാവാന്‍ ഒരുങ്ങി നില്‍ക്കുകയാണെന്ന ചിന്ത എന്നെത്തെയുംപോലെ ജമാലിനെ പെട്ടെന്ന് ഉന്മേഷവാനാക്കി. തെല്ലിട, ഒരുങ്ങിവന്ന ഒരു കോട്ടുവായുടെ പൂര്‍ണ്ണ സാക്ഷാത്കാരത്തിനു പഴുതനുവദീച്ച് കട്ടിലിലുണ്ടായിരുന്ന തോര്‍ത്തുമുന്ടെടുത്ത് തലയില്‍ ചുറ്റി അയാള്‍ കുളിക്കാനൊരുങ്ങി.

പുലര്‍കാലത്തെ തണുത്ത വെള്ളത്തിലെ കുളി മാലിന്യങ്ങളുടെ വിയര്‍ക്കുന്ന നട്ടുച്ചയിലേക്കാണ് ഒരു ദിവസത്തെ തുറന്നു കൊടുക്കുന്നതെങ്കില്‍ വൈകുന്നേരത്തെ ചൂടുവെള്ളത്തിലെ കുളി വെടിപ്പായതും കുളിരുന്നതുമായ ഒരു രാത്രിയിലേക്കായിരുന്നു. അസര്‍ നമസ്കാരം കഴിഞ്ഞു പുറപ്പെട്ടാല്‍ അഞ്ചു മണിയാവുമ്പോഴേക്കും ബനിമാലിക്കിലെ തപാലാപ്പീസിലെത്താം. അതിനുവേണ്ടി ധൃതിയില്‍ ചലിച്ചു തുടങ്ങുന്ന ദിനചര്യകളുടെ രണ്ടാം ഭാഗം പുതിയൊരു ജമാലിനെയാ ണ്‌ എന്നും നിര്‍മിച്ചു പുറത്തു വിടുന്നത്.. അഴുക്ക് പുരളാത്ത തൂവെള്ള കുപ്പായത്തിലെ മുല്ലപ്പൂ സുഗന്ധവും പേറി കയ്യിലൊരു ഇളംനീലക്കവറും ഒതുക്കിപ്പിടിച്ച പുതിയൊരാളായി അയാള്‍ മാറുന്നു. തപാലാപ്പീസും ജമാലും തമ്മിലെ ദൂരം അര മണിക്കൂര്‍ കൊണ്ടാണ് അവസാനിക്കുന്നതെന്കിലും ഒരിക്കല്‍ പോലും ബസില്‍ യാത്ര ചെയ്യാനോ കാലുകള്‍ക്ക് വിശ്രമം നല്‍കാനോ ജമാല്‍ തുനിഞ്ഞിരുന്നില്ല. എല്ലാ പ്രവാസികളെയും പോലെ അയാളും പെരുക്കങ്ങളുടെ മല ചുമക്കുന്നവനാണ്. രണ്ടു റിയാലിന്റെ ബസ്‌ യാത്ര ഉപേക്ഷിക്കുമ്പോള്‍ തന്റെ നാട്ടിലെ ഇരുപത്തിരണ്ടോളം ഉറുപ്പിക കീശയില്‍ വന്നു ചേരുന്നതായി അനുഭവിച്ചു ജമാല്‍ സന്തോഷം കൊള്ളുന്നു. മാത്രമല്ല ആമിന അനുസ്യൂതമായ്‌ കത്തുകള്‍ എഴുതിക്കൊണ്ടിരിക്കുന്നതിനാല്‍ തപാലാപ്പീസിലെക്കുള്ള ഈ കാല്‍നടയാത്ര അതിന്റെ ആവര്‍ത്തനം കൊണ്ട് ക്ലേശരഹിതമായിത്തീരുകയും ചെയ്തിരുന്നു.

ശബ്ദമൊഴിഞ്ഞ ആമിന എഴുതുന്ന കത്തുകള്‍ അയാളെ സംബന്ധിച്ചിടത്തോളം ഒരിക്കലുമൊരു മറുകരയുടെ വിതുമ്പലോ അല്ലലിന്റെ വര്‍ത്തമാനങ്ങളോ ആയിരുന്നില്ല. പുതുമഴയുടെ ഗന്ധത്തിലും നിഷ്കളങ്കമായ ചിരിയിലുമലിയിച്ച ആര്‍ദ്രമായ സ്നേഹത്തിന്റെ ശോണമുദ്രകളിലൂടെയുള്ള ഒരു സുഖദമായ കാവ്യസഞ്ചാരം. നാവിന് ശബ്ദമുണ്ടായിരുന്നെന്കില്‍ പറഞ്ഞിരിക്കാവുന്നതും പറയേണ്ടതുമായ എല്ലാവിധ സ്നേഹവ്യാകരണങ്ങളുമാണതെന്നു അയാള്‍ക്കറിയാം. എല്ലാം പറഞ്ഞു നിര്‍ത്തുന്നിടം മാത്രം പേരിനും ചുവടെയായി അവളെന്നുമൊരു കുഞ്ഞുമുഖം രേഖാ ചിത്രമായി വരച്ചു വെച്ചുകൊണ്ടിരുന്നു. ഒരു ഗൂഡസ്മിതം പൊഴിക്കുന്ന ആമിന അപ്പോളയാളില്‍ മിന്നിമറയുക പതിവാണ്. പിന്നെ കടലാസിലെ ഓമനത്തമുള്ള കുഞ്ഞു മുഖം ഒരു കുഞ്ഞാമിയായി ഏറെ നേരം അയാളോട് സംസാരിക്കുമായിരുന്നു. ആ നേരങ്ങളില്‍ ജമാലിന്റെ വിരഹക്കടല്‍ വല്ലാതെ പ്രക്ഷുബ്ധമായി അലയടിച്ചുകൊണ്ടിരിക്കും. അതുവഴി വിവാഹ ജീവിതത്തിന്റെ മുപ്പതു നാളുകളെ മന:പാഠമായി കിട്ടുമ്പോള്‍ മണലാരണ്യത്തില്‍ നഷ്ടപ്പെടുന്ന ജീവിതത്തെ കുറിച്ചോര്‍ത്ത് അയാളെന്നും സങ്കടം കൊണ്ടു. ആമിനയുടെ സ്നേഹപച്ചപ്പുകളില്‍ നിന്നും നെടുവീര്‍പ്പിന്റെയും കണ്ണീരിന്റെയും മഞ്ചലില്‍ മരുഭൂമിയിലെക്കൊരു യാത്ര പൊടുന്നനേ സംഭവിച്ചതാണ്. എങ്കിലുമപ്പോള്‍ മനസ്സില്‍ ഒരായിരം സ്വപ്‌നങ്ങള്‍ പൂത്തുലഞ്ഞിരുന്നു. അറുതിയാവുന്ന കഷ്ടപ്പാടുകള്‍, തങ്ങളുടെയും ചുറ്റിലുമുള്ളവരുടെയും ജീവിതത്തില്‍ തെളിയിച്ചു വെക്കാവുന്ന വെളിച്ചം ഈ പാലായനത്തിലൂടെ സാധ്യമാവുമെന്ന് അയാള്‍ വിചാരിച്ചു. പക്ഷെ കഴിഞ്ഞ നാലുവര്‍ഷക്കാലമായി നഗര മാലിന്യങ്ങള്‍ നീക്കം ചെയ്തു പോന്നിട്ടും സ്വന്തം ജീവിതത്തില്‍ പറ്റിച്ചേര്‍ന്നു നില്‍ക്കുന്ന ദാരിദ്ര്യവും കഷ്ടപ്പാടും മാത്രം പൂര്‍ണ്ണമായി നീക്കം ചെയ്യാനാവാത്ത ഒരു പാഴ്വസ്തുവായി തുടര്‍ന്നു.


നഗരവീഥികളെ വൃത്തിയാക്കുന്ന വലിയ കനത്ത ഇരുമ്പുപാളികളാല്‍ നിര്‍മിതമായ ആനവണ്ടിയെന്നു തോന്നിച്ച കൂറ്റന്‍ ശുചീകരണ ട്രക്ക്‌ ആദ്യം കാണുമ്പോള്‍ കൌതുകമുണര്‍ത്തുന്ന ഒരു കാഴ്ചയായിരുന്നു ജമാലിന് . തെരുവിലെ മാലിന്യങ്ങളും പാഴ്വസ്തുക്കളും നിറഞ്ഞ വലിയ പ്ലാസ്റ്റിക് പെട്ടികളുടെ രണ്ടറ്റവും ലോഹച്ചരടുകളില്‍ കോര്‍ത്ത്‌ അതിന്റെ തുറന്ന വായില്‍ വെച്ച് കൊടുക്കുമ്പോള്‍ അത് സ്വയം കമഴ്ത്തി ഒരു ഭീമാകാരമുള്ള ജന്തുവിനെപോലെ ഞെരിച്ചമര്‍ത്തിയും ചതച്ചരച്ചും കിട്ടിയതെല്ലാം ആഹാരമായത് ഭക്ഷിക്കുന്നു. മാര്‍ഗമദ്ധ്യെ കാണുന്ന തടസ്സങ്ങള്‍ എടുത്തുമാറ്റുന്നതുപോലുള്ള പുണ്യ പ്രവര്‍ത്തിയായി വിചാരിക്കുമ്പോഴും കത്തുന്ന വെയിലില്‍ അതിനെ ഊട്ടിയും ഉറക്കിയുമുള്ള നഗരം വൃത്തിയാക്കലാണ്‌ തന്റെ ജോലിയെന്നത് ആമിനയില്‍ നിന്നും അയാള്‍ എന്തുകൊണ്ടോ മറച്ചു വെച്ചു. അല്ലെങ്കില്‍ ആമിനയങ്ങനെയൊരു ചോദ്യത്തിലെത്താന്‍ മറന്നു പോയിരുന്നു. തന്റെ ദൈന്യതയിലും കഷ്ടപ്പാടുകളിലും ഇനിയുമവളുടെ കണ്‍നിഴല്‍ വീണു ഖിന്നയാവരുതെന്നു അയാള്‍ എപ്പോഴു ആഗ്രഹിച്ചു.അവളിലെ തന്റെ തെളിച്ചമുള്ള രൂപം മരുഭൂമിയിലെ പൊടിക്കാറ്റിലും മാലിന്യങ്ങളിലും മുങ്ങിയ വെറുമൊരു കോലമാവുന്നത് ജമാലിനിഷ്ടവുമായിരുന്നില്ല.

വൈകുന്നേരങ്ങളില്‍ തപാലാപ്പീസിലെ എഴുത്തുകുത്തുകളുടെ ജോലിയെല്ലാം പൂര്‍ത്തിയാക്കി വീട്ടിലേക്കുള്ള മടക്കത്തിലാണ് ജമാല്‍ ലോകത്തിന്റെ നടപ്പു ഗതികള്‍ അറിഞ്ഞിരുന്നത്. നാട്ടുകാരനായ ബഷീറിന്റെ താമസ സ്ഥലം അയാളെ സംബന്ധിച്ച് പുറം വാതില്‍ കാഴ്ചയിലെക്കുള്ള ദൂരദര്‍ശിനിയായിരുന്നു. ജോലികഴിഞ്ഞൊത്തുകൂടുന്ന ചങ്ങാതിമാരാല്‍ എപ്പോഴും ഇളകിമറിയുന്ന അവിടുത്തെ ചടുലമായ ഒരന്തരീക്ഷത്തില്‍ നിന്നും അയാള്‍ക്ക്‌ വര്‍ത്തമാന ലോകത്തെ മുറയ്ക്ക് പകര്‍ന്നു കിട്ടി. ഇറാക്ക് യുദ്ധവും, അമേരിക്കന്‍ ഭടന്‍ തന്റെ ആരാധ്യ പുരുഷനായ സദ്ദാമിന്റെ വായ തുറന്നു ടോര്‍ച് ലൈറ്റ് മിന്നിച്ചുകൊണ്ട് അണപ്പല്ലുകള്‍ ‍ പരിശോധിക്കുന്നതും പിന്നീടൊരിക്കല്‍ കയര്‍ കഴുത്തില്‍ കുരുക്കി കൊല്ലുന്നതും ഒരു പഴയ കാല സിനിമയിലെന്നപോലെ നേര്‍ത്ത വെളിച്ചത്തില്‍ കണ്ടത്‌ അവിടെ വെച്ചാണ്. മരണത്തിനു മുന്നിലും പഞ്ചേന്ദ്രിയങ്ങള്‍ തെല്ലും അയഞ്ഞുലയാതെ ഒരാള്‍ക്ക്‌ തന്റെ നിറം മങ്ങിയ പരിസരങ്ങളുമായി സംവദിച്ചു നില്‍ക്കാന്‍ എങ്ങനെ കഴിയുമെന്ന് അന്നാദ്യമായി ജമാലറിയുകയായിരുന്നു. ഏതൊരു മരണത്തിന്റെയും ഇത്തരം ഓര്‍മ്മകള്‍ ഒരു നീണ്ട നടത്തത്തിന്റെ ആയാസങ്ങളെ ശരീരത്തില്‍ പ്രവേശിപ്പിക്കാതെ തടഞ്ഞു നിര്‍ത്താന്‍ ജമാലിനെ സഹായിച്ചു. ഒന്നിന് പിറകെ ഒന്നായി കേട്ടറിഞ്ഞ മരണങ്ങളെല്ലാം ഒരു ഘോഷയാത്രയായി അപ്പോള്‍ മനസ്സിലെത്തുക പതിവാണ്. ഓരോ വാര്‍ത്തയിലും മരണത്തിന്റെ ആസന്നനിമിഷങ്ങള്‍ക്കരികെ അറിയാതെ ഒരു വിഹ്വല സാക്ഷിയായി നിന്നുപോവുകയോ താദാത്മ്യപ്പെടുകയോ ചെയ്യുന്നൊരു ശീലവും ജമാലിനുണ്ടായിരുന്നു. ഓരോന്നിലും അയാള്‍ സ്വയം മരണത്തെ നോക്കിനില്‍ക്കുകയോ മനസ്സില്‍ അനുഭവിക്കുകയോ ചെയ്തു പോന്നു. അപ്പോഴൊക്കെ എന്നും പതിവുപോലെ അറ്റം കാണാത്ത മണല്‍ക്കാട്ടില്‍ ഒരു യാത്രിക കുടുംബത്തോടൊപ്പം ജമാലിനും വഴിതെറ്റിപ്പോവാറുണ്ട്. ഓര്‍മകളില്‍ വിഹ്വലതയുണര്‍ത്തുന്ന കഥയില്‍ ദിക്കറിയാതെ.. കത്തുന്ന സൂര്യന്റെ കൊടും താപത്തില്‍ താന്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത അപരിചിതരായ രണ്ടു കുട്ടികളും ബാപ്പയും ഉമ്മയുമടങ്ങുന്ന ഒരു കുടുംബത്തോടൊപ്പം ജമാലും ദാഹിച്ചു വിണ്ടുകീറുന്നു. മരുഭൂമിയുടെ വിജനതയില്‍ വെന്തുരുകുന്ന നിസ്സഹായത അതുപോലെ അനുഭവിക്കുന്നു. ഒരു തുള്ളി ദാഹജലത്തിനായി പിടഞ്ഞു ചലനം നിലക്കുന്ന കുരുന്നുകളില്‍ നിന്നും ശബ്ദമില്ലാതെ ഓരോന്നായി പറന്നു പോവുന്ന പ്രാണന്റെ പക്ഷികളെ അയാള്‍ മൂകമായി നോക്കി നില്‍ക്കുന്നു. വാര്‍ത്തകളിലെ ഇത്തരം മരണങ്ങളില്‍ ഏറെ അനുഭവിക്കുന്ന ഒരു കഥയായി അതെന്നും തുടര്‍ന്നു പോന്നു

ബഷീറിന്റെ താമസ സ്ഥലത്തെത്തിയപ്പോഴേക്കും ജമാലിന്റെ ഗാഡമായ വിചാരങ്ങളില്‍ നിന്നും മരണങ്ങളെല്ലാം പെട്ടെന്ന് തന്നെ ഇറങ്ങിപ്പോയി. അവിടെ കളി തമാശകളുടെയും പൊട്ടിച്ചിരികളുടെയും ലോകം ഇരമ്പിയാര്‍ത്തു. കുന്നോത്ത് തെരുവിലെ റെഡ്‌ സ്റാര്‍ സ്പോര്‍ട്സ്‌ ക്ലബ്ബിന്റെ ഒരു പകര്‍പ്പ് അവിടെ പുനര്നിര്‍മ്മിക്കപ്പെടുകയാണ്. മുരളിയും ബാവയും ചെസ്സില്‍ തല പൂഴ്ത്തിയിരിക്കുന്ന പതിവ് കാഴ്ച. കാരംസില്‍ ഒരു പങ്കാളിയെ കാത്തു ചീട്ടു കളിയില്‍ കമ്പമില്ലാത്ത മുജീബ്‌ ചതുര കോണങ്ങളുടെ ഒരറ്റത്തിരിക്കുന്നു. ബാബുവും മൊയ്തീനുമടങ്ങുന്ന ആറംഗ സംഘം ചീട്ടുകളിയുടെ ലഹരിയിലും അശ്ലീല ഫലിതങ്ങളുടെ പൊട്ടിച്ചിരികള്‍ അന്തരീക്ഷത്തില്‍ നിറയ്ക്കുന്നു. ബഷീര്‍ ഇനിയും ജോലി കഴിഞ്ഞെത്തിയിട്ടില്ല. അടുക്കളയില്‍ കയറിയ ഉടന്‍ ഒരു ചായയിടാനുള്ള ഒരുക്കത്തില്‍ ജമാല്‍ മുഴുകി. ഈ പതിവ്ചായ എല്ലാവര്ക്കും വേണ്ടിയുള്ളതാണ്. ഓര്‍ത്തിരിക്കാതെ ഒരു ചായ മുന്നിലെത്തുമ്പോള്‍ എല്ലാവരും സന്തോഷപൂര്‍വ്വം തന്നെ പുകഴ്ത്തി സംസാരിക്കുന്നത് കേള്‍ക്കാന്‍ ജമാലിനിഷ്ടമാണ്. കാരണം പ്രവാസത്തിലെ ചായ പലര്‍ക്കും ഒരു കൈപ്പുണ്യമല്ല.

ഏലക്കാ മണമുള്ള ചായ എല്ലാവരിലുമെത്തുന്നത്തിനിടയില് ബഷീര്‍ ടൈയില്‍ നിന്നും കഴുത്തിനെ മോചിപ്പിച്ചുകൊണ്ട്‌ അസ്വസ്ഥനായി കടന്നു വന്നു. ഒരു വല്ലായ്മയുടെ ഓളങ്ങള്‍ ആ മുഖത്ത് പ്രതിഫലിക്കുന്നുണ്ടായിരുന്നു.

“ഡേയ്.. ഈ മാന്ദ്യം നമ്മളെ തെണ്ടിക്കുമെന്നാ തോന്നുന്നത്.. ഇങ്ങനെ പോയാല്‍ കെട്ടുകെട്ടെണ്ടിവരും” എല്ലാവരും കേള്‍ക്കെ .മുരളിയോടായി ബഷീര്‍ പറഞ്ഞു.

മുരളി ചെസ്സില്‍ നിന്നും തലയുയര്‍ത്തി ബഷീറിലേക്ക് മെല്ലെ വിടുതലായി.
“നീയറിഞ്ഞോ ..കമ്പനി ആളെ കുറക്കാന്‍ തലയെണ്ണി തുടങ്ങി”. ആയിരം റിയാല്‍ തികച്ചു കിട്ടാത്ത സാദാ തൊഴിലാളികളാണ് ആദ്യ ഇരകള്‍ .....

പതിയെ ഓരോ കമ്പനികളിലെയും കേട്ടറിഞ്ഞ ആശങ്കകള്‍ അന്തരീക്ഷത്തില്‍ അലയടിച്ചു.

“അമേരിക്കയില്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ എണ്‍പത്‌ ലക്ഷം... . ദൌ ജോണ്‍സും നസ്ടാക്കും ഇടിഞ്ഞു. ബേങ്ക് കള്‍ പൊളിഞ്ഞു തുടങ്ങി.. സ്റ്റീല്‍ വിലയാണെങ്കില്‍ ഇപ്പൊ പകുതി...”
സഖാവ് ബാലന്‍ ചീട്ടുപെക്ഷിച്ചു പാര്‍ട്ടി സ്റ്റഡിക്ലാസ്സിലെന്ന പോലെ ഗൌരവം പൂണ്ടു.

മാന്ദ്യത്തിന്റെ കാറ്റ്‌ പതുക്കെ പതുക്കെ ചീട്ടുകളി മേശയിലേക്ക് പൂര്‍ണ്ണമായി പടര്‍ന്നു. ചീട്ടുകളെല്ലാം ഒരു വിശ്രമത്തിലെന്നപോലെ കമഴ്ന്നടിച്ചു കിടന്നു. ദുബായിലെ റിയല്‍ എസ്റ്റേറ്റും ജപ്പാനിലെ നിക്കിയും ലണ്ടനിലെ എഫ് ടി എസ് ഇ യും ഇന്ത്യയിലെ സെന്സെക്സും കടന്ന് ജനറല്‍ മോട്ടോര്‍സ്, വാള്‍മാര്‍ട്ട്, ജോണ്‍സന്‍ ആന്‍ഡ്‌ ജോണ്‍സന്‍, വേറിസണ് തുടങ്ങിയ കമ്പനികളിലേക്കും ന്യൂയോര്‍ക്ക്, ലോസ്ആഞ്ചലസ് എന്നീ നഗരസഭകളുടെ ലേ ഓഫിലെക്കും ചര്‍ച്ചകളായി മാന്ദ്യ കാറ്റിനെ ബാലന്‍ മുന്നോട്ട് നീക്കി.

“ഈ കൊടുങ്കാറ്റില്‍ ഒരു പരിധിവരെ പിടിച്ചു നില്‍ക്കുക ചൈനയും ഇന്ത്യയുമാവും.. മുജീബ്‌ ചതുര കോണങ്ങളെ ഉപേക്ഷിച്ചുകൊണ്ട് പെട്ടെന്ന് പ്രവാചകനായി..”

ചര്‍ച്ചകള്‍ കത്തിക്കയറുമ്പോഴും കാര്യമായി ഒന്നും മനസ്സിലാവാതെ ജമാല്‍ വിഷണനായി എല്ലാം കേട്ടിരുന്നു. ഏതോ ഒരു ദുരന്തം വരാനിരിക്കുന്നുവെന്നു മാത്രം അയാള്‍ക്ക്‌ മനസ്സിലായി. ആഴ്ച്ചയറുതിയുടെ ആവേശങ്ങള്‍ പിന്നെയും പല വിഷയങ്ങളുമായി നീണ്ടു. എല്ലാം കെട്ടടങ്ങാന്‍ ഇനിയും മണിക്കൂറുകല്‍ ശേഷിക്കുന്നു. ബഷീറിനെ തനിച്ചു കണ്ടു കയ്യിലുണ്ടായിരുന്ന കുറച്ചു റിയാലുകള്‍ ആമിനക്കയച്ചു കൊടുക്കാന്‍ ഏല്‍പ്പിച്ചു യാത്ര പറഞ്ഞിറങ്ങുമ്പോള്‍ മനസ്സില്‍ തിരിച്ചറിയാനാവാത്ത ഒരസ്വാസ്ഥ്യം മുളപൊട്ടുന്നതായി ജമാലറിഞ്ഞു.

റൂമില്‍ മടങ്ങിയെത്തിയിട്ടും ഒരു വല്ലായ്മ പൊതിഞ്ഞു നിന്നു. അത്താഴം കഴിഞ്ഞു ഉറങ്ങാന്‍ കിടന്നപ്പോള്‍ ആമിനയെ കാണണമെന്ന ചിന്ത പൊടുന്നനെ അയാളെ അലട്ടി. ഇനിയും ആറു മാസങ്ങളുടെ ദൂരം നടന്നു തീര്‍ക്കാന്‍ ബാക്കികിടക്കുന്നു. തന്നെപോലൊരു താഴെക്കിട ജോലിക്കാരനെ സംബന്ധിച്ച് പ്രവാസമെന്നത് മരുഭൂമിയിലെ ഒരു തുറന്ന ജയില്‍ വാസം തന്നെയാണ്. ഇളവുകളോ എളുപ്പ വഴികളൊ ഇല്ലാതെ പൂര്‍ത്തിയാക്കേണ്ടുന്ന എഴുതപ്പെട്ട കാലാവധി. കുബ്ബൂസ് പോലെ രണ്ടായോ നാലായോ മുറിച്ചെടുക്കാനാവാത്ത ഒരു പരുത്ത നിര്‍വികാരതയാണത് . മറ്റൊന്നുമാലോചിക്കാതെ ജമാല്‍ കണ്ണുകള്‍ ഇറുകെയടച്ചു പെട്ടെന്ന് തന്നെ ആമിനയുടെ അടുത്തെത്തി. കടുംച്ചുവപ്പിന്റെ മൈലാഞ്ചിക്കൈവിരല്‍ പ്രേമപൂര്‍വം ഗ്രഹിച്ച് കണ്‍നിറയെ അവളെ കണ്ടു. പിന്നെ മുല്ലപ്പൂക്കള്‍ വിതറിയ പട്ടുമെത്തയിലെ ആദ്യരാവിന്റെ ഊഷ്മളതയിലൂടെ പതിയെ നിദ്രയിലേക്ക്‌ യാത്രയായി.. ഉറക്കത്തിലും ജമാല്‍ സ്വപ്നങ്ങളുടെ പുഴകള്‍ ഓരോന്നായി താണ്ടി എന്നും ആമിനയുടെ പറയാത്ത മോഹത്തിന്നരികേയെത്തി. അവള്‍ വരയ്ക്കുന്ന ചിത്രങ്ങള്‍ക്ക് മനസ്സില്‍ നിറങ്ങള്‍ നല്‍കി പ്രഭാതങ്ങളെ തന്റെതെന്ന പോലെ എന്നും സ്വന്തമാക്കുകയും ചെയ്തു.

അന്ന് ... ഹാജര്‍ നല്‍കി ജോലിക്ക് പുറപ്പെടുമ്പോള്‍ പാകിസ്ഥാനിയായ സൂപ്പര്‍വൈസര്‍ ജമാലിനോട് പതിവില്ലാത്തവിധം സൌഹൃദത്തോടെ പെരുമാറി. കുശലാന്വേഷണങ്ങള്‍ ചോദിച്ച ശേഷം കമ്പനി വന്നുപെട്ടിരിക്കുന്ന പ്രതിസന്ധിയെക്കുറിച്ച് ഒരു മുഖവുരയെന്നപോലെ വിവരിക്കുമ്പോള്‍ അയാളുടെ കണ്ണുകളില്‍ അന്നാദ്യമായി അധികാരത്തിന്റെ ചുവപ്പ് രാശി മാഞ്ഞു പോയതായി ജമാല്‍ കണ്ടു. പിന്നെ അയാള്‍ സ്നേഹപൂര്‍വ്വം ജമാലിന്റെ തോളില്‍ കൈവെച്ചു കൊണ്ട് പറഞ്ഞു..

“ജമാല്‍ കമ്പനി ഒടുക്കം തൊഴിലാളികളെ പിരിച്ചുവിടാനാണ് തീരുമാനിച്ചിരിക്കുന്നത്. കോണ്ട്രാക്ട്കള്‍ ഒന്നോ രണ്ടോ മാസങ്ങള്‍ കൊണ്ട് തീരുമ്പോള്‍ ഞാനും നീയുമെല്ലാം നാട്ടിലേക്ക്‌ മടങ്ങേണ്ടി വരും.. പടച്ചവന്‍ തുണയാവാന്‍ പ്രാര്‍ത്ഥിക്കുക.” എല്ലാം കേട്ട ജമാലിന്റെ അമ്പരപ്പുകളിലേക്ക് അയാളുടെ നിസ്സംഗതയും സങ്കടവും ഒരിറ്റു നനവോടെ വന്നു വീണു. ജമാല്‍ സ്തബ്ധനായി ഒന്നുമുരിയാടാതെ നിന്ന് അയാളുടെ കൈ പിടിച്ചു കുലുക്കുക മാത്രം ചെയ്തു.

ആ രാത്രിയില്‍ പതിവുപോലെ ജമാല്‍ ആമിനയുടെ പുതിയ കത്ത് ഒരാവര്‍ത്തികൂടി വായിച്ച് മറുപടി എഴുതാനിരുന്നു. പക്ഷെ ഏറെ കഴിയുന്നതിനു മുമ്പ് തന്നെ കടല്‍ക്കരയില്‍ അനാഥമാക്കപ്പെട്ട് നാലുദിക്കും തുറന്നു വെച്ച ഒരു ജീര്‍ണിച്ച സത്രം പോലെ താന്‍ ശൂന്യമായിരിക്കുന്നുവെന്നു ജമാല്‍ സ്വയമറിഞ്ഞു. സാധാരണ എഴുതാനിരിക്കുമ്പോള്‍ വന്നു നിറയുന്ന തന്നിലെ വികാര വിചാരങ്ങളുടെ ഉറവ ഇന്ന് തന്റെ മുന്നിലെ വെളുത്ത കടലാസിലേക്ക് ഒരക്ഷരം പോലും കൊണ്ടു വന്നു വെക്കില്ലെന്നുറപ്പായപ്പോള്‍ ജമാല്‍ എഴുത്തുപേക്ഷിച്ചു മെല്ലെ മെത്തയില്‍ മുഖമമര്‍ത്തി കമിഴ്ന്നു കിടന്നു ആമിനയെ തേടി. ജലരാശിയിലെന്ന പോലെ ഇളകിയാടുന്ന ഒരു രൂപത്തിനപ്പുറം ആമിന മന:ക്കണ്ണുകളില്‍ തെളിഞ്ഞു വന്നില്ല. ജമാല്‍ പരിഭ്രാന്തനായി മെത്തയില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു. നേരമേറെ ചെന്നിട്ടും ഉണര്‍ച്ചയുടേയോ ഉറക്കത്തിന്റെയോ ഇടയിലേക്ക് ആമിന വന്നതേയില്ല. പകരം നാട്ടുകാരനായ ബഷീര്‍ സ്ഥലകാലം തെറ്റി പെയ്ത അപൂര്‍വമായൊരു പെരുമഴയോടെ ഒരു മരണ ദൂതനായി ജമാലിന്റെ വാതിലില്‍ മുട്ടി. വാതില്‍ തുറന്ന ജമാല്‍ അസമയത്തെ ബഷീറിനെ കണ്ടു പകച്ചു. ബഷീറാകട്ടെ പതിയെ വിങ്ങിപ്പൊട്ടാറായ സങ്കടത്തോടെ കൈത്തലം അമര്‍ത്തിപ്പിടിച്ച് ചേതനയറ്റു നീലിച്ച ആമിനയെ ഉറക്കം പുരണ്ട ജമാലിന്റെ അര്‍ദ്ധ ബോധത്തിലേക്ക് അനേകം അയുക്തികളുടെ മുഖവുരയില്‍ പൊതിഞ്ഞു മെല്ലെ കൊണ്ടുവന്നു കിടത്തി. ജമാല്‍ കണ്ണുകള്‍ കുടഞ്ഞ് തൊണ്ട പൊട്ടുമാറുച്ചത്തില്‍ പടച്ച റബ്ബിനെ വിളിച്ചു…പിന്നെ ഒരു തുള്ളി കണ്ണുനീര്‍ പോലുമില്ലാതെ നിശ്ചലനായി കട്ടിലിലേക്ക് കൊഴിഞ്ഞു വീണു. ജമാലിനരികെ ഉറക്കച്ചടവോടെ ആളുകള്‍ പെരുകി. അപ്പോഴേക്കും ജമാല്‍ ഇടമുറിയാത്തൊരാവര്‍ത്തനമായി ഒരു കാഴ്ചയിലേക്ക് ചുരുങ്ങിപ്പോയിരുന്നു. വിറകു പുരയും ആമിനയും അവളുടെ കൈത്തണ്ടയിലെ രണ്ടു ചുവന്ന പൊട്ടുകളും വളഞ്ഞു പുളഞ്ഞു പോകുന്ന മരണ വേഗവും. ജമാല്‍ തൊട്ടരികെ അതെല്ലാം കനത്ത നെഞ്ചിടിപ്പോടെ കണ്ടു നിന്നു.

നിമിഷങ്ങളുടെ വലിഞ്ഞു മുറുകി തെറിച്ചു വീഴുന്ന വൃത്ത ശീലങ്ങളും ആഴ്ച്ചയുടെയോ മാസത്തിന്റെയോ അക്കങ്ങളുടെ കണിശ ദുശാഠ്യവും ജമാലിനെ സ്പര്‍ശിക്കാതെ കടന്നു പോവാന്‍ തുടങ്ങിയത് അനിവാര്യമായിരുന്ന ഒരു യാത്ര ഉപേക്ഷിച്ചതിനു ശേഷമായിരുന്നു. കണ്ണ് തുറക്കാത്ത.. ചിരിക്കുകയും കരയുകയും ചെയ്യാത്ത നിശ്ചെതനയെ പുല്‍കിയ ആമിനയെ ഒരു കാഴ്ചയിലുമിനി പ്രതിഷ്ഠിക്കാന്‍ ജമാല്‍ ഒരുക്കമായിരുന്നില്ല. അതിനാല്‍ പല രാത്രികളിലും ഉറക്കമിളച്ചിരുന്നു ആമിനയുടെ കത്തുകള്‍ വായിക്കുകയും വീണ്ടും വീണ്ടും മറുപടി എഴുതിക്കൊണ്ടിരിക്കുകയും ചെയ്തു. തന്റെ അയക്കാത്ത കത്തുകള്‍ എവിടെയോ ഒരിടത്തിരുന്ന് ആമിന വായിക്കുന്നുണ്ടെന്നു ജമാല്‍ വിശ്വസിച്ചു.

കമ്പനിയില്‍ നിന്നും പിരിച്ചു വിട്ടതായുള്ള അറിയിപ്പ് കൈപ്പറ്റിയ ദിവസം ജമാലിന് പഴയ ഉത്സാഹം തിരിച്ചുകിട്ടിയതായി അനുഭവപ്പെട്ടു. മനസ്സില്‍ തികട്ടി വന്ന പൂര്‍ണ വിരാമത്തിലൂടെ ശുചീകരണ വണ്ടിയുടെ ഒരു കോണില്‍ തൂങ്ങി തെരുവിലേക്കുള്ള യാത്രയില്‍ അന്നെന്തുകൊണ്ടോ ജമാല്‍ കാണുന്ന നഗരം പുതിയൊരു ഭാവം കൈവരിച്ചു. വിജനത ഭീതിയുടെ തണുത്തുറയുന്ന ശ്വാസവായു സൃഷ്ടിക്കുന്നതുപോലെ കടന്നു പോകുന്ന ആള്‍ക്കൂട്ടങ്ങളെല്ലാം പരിഭ്രാന്തിയുടെ തിടുക്കപ്പെട്ട മരണപാച്ചിലായി മാറി. നഗരം മുഴുവന്‍ ചവറുകൂനകളാല്‍ മൂടപ്പെട്ടുകണ്ടു. മരണം വലിയ കാഹളം മുഴക്കി കര്‍ണ്ണ കഠോരമായി നടന്നു നീങ്ങുന്നതായി ജമാല്‍ കേട്ടു.

ആദ്യത്തെ തെരുവിലെത്തിയ ജമാല്‍ ശാന്തനായി ഇറങ്ങി ജോലി ആരംഭിച്ചു. മാലിന്യങ്ങള്‍ നിറഞ്ഞ പ്ലാസ്റ്റിക് പെട്ടിയില്‍ ലോഹച്ഛരടുകള്‍ ശ്രദ്ധയോടെ കൊരുത്ത്‌ തന്റെ വളര്‍ത്തു മൃഗത്തിനു പ്രഭാത ഭക്ഷണം നല്‍കി. ശൂന്യമായ പെട്ടിയില്‍ പിന്നെയും അവശേഷിപ്പുകള്‍ നിറച്ച് ലോഹച്ചരടുകളില്‍ പൂട്ടുമ്പോള്‍ ആകാശത്തോളമുയര്ന്നും ഭൂമിയിലേക്ക്‌ തിരിച്ചെത്തിയും വലിയ വൃത്തത്തില്‍ കറങ്ങുന്ന കളിത്തൊട്ടിലുകളെ ജമാല്‍ ഓര്‍ത്തു. ആളൊഴിഞ്ഞ കൂടുകള്‍ മനസ്സില്‍ കറങ്ങി. അനാഥമായ ഒരു ബാല്യം നേര്‍ത്ത മഞ്ഞുമറ നീക്കി മുന്നില്‍ തെളിഞ്ഞു വന്നു. പിന്നെ തിരശ്ശീലയിലെന്ന പോലെ ജീവിതത്തിന്റെ നെടുകെയും കുറുകെയുമുള്ള ഓരോ ചിത്രങ്ങളിലും ഉപേക്ഷിക്കപ്പെടുന്നവന്റെ നോവുകളുമായി വെറും പാഴ്വസ്തുവായിപ്പോയ ഓരോ ജമാല്‍ മിന്നി മറഞ്ഞു. . ഏറ്റവുമൊടുവില്‍ തന്നെയും സ്വപ്നങ്ങളെയും ഉപേക്ഷിച്ചു പോയ പ്രിയപ്പെട്ടവള്‍ ഒരു പാഴ്വസ്തുവിന്റെ ജന്മാവൃതി പൂര്‍ത്തിയാക്കിയതോര്‍ത്തു. ജമാലിന്റെ ഓര്‍മയുടെ നക്ഷത്രങ്ങള്‍ പിന്നെ ഓരോന്നായി കെട്ടു. ലോഹച്ചരടുകള്‍ വലിഞ്ഞു മുറുകുന്ന യന്ത്രവിലാപം കേള്‍ക്കെ തനിക്ക് മുന്നിലെ പ്ലാസ്റ്റിക്‌ തൊട്ടിലില്‍ അവധാനതയോടെ കയറി മാലിന്യങ്ങളില്‍ ജമാല്‍ കണ്ണുകള്‍ ഇറുകെയടച്ചു ആമിനയെ നെഞ്ചോട്‌ ചേര്‍ത്തു കിടന്നു.

Share

Twitter Delicious Facebook Digg Stumbleupon Favorites