
പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല എന്നൊരു പഴഞ്ചൊല്ലുണ്ട്. അതിപ്പോ കേളന്‍ ആളു സ്ട്രോങ്ങായതുകൊണ്ടാണെന്നേ പറയാന്‍ പറ്റൂ. പാലത്തിനു മുകളിലിരുന്ന് കേളന്‍ കുലുങ്ങിയാല്‍ പാലം കംപ്ളീറ്റും കുലുങ്ങുമെന്നൊരു തിയറി ആരെങ്കിലും അവതരിപ്പിച്ചാല്‍ അതു പരിശോധിച്ചു നോക്കിയിട്ടേ അതിന്റെ ഒരു സാധ്യത ഉറപ്പിക്കാന്‍ പറ്റൂ. എന്തും ശാസ്ത്രീയമായി പരിശോധിച്ച് ഉറപ്പുവരുക എന്നത് ചിലയിനം ഫെമിനിസ്റ്റുകളുടെ പ്രത്യേകതയാണ്. ഇറാനിലെ ഒരു പുരോഹിതന്‍ കളിയായോ കാര്യമായോ കഴിഞ്ഞയാഴ്ച ഭൂകമ്പം അഥവാ ഭൂമികുലുക്കത്തെപ്പറ്റി നടത്തിയ ഒരു പ്രസ്താവനയാണ് സര്‍വലോക ഫെമിനിസ്റ്റുകളെ സംഘടിപ്പിച്ചത്.
കാസിം സിദ്ദിഖി എന്ന ഇറാനിയന്‍ പുരോഹിതന്റെ കണ്ടെത്തലിന്റെ സാരാംശം ഏതാണ്ട് ഇപ്രകാരമായിരുന്നു: ഇക്കാലത്ത് പല സ്ത്രീകളും മാന്യമായി വസ്ത്രം ധരിക്കുന്നില്ല, ഇവരുടെ പ്രലോഭനമുണ്ടാക്കുന്ന വസ്ത്രധാരണം ചെറുപ്പക്കാരെ വഴി തെറ്റിക്കുന്നു. ഇത് ആത്യന്തികമായി സമൂഹത്തില്‍ അവിഹിതബന്ധങ്ങള്‍ വര്‍ധിപ്പിക്കുന്നു. ഇതാണ് ഭൂകമ്പങ്ങള്‍ക്കു കാരണമാകുന്നത് (“Many women who do not dress modestly … lead young men astray, corrupt their chastity and spread adultery in society, which (consequently) increases earthquakes.)- അദ്ദേഹം ഇതു പറഞ്ഞ സന്ദര്‍ഭവും സാരസ്യവും വിശദമാക്കാതെ മാധ്യമങ്ങള്‍ ഈ പ്രസ്താവന മാത്രമാണ് പ്രചരിപ്പിച്ചത്.
സ്ത്രീവിരുദ്ധമെന്നു തോന്നാവുന്ന ഈ പ്രസ്താവന പെട്ടെന്നു ലോകമെങ്ങുമുള്ള ഫെമിനിസ്റ്റുകളെ പ്രകോപിപ്പിച്ചു. പലരും പ്രതിഷേധിച്ചു. അതങ്ങു പള്ളിയില്‍ പോയി പറഞ്ഞാല്‍ മതിയെന്നു ചിലര്‍ പറഞ്ഞു. സത്യത്തില്‍ വെള്ളിയാഴ്ച നമസ്കാരത്തിനിടെ പള്ളിയില്‍ പറഞ്ഞ കാര്യം തന്നെയായിരുന്നു അത്.
സംഗതി ഏറ്റു പിടിച്ച ഫെമിനിസ്റ്റുകളുടെ പ്രതീകമായത് യുഎസില്‍ വിദ്യാര്‍ഥിനിയും ബ്ളോഗറുമൊക്കെയായ ജെന്നിഫര്‍ ക്രിസ്റ്റിന മക്റെയ്റ്റ് ആണ്. മതപുരോഹിതന്റെ തിയറിയെ ശാസ്ത്രീയമായി പരീക്ഷിച്ചു നോക്കുക എന്ന തമാശയാണ് ജെന്നിഫര്‍ ഉദ്ദേശിച്ചതെങ്കിലും സംഗതി ഞൊടിയിടയില്‍ ഹിറ്റായി. ഹിറ്റ് എന്നു വച്ചാല്‍ സൂപ്പര്‍ഹിറ്റ്. In the name of science, I offer my boobs എന്നാണ് ജെന്നിയുടെ ബ്ളോഗ്പോസ്റ്റിന്റെ തലക്കെട്ടു പോലും. അതായത് പുരോഹിതന്‍ പറഞ്ഞമാതിരി കൂതറ കുപ്പായങ്ങള്‍ ധരിച്ച് ഭൂകമ്പം ഉണ്ടാകുമോ എന്നു പരീക്ഷിക്കുക, സംഗതി ശാസ്ത്രീയമായി തെളിയിക്കുക. ബൂബ്ക്വെയ്ക്ക് (Boobquake) എന്നാണ് പരീക്ഷണത്തിനു ജെന്നിഫര്‍ പേരിട്ടത്. മലയാളത്തിലാക്കുമ്പോള്‍ സ്തനകമ്പം എന്നോ മുലകുലുക്കം എന്നോ പരിഭാഷപ്പെടുത്താം. എര്‍ത്ത്ക്വെയ്ക്ക് എന്ന വാക്കിനെ ഭൂകമ്പം അല്ലെങ്കില്‍ ഭൂമികുലുക്കം എന്നാണല്ലോ നമ്മള്‍ പരിഭാഷപ്പെടുത്താറുള്ളത്.
ഏപ്രില്‍ 19ന് ബ്ളാഗ് ഹാഗ് എന്ന തന്റെ ബ്ളോഗിലൂടെയാണ് ജെന്നിഫര്‍ സ്തനകമ്പത്തിന് ആഹ്വാനം നല്‍കിയത്. ഏപ്രില്‍ 26 എന്നൊരു ദിവസമുണ്ടെങ്കില്‍ താനും തന്നെ പിന്തുണയ്ക്കുന്ന എല്ലാ പെണ്‍കുട്ടികളും തങ്ങളുടെ പക്കലുള്ളവയിലെ ഏറ്റവും ആഭാസകരമായ വേഷം ധരിച്ച് പുരോഹിതന്റെ നിരീക്ഷണമനുസരിച്ച് ഭൂകമ്പം ഉണ്ടാകുമോ എന്നു പരീക്ഷിക്കാനായിരുന്നു അഹ്വാനം.
”On Monday, April 26th, I will wear the most cleavage-showing shirt I own. Yes, the one usually reserved for a night on the town. I encourage other female skeptics to join me and embrace the supposed supernatural power of their breasts. Or short shorts, if that’s your preferred form of immodesty. With the power of our scandalous bodies combined, we should surely produce an earthquake. If not, I’m sure Sedighi can come up with a rational explanation for why the ground didn’t rumble. And if we really get through to him, maybe it’ll be one involving plate tectonics.”
സ്തനകമ്പത്തിനായി ഫേസ്ബുക്ക് ഈവന്റ് സൃഷ്ടിച്ച ജെന്നിഫര്‍ ടന്റെ ട്വിറ്ററിലൂടെ അപ്ഡേറ്റുകള്‍ നല്‍കിക്കൊണ്ടിരുന്നു. ജെന്നിഫര്‍ പെട്ടെന്നങ്ങു സ്റ്റാറായി. ജനം ഇരച്ചെത്തി. ഫെമിനിസവും നിരീശ്വരവാദവുമൊന്നുമല്ല, ഒരു ദിവസമെങ്കില്‍ ഒരു ദിവസം ഇവളെയൊക്കെ മദാലകളായി കാണാമല്ലോ എന്ന പ്രതീക്ഷയില്‍ ആമ്പിള്ളേരും പിന്തുണയ്ക്കു കുറവു വരുത്തിയില്ല. എന്തായാലും ഏപ്രില്‍ 26 അവസാനിക്കുമ്പോള്‍ പരീക്ഷണത്തില്‍ പങ്കെടുത്ത പെണ്‍കുട്ടികളുടെ എണ്ണം രണ്ടേകാല്‍ ലക്ഷമാണ്. പുരോഹിതന്റെ രാജ്യമായി ഇറാനില്‍ നിന്നു പോലും പെണ്‍കുട്ടികള്‍ ഇതില്‍ പങ്കെടുത്തുവത്രേ. ഏതാണ്ട് 10 ലക്ഷത്തോളം പേര്‍ ഇതിനോടു പ്രതികരിക്കുകയും ചെയ്തു. അപ്പോള്‍ സംഗതി സൂപ്പര്‍ഹിറ്റ് തന്നെ.
തന്റെ കയ്യിലുള്ളവയില്‍ വച്ച് ഏറ്റവും എക്സ്പോസിങ് ആയ ടീ ഷര്‍ട്ട് ഇട്ട് ജെന്നിഫറും കളത്തിലിറങ്ങി. ജെന്നിഫറിന്റെ ടീ ഷര്‍ട്ടൊന്നും എക്സ്പോസിങ് അല്ല എന്നു കാണുമ്പോള്‍ മനസ്സിലാവും. എന്നാല്‍, ആഹ്വാനം ഏറ്റെടുത്ത പാവങ്ങള്‍ പലരും ഇനിയൊന്നും കാണിക്കാനില്ലാത്ത വിധമാണ് പരീക്ഷണത്തില്‍ പങ്കെടുത്തത്. ഈ പരീക്ഷണമൊക്കെ നടത്തിയിട്ട് ഭൂമി കുലുങ്ങിയോ ഇല്ലയോ ? സത്യം പറഞ്ഞാല്‍ കുലുങ്ങി ! 6.9 മാഗ്നിറ്റ്യുഡിലുള്ള ഒരുഗ്രന്‍ കുലുക്കം തായ്വാനെ ഉലച്ചു. അപ്പോള്‍ പുരോഹിതന്‍ പറഞ്ഞതാണോ കാര്യം ? ഇന്നലത്തേക് അക്ഷരാര്‍ത്ഥത്തില്‍ ഒരു സ്തനകമ്പമായിരുന്നോ ?
ജെന്നിഫര്‍ കണക്കുകളെടുത്തു. തായ്വാന്‍ ഭൂകമ്പം വാര്‍ത്തകളില്‍ ഇടം നേടിയെങ്കിലും മൊത്തത്തില്‍ ഭൂകമ്പങ്ങളുടെ കണക്കു നോക്കുമ്പോള്‍ ഏപ്രില്‍ 26ന് ലോകത്താകെ 47 ഭൂകമ്പങ്ങള്‍ മാത്രമേ സംഭവിച്ചുട്ടുള്ളൂവത്രേ. ഗ്രാഫില്‍ നോക്കിയാലും ഈ വര്‍ഷം ഇതുവരെ ഏറ്റവും കുറവ് ഭൂകമ്പങ്ങള്‍ ഉണ്ടായ ദിവസമാണ് ഏപ്രില്‍ 26. അപ്പോള്‍ പുരോഹിതന്റെ തിയറി അപ്രസക്തവും സ്തനങ്ങളും മറ്റും നിരുപദ്രവങ്ങളുമാണെന്ന് ജെന്നിഫര്‍ തെളിയിച്ചു എന്നു വാദിക്കാം. ശാസ്ത്രീയ പരീക്ഷണത്തിലൂടെ ജെന്നിഫര്‍ വാര്‍ത്തകളോടൊപ്പം ചരിത്രത്തിലും ഇടം നേടിയിരിക്കുകയാണ്. പുരോഹിതന്റെ സൈഡില്‍ നിന്നു പ്രതികരണമൊന്നുമുണ്ടായിട്ടില്ല. പുരോഹിതന്‍ ഇറാന്‍കാരനാണ്, വിവരവും വിദ്യാഭ്യാസവുമുള്ളവനാണ്.
ജെന്നിഫറും ഒരു സാധാരണ വിദ്യാര്‍ഥിനിയല്ല. കവയിത്രി കാമുകിയായി എന്നു പറയുന്നതുപോലെ ഫെമിനിസ്റ്റ് ആയ കുട്ടി നിരീശ്വരവാദി കൂടിയാണ്. ”Jen McCreight is a liberal, geeky, nerdy, scientific, perverted atheist feminist trapped in Indiana. Send help.” കുട്ടിയുടെ ബ്ളോഗര്‍ പ്രൊഫൈലില്‍ കഥ ഇങ്ങനെ തുടരുന്നു:I’m currently a senior at Purdue University in West Lafayette, Indiana. Yeah, good ol’ Indiana – I’ve lived here my entire life, though I consider myself a Chicagoan.Other than being a giant biology nerd, I’m also really active in the atheist movement. I wasn’t raised in a religious household, so moving to a conservative Midwestern community for college was a bit of a culture shock for me.I co-founded the Society of Non-Theists at Purdue University at the beginning of my sophomore year, and have been President since then. I’m liberal, pro-choice, a huge supporter of gay rights, and oddly obsessed with human sexuality. Like, a lot. PZ gets squids, Hemant gets baby eating, and I get sex. I think I win.
ബൂബ്ക്വേയ്ക്ക് ഫേസ്ബുക്ക് ഈവന്റ്.
ജെന്നിഫറിന്റെ ബ്ളോഗ്.
ജെന്നിഫറിന്റെ ട്വിറ്റര്‍ പേജ്.






0 അഭിപ്രായ(ങ്ങള്‍):
Post a Comment